മുംബൈ : ബോളിവുഡ് പിന്നണിഗായകന്‍ അഭിജിത്ത് ഭട്ടാചാര്യ താന്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് മാപ്പു പറഞ്ഞു.
റോഡില്‍ ഉറങ്ങിക്കിടന്ന ആളെ കാറിടിപ്പിച്ച് കൊന്ന കേസില്‍ സല്മാന്ഖാന് മുംബൈയിലെ വിചാരണ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ സല്‍മാനെ പിന്തുണച്ച് അഭിജിത്ത് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായതോടെയാണ് മാപ്പു പറഞ്ഞത്.
സല്‍മാന്റെ കാര്യത്തില്‍ താന്‍ അല്‍പ്പം വികാരാധീനനായി പോയെന്നും എന്റെ ട്വീറ്റ് വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അഭിജിത്ത് പറഞ്ഞു.
റോഡില്‍ കിടന്നുറങ്ങിയാല്‍ അവര്‍ പട്ടികളെപ്പോലെ മരിക്കേണ്ടി വരുമെന്നും റോഡ് പാവങ്ങളുടെ വകയല്ലെന്നും ഒരു വര്‍ഷത്തോളം വീടില്ലാതെ ജീവിച്ചിട്ടും റോഡില്‍ കിടന്നുറങ്ങിയിട്ടില്ലെന്നുമായിരുന്നു അഭിജിത് ആദ്യ ട്വീറ്റില്‍ കുറിച്ചത്. ഈ ട്വീറ്റിനെതിരേ ധാരാളം പേര് രംഗത്ത് വന്നതോടെയാണ് അഭിജിത് മാപ്പുപറഞ്ഞത്.
















