കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. ഏഴു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെസ്റ്റ് മിഡ്‌നാപൂരിലെ പിംഗ്ലയിലെ പടക്ക നിര്‍മാണശാലയില്‍ ബുധനാഴ്ച രാത്രിയാണു പൊട്ടിത്തെറിയുണ്ടായത്. വന്‍സ്‌ഫോടന ശബ്ദം കേട്ടതോടെ നാട്ടുകാരാണ് ആദ്യം ഓടിക്കൂടിയത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ രഞ്ജന്റെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലാണ് അപകടമെന്നു പോലീസ് വ്യക്തമാക്കി. അപകട കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
















