ബംഗളൂരു: ക്രിസ് ഗെയ്ലിന്റെ സെഞ്ചുറി മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് 226 റണ്‍സ് അടിച്ചപ്പോഴേ കളി എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു.
ഫോമിലല്ലാത്ത ബാറ്റിംഗ് നിര കൊണ്ട് പഞ്ചാബ് കിംഗ്സ് ഇലവന് എത്ര വരെ പോകും എന്നത് മാത്രമായിരുന്നു ചോദ്യം. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.
മറ്റൊരു കൂട്ടത്തകര്‍ച്ചയോടെ പഞ്ചാബ് 138 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. വെടിക്കെട്ട് ബാറ്റ്സ്മാന് സേവാഗിനെ ഒഴിവാക്കിയാണ് പഞ്ചാബ് കളിക്കാനിറങ്ങിയത്. പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.
രണ്ടാമത്തെ ഓവര്‍ മുതല്‍ അടിച്ചുതുടങ്ങിയ ക്രിസ് ഗെയ്ലിനെ പലവട്ടം വിട്ടുകളഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു അവര്‍ക്ക്. ഈ സീസണില്‍ ഗെയ്ലിന്റെ ആദ്യത്തെ സെഞ്ചുറിയാണിത്. എട്ടാം സീസണിലെ വേഗമേറിയ സെഞ്ചുറിയും ഇത് തന്നെ
















