ബനാറസ്: വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായതായി പരാതി. അഞ്ചു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയതായി കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. എപ്രില്‍ 22 നാണു സംഭവം.
അഞ്ചുപേര്‍ ചേര്‍ന്നു സര്‍വകലാശാല കാമ്പസിനുള്ളില്‍ വച്ചു തന്നെയും സുഹൃത്തിനേയും ആക്രമിക്കുകയായിരുന്നുവെന്നാണു പരാതിയില്‍ പറയുന്നത്. ലാപ്‌ടോപ്പും മൊബൈല്‍ഫോണും അടക്കമുള്ളവ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
സംഭവത്തിനു ശേഷം ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടശേഷം മേയ് ഒന്നിനു മാത്രമാണു കേസെടുക്കാന്‍ പോലീസ് തയാറായത്. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
















