കച്ച് : ഗുജറാത്തിലെ കച്ചില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 6.30ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഒരുമണിക്കൂറിനു ശേഷം 7.47ന് തൂടര്‍ചലനവും അനുഭവപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ആളപായമോ യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ അധികാരികള്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ജില്ലയില്‍ പ്രത്യേ കം കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കച്ചില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരെയായി വടക്കു കിഴക്കന്‍ നഗരമായ ഭചാവു ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) അറിയിച്ചു.
















