Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകരുടെ ദുരവസ്ഥയ്‌ക്കു കാരണം കോണ്‍ഗ്രസ് : അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 08:55 pm IST
in India

ഗാന്ധിനഗര്‍: രാജ്യത്തെ കര്‍ഷകരുടെ മോശം സ്ഥിതിയ്‌ക്കു കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ  ദുര്‍ഭരണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. യുപിഎ ഭരണകാലത്ത് കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ അധികാരം നഷ്ടപ്പെട്ടപ്പോള്‍ കര്‍ഷകര്‍ക്കുവേണ്ടി പദയാത്ര നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ്.

അവര്‍ നടത്തിയ യാത്രയെ പദയാത്രയെന്നു വിളിക്കണോ അതോ ബസ് യാത്രയെന്ന് വിളിക്കണോയെന്നോ അമിത്ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പേരെടുത്തു പറയാതെ അദ്ദേഹത്തെ തന്നെ ഉന്നംവെച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ പ്രസംഗം.

മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷക ലക്ഷങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടായ കൃഷി നാശനഷ്ടം 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന്റെ പരിധി കുറച്ച് 33 ശതമാനമാക്കി. ഇതു കൂടാതെ നഷ്ടപരിഹാരത്തുകയും വര്‍ധിപ്പിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കര്‍ഷകരുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടിട്ടുണ്ട്. ആറു ദശാബ്ദത്തോളം കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുവേണ്ടി എന്താണു ചെയ്തിട്ടുള്ളതെന്നു കൂടി കോണ്‍ഗ്രസ് രാജകുമാരന്‍ വ്യക്തമാക്കേണ്ടതാണ്. രാജ്യത്തെ കര്‍ഷക ആത്മഹത്യയ്‌ക്കു കാരണം മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നയങ്ങളാണ്.

ഗുജറാത്തില്‍ നടന്ന ബിജെപിയുടെ മാഹാസമ്പര്‍ക്ക് അഭിയാനില്‍ പങ്കെടുക്കവേയാണ് അമിത്ഷാ കോണ്‍ഗ്രസ് നയങ്ങളെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചത്. മോദി സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് അഴിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായാണ് ഭൂമി എറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള ആരോപണങ്ങള്‍. എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒരിഞ്ചു ഭൂമിപോലും നല്‍കില്ല. കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുള്ളതില്‍ 96 ശതമാനവും കോണ്‍ഗ്രസിന്റെ 60 വര്‍ഷ ഭരണത്തിലാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെ അഴിമതിയില്‍ കുറവ് രേഖപ്പെടുത്തിയതായി അമിത് ഷാ അറിയിച്ചു.

യുപിഎ ഭരിച്ച കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ടുജി സെപ്ക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്് തുടങ്ങി  25ഓളം വന്‍ അഴിമതികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഇതിലൂടെ കേന്ദ്രഖജനാവിന് ലക്ഷംകോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ബിജെപി പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിക്കാന്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ ഒരു അഴിമതി പോലും എടുത്തുകാണിക്കാന്‍ കോണ്‍ഗ്രസ്സിനാകില്ല. അതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ തെറ്റായി പ്രചരിപ്പിക്കുന്നത്.

2019 ഓടെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 5.7 ശതമാനമായി ഉയര്‍ന്നു. അതുകൊണ്ടുതന്നെ 2019ല്‍ 10 ശതമാനത്തിലേക്ക് എത്തിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് മുഖ്യമന്ത്രി ആനന്തി പട്ടേല്‍, ബിജെപി ജനറല്‍ സെക്രട്ടറി പുരുഷോത്തം രുപാല, ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ദിനേശ് ശര്‍മ്മം, ദേശീയ ജോയിന്റ് കണ്‍വീനര്‍ വി. സതീഷ് എന്നിവരും സമ്പര്‍ക്ക് അഭിയാനില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.