Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതാ ഒരു കര്‍മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 01:44 am IST
in Vicharam

തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍’ എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഢ്യനും ജന്മിയുമായിരുന്ന താന്‍ അതിന്റെ അവകാശാധികാരങ്ങളും മോധാവിത്വവുമൊക്കെ ഉപേക്ഷിച്ച് നിസ്വരായ തൊഴിലാളിവര്‍ഗത്തിനൊപ്പം ചേരുകയാണുണ്ടായതെന്ന് ഇടക്കിടെ അദ്ദേഹം അനുയായികളെയും രാഷ്‌ട്രീയ എതിരാളികളെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇഎംഎസിന്റെ ഈ അവകാശവാദം തെറ്റാണെന്ന് പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ തെളിവുസഹിതം സ്ഥാപിക്കുകയുണ്ടായി. ഒരിക്കല്‍ കണ്ണൂര്‍ ജില്ലയിലൊരിടത്ത് അധഃസ്ഥിതവിഭാഗങ്ങള്‍ താമസിക്കുന്നിടത്ത് ഇഎംഎസിനൊപ്പം എംജിഎസ് പോയിരുന്നു. ‘തമ്പ്രാന്‍’ എന്ന് വിളിച്ച് അവര്‍ ഇഎംഎസിനെ ഭയഭക്തിബഹുമാനങ്ങളോടെ സ്വീകരിക്കുന്നതും ഇഎംഎസ് അത് ആസ്വദിക്കുന്നതും കണ്ട എംജിഎസ് വല്ലാതെ നിരാശനായി. ജന്മിത്വത്തിന്റെ വൈകാരികതലം തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയിട്ടും ഇഎംഎസില്‍ തങ്ങിനിന്നിരുന്നു എന്നാണ് ഈ സംഭവം വിവരിച്ചുകൊണ്ട് എംജിഎസ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഇവിടെയിതാ തികച്ചും വ്യത്യസ്തനായ ഒരാള്‍. ആഢ്യത്വത്തിനും ആഭിജാത്യത്തിനും യാതൊരു കുറവുമില്ലാതിരുന്നിട്ടും യുവാവായിരിക്കുമ്പോള്‍തന്നെ അതൊക്കെ ഉപേക്ഷിച്ച് രാഷ്‌ട്രസേവനത്തിന്റെ പാത തെരഞ്ഞെടുക്കുകയും കേരളത്തിലെയും ഭാരതത്തിലെയും തൊഴിലാളി സമൂഹത്തിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വം. 1955 ല്‍ സ്ഥാപിതമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ ‘കേരളത്തിലെ സ്ഥാപകന്‍’ എന്ന് പറയാവുന്ന ആര്‍. വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രചാരകനാണിത്.

അടുപ്പമുള്ളവര്‍ സ്‌നേഹപൂര്‍വം വേണുവേട്ടന്‍ എന്ന വിളിക്കുന്ന രാവുണ്യേടത്ത് വേണുഗോപാല്‍ 2015 മെയ് നാലിന് നവതിയിലെത്തിയിരിക്കുകയാണ്. നിലമ്പൂര്‍ കോവിലകത്തെ കൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെ അഞ്ച് മക്കളില്‍ നാലാമനായി ജനിച്ച വേണുഗോപാലിന് വേണമായിരുന്നെങ്കില്‍ ആഢ്യത്വത്തിന്റെ ശീതളഛായയില്‍ സൗഭാഗ്യങ്ങളുടെ പടവുകള്‍ ഒന്നൊന്നായി കയറിപ്പോകാമായിരുന്നു. ഇതിനുപകരം ബുദ്ധിയുറച്ച കാലംമുതല്‍ ആര്‍എസ്എസ് ചൂണ്ടിക്കാണിച്ച വഴിത്താരയിലൂടെയായിരുന്നു സഞ്ചാരം. നൂറ്റാണ്ട് പിന്നിടാന്‍ പത്തുവര്‍ഷം മാത്രം ബാക്കിനില്‍ക്കുമ്പോഴും ഈ വഴിയിലൂടെ വേണുഗോപാല്‍ അക്ഷീണനായി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തുടങ്ങിവെച്ച കോഴിക്കോട്ടെ ആഴ്ചവട്ടം ശാഖയില്‍നിന്നുതന്നെയാണ് വേണുവേട്ടനും സ്വയംസേവകനാവുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാവുന്നതിനുമുമ്പേ ആര്‍എസ്എസ് പ്രചാരകനായി. കൂട്ടിന് ‘ത്രിമൂര്‍ത്തി’കളില്‍പ്പെടുന്ന പി. മാധവ്ജിയും പൗരുഷത്തിന്റെ പ്രതീകമായിരുന്ന ടി.എന്‍. ഭരതനും. കണ്ണൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രചാരകനായ വേണുവേട്ടന്‍ ഇടയ്‌ക്ക് ‘കേസരി’ വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഐക്യകേരളം രൂപംകൊണ്ടിട്ടില്ലാത്ത അക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ആര്‍എസ്എസ് പ്രചാരകന്മാരായി എത്തിയ ദത്തോപാന്ത് ഠേംഗ്ഡി, ദാദാപരമാര്‍ത്ഥ്, ശങ്കരശാസ്ത്രി, ദത്താജി ഡിഡോള്‍ക്കര്‍ തുടങ്ങിയവരുമായുള്ള ആത്മബന്ധം വേണുവേട്ടനിലെ സംഘാടകനെ പാകപ്പെടുത്തി. ഇതിനെല്ലാം ഉപരിയായിരുന്നു രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പകര്‍ന്നുനല്‍കിയ ജീവിതാദര്‍ശം.

കേരളത്തില്‍നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിന്‍യാത്രയില്‍ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍വെച്ച് ആദ്യമായി ഗുരുജിയെ കണ്ടതിന്റെ ഓര്‍മ ആറ് പതിറ്റാണ്ടിനുശേഷവും ഇന്നലെയെന്നപോലെ വേണുവേട്ടന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

ഇക്കാലത്തെ വേണുവേട്ടന്റെ അനുഭവങ്ങള്‍ എത്രപറഞ്ഞാലും തീരില്ല. എഴുത്തിലും പ്രഭാഷണങ്ങളിലുമല്ലാതെ അനൗപചാരിക സംഭാഷണങ്ങളിലാണ് അദ്ദേഹം മനസ്സുതുറക്കുക. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഇക്കാര്യങ്ങളൊക്കെ അറിയാവുന്നവരായി മറ്റു രണ്ടുപേരാണുള്ളത്. ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ഹരിയേട്ടനും ജനസംഘത്തിന്റെ നേതാവും ‘ജന്മഭൂമി’യുടെ പത്രാധിപരുമായിരുന്ന പി. നാരായണ്‍ജിയും. ഹരിയേട്ടന്റെ ധിഷണ വ്യാപരിക്കുന്നത് വൈജ്ഞാനിക മേഖലയിലാണ്. ഇതിന്റെ ഉപലബ്ധികള്‍ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. നാരായണ്‍ജിയാവട്ടെ ‘ജന്മഭൂമി’യിലെ പ്രതിവാര പംക്തിയിലൂടെയും മറ്റും ഇക്കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

ബിജെപിയുടെ  പൂര്‍വരൂപമായ ജനസംഘത്തില്‍ വേണുവേട്ടന്‍ ഒരു ‘ഗസ്റ്റ് അപ്പിയറന്‍സ്’ നടത്തിയിരുന്നുവെന്ന് പറയാം. രണ്ടുവര്‍ഷക്കാലം (1966-67) മാത്രമായിരുന്നു ഇതെങ്കിലും ശ്രദ്ധേയമായിരുന്നു ആ ഇടപെടല്‍. എറണാകുളം ജില്ലയില്‍ ആലുവക്കടുത്തുള്ള വെളിയത്തുനാട്ടില്‍ പില്‍ക്കാലത്ത് ‘എകാത്മമാനവദര്‍ശനം’ എന്ന് അറിയപ്പെട്ട തത്വചിന്തയെക്കുറിച്ച് ഉപജ്ഞാതാവായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ നടത്തിയ പഠനക്ലാസിന്റെ മുഖ്യസംഘാടകന്‍ വേണുവേട്ടനായിരുന്നു.

1967 ലെ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍വരെ മാത്രമായിരുന്നു വേണുവേട്ടന്‍ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സാക്ഷാല്‍ എകെജിക്കെതിരെ മത്‌സരിച്ച ജനസംഘം സ്ഥാനാര്‍ത്ഥി എം. ഉമാനാഥറാവു 50000 വോട്ടുനേടിയതിന് പിന്നില്‍ പര്‍ട്ടിയുടെ സംസ്ഥാന സഹസംഘടനാ കാര്യദര്‍ശിയായിരുന്ന വേണുവേട്ടന്റെയും പ്രയത്‌നവുമുണ്ട്. ഇതൊക്കെയാണെങ്കിലും രാഷ്‌ട്രീയത്തിന്റെ കുപ്പായം തനിക്ക് ചേരുന്നതല്ലെന്ന് വേണുവേട്ടന് അറിയാമായിരുന്നിരിക്കണം. രാഷ്‌ട്രീയക്കാരെക്കുറിച്ചുമില്ല അദ്ദേഹത്തിന് വലിയ മതിപ്പ്. അടിയന്തരാവസ്ഥക്കാലത്ത് വളരെയടുത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ രവീന്ദ്രവര്‍മ്മ ജനതാസര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായപ്പോള്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ വേണുവേട്ടന്‍ നിരാശയോടെ പങ്കുവെച്ചിട്ടുണ്ട്.

ആര്‍എസ്എസ് പ്രചാരകനും ജനസംഘം നേതാവുമൊക്കെയായി പ്രവര്‍ത്തിക്കുമ്പോഴും മറ്റൊരു നിയോഗം വേണുവേട്ടനെ കാത്തിരിക്കുകയായിരുന്നു. 1967 ലാണ് അതിനുള്ള സമയം സമാഗതമായത്. ഠേംഗ്ഡിജിയുടെ താല്‍പര്യപ്രകാരം വേണുവേട്ടനെ ആര്‍എസ്എസ് ബിഎംഎസിലേക്ക് നിയോഗിച്ചു. കമ്യൂണിസം കത്തിനില്‍ക്കുന്ന കാലം.

കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ വര്‍ഗശത്രുക്കളായി മുദ്രയടിക്കപ്പെട്ടിരുന്ന കേരളത്തില്‍ സ്വതന്ത്രമായി തൊഴിലാളികളെ സംഘടിപ്പിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാല്‍ വേണുവേട്ടന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. കൊച്ചി നേവല്‍ബേസില്‍ 20 അംഗങ്ങളുള്ള ഒരൊറ്റ യൂണിയന്‍ മാത്രമാണ് ബിഎംഎസിന് കേരളത്തില്‍ ഉണ്ടായിരുന്നത്. അതിന്റെ നേതൃത്വം വേണുവേട്ടന്‍ ഏറ്റെടുത്തു. നേവല്‍ബേസുമായി ബന്ധപ്പെട്ട  വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം നയിച്ചത് വേണുവേട്ടനായിരുന്നു. വേണുഗോപാല്‍ ഒറ്റയ്‌ക്ക് സത്യഗ്രഹം നടത്തേണ്ടതില്ല എന്ന ഠേംഗ്ഡിജിയുടെ ഉപദേശം കത്ത് രൂപത്തില്‍ എത്തിയപ്പോഴേക്കും വേണുവേട്ടന്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു. ബിഎംഎസിന്റെ പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇതൊരു മഹത്തായ തുടക്കമായിരുന്നുവെന്ന് വിലയിരുത്താം.

”മനവരാശിക്കരുണവിഭാതമൊരുക്കും പൊന്‍കിരണങ്ങള്‍ നാം, മര്‍ദ്ദിത പീഡിത പതിതജനത്തിന് സൗഭാഗ്യവിധാതാക്കള്‍ നാം” എന്ന മസ്ദൂര്‍ഗീതം വേണുവേട്ടന്‍ ആലപിക്കുന്നത് കേള്‍ക്കുന്നവര്‍ക്ക് തൊഴിലാളിസമൂഹവുമായി അദ്ദേഹം നേടിയ താദാത്മ്യം അനുഭവിച്ചറിയാം.

1967 മുതല്‍ 2003 വരെയുള്ള മൂന്നര പതിറ്റാണ്ടുകാലമാണ് വേണുവേട്ടന്‍ ബിഎംഎസില്‍ സജീവമായി പ്രവര്‍ത്തിച്ചത്. ഠേംഗ്ഡിജിയെപ്പോലുള്ള ഒരു മഹാരഥന്റെ മാര്‍ഗദര്‍ശനത്തില്‍ ബിഎംഎസ് മാത്രമല്ല വേണുവേട്ടനും വളരുകയായിരുന്നു. ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐടിയുസി, സിഐടിയു  എന്നീ കക്ഷിരാഷ്‌ട്രീയബന്ധമുള്ള യൂണിയനുകളെ പിന്തള്ളി ബിഎംഎസ് ഒന്നാമതെത്തി. ഈ മുന്നേറ്റത്തില്‍ വേണുവേട്ടനുമുണ്ട് നിസ്തുലമായ പങ്ക്.

1995 ല്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്ന നിലയ്‌ക്ക് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ബിഎംഎസിനെ പ്രതിനിധീകരിച്ചത് വേണുവേട്ടനായിരുന്നു.  തുടര്‍ച്ചയായി പത്തുവര്‍ഷം വേണുവേട്ടന്‍ ബിഎംഎസ് പ്രതിനിധിയായി ജനീവ ആസ്ഥാനമായ ഐഎല്‍ഒയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മുതലാളിത്തവും സോഷ്യലിസവും അടിസ്ഥാനമാക്കാത്ത, രാഷ്‌ട്രീയപാര്‍ട്ടികളുടെ അനുബന്ധമാകാത്ത, ദേശീയതയില്‍ വിശ്വസിക്കുകയും അധ്വാനം ആരാധനയായി കരുതുകയും ചെയ്യുന്ന തൊഴിലാളികളുടെ ശബ്ദം ഐഎല്‍ഒ ആദ്യമായി കേട്ടത് വേണുവേട്ടനിലൂടെയാണെന്ന് പറയാം.

പരമ്പരാഗതമായ തൊഴിലാളി-മുതലാളി വേര്‍തിരിവിനപ്പുറം രാഷ്‌ട്രം എന്ന സമഗ്രസങ്കല്‍പത്തിലേക്ക് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ഉയരാന്‍ കഴിയുമെന്ന ചിന്ത വിവിധ രാജ്യങ്ങളില്‍നിന്നുവന്ന ഐഎല്‍ഒ പ്രതിനിധികള്‍ക്ക് പുതുമയുള്ളതായിരുന്നു. ഒരിക്കല്‍ ഐഎല്‍ഒ സമ്മേളനത്തില്‍ ബിഎംഎസിന്റെ തൊഴിലാളിസങ്കല്‍പ്പം അവതരിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ”യു ഹാവ് ഡണ്‍ എ ഗ്രേറ്റ് ജോബ്” എന്നാണ് ഠേംഗ്ഡിജി അഭിപ്രായപ്പെട്ടതെന്ന്  ഈ ലേഖകനോട് വേണുവേട്ടന്‍ പറയുകയുണ്ടായി. ആര്‍എസ്എസ് ശാഖയില്‍നിന്ന് ഐഎല്‍ഒയിലേക്ക് വളര്‍ന്ന വേണുവേട്ടന്റെ പിന്‍ഗാമിയായി ഇപ്പോള്‍ ഐഎല്‍ഒയില്‍ ബിഎംഎസിനെ പ്രതിനിധീകരിക്കുന്നത് പ്രതിഭാധനനായ  അഡ്വ. സി.കെ. സജിനാരായണനാണ്.

ആധുനികഭാരതം കണ്ട മികവുറ്റ ചിന്തകന്മാരിലും ദാര്‍ശനികരിലും ഒരാളായിരുന്നു ഠേംഗ്ഡിജി. അദ്ദേഹം പലകാലങ്ങളിലായി പ്രഭാഷണങ്ങളിലും പ്രവര്‍ത്തകയോഗങ്ങളിലും മറ്റും പറഞ്ഞ ചിന്തോദ്ദീപകമായ കാര്യങ്ങള്‍ വേണുവേട്ടന്‍ എഴുതുസൂക്ഷിച്ചുപോന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുസ്തകമാക്കാന്‍ പോന്ന ഇതിന്റെ കയ്യെഴുത്തുപ്രതി നേരിട്ട് കാണിച്ചപ്പോള്‍ ഠേംഗ്ഡിജി അത്ഭുതപ്പെട്ടുപോയെന്നാണ് വേണുവേട്ടന്‍ പറഞ്ഞിട്ടുള്ളത്.

വേണുവേട്ടനെ ചൂണ്ടിക്കാട്ടി ഇതാ ഒരു കര്‍മയോഗി എന്ന് നിസ്സംശയം പറയാം.

”ആരും ഒരിക്കലും ക്ഷണനേരംപോലും കര്‍മം ചെയ്യാതെ ഇരിക്കുന്നില്ല” എന്ന് ഭഗവദ്ഗീതയില്‍ പറയുന്നതാണ് വേണുവേട്ടന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. പ്രായാധിക്യം പ്രശ്‌നമായെടുക്കാത്ത അപൂര്‍വം ചിലരില്‍ ഒരാളാണ് വേണുവേട്ടന്‍. ചിലപ്പോള്‍ അദ്ദേഹം വായിക്കുകയായിരിക്കും. മറ്റ് ചിലപ്പോള്‍ ആരെങ്കിലുമായി സംസാരിച്ചുകൊണ്ടിരിക്കും. കണ്ണുകളുടെ കാഴ്ച കുറച്ചൊന്നു മങ്ങിയിട്ടുണ്ടെങ്കിലും പത്രങ്ങളും ആനുകാലികങ്ങളും അദ്ദേഹം നിരന്തരം വായിക്കുന്നു.

വായിച്ചതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നു. ഇപ്പോള്‍ ലഭ്യമല്ലാത്ത ലേഖനങ്ങള്‍, പുസ്തകങ്ങള്‍, പത്രകട്ടിങ്ങുകള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ അതീവശ്രദ്ധയോടെ സൂക്ഷിച്ചുവയ്‌ക്കുന്ന പതിവ് വേണുവേട്ടനുണ്ട്. എഴുത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞാല്‍ ഇവയെല്ലാം യാതൊരു മടിയും കൂടാതെ എടുത്തുതരുകയും ചെയ്യും. വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധവയ്‌ക്കുന്ന വേണുവേട്ടന്‍ നിസാരകാര്യത്തിനാണെങ്കിലും മറ്റുള്ളവരെ അഭിനന്ദിക്കാന്‍ മടിക്കില്ല. അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം ഒരു പ്രത്യേക ആനന്ദം അനുഭവിക്കുന്നതായി തോന്നും.

ഒരിക്കല്‍ ബിഎംഎസിന്റെ പ്രസിദ്ധീകരണമായ ‘വിശ്വകര്‍മസങ്കേതി’ല്‍ ഠേംഗ്ഡിജിയെക്കുറിച്ചുവന്ന ഒരു അനുസ്മരണ ലേഖനത്തിന്റെ ശീര്‍ഷകം അവസാനിക്കുന്നത് അതിമഹത്തായ, ഏറ്റവും ശ്രേഷ്ഠമായ എന്നൊക്കെ അര്‍ത്ഥംവരുന്ന ‘പാര്‍ എക്‌സലന്‍സ്’ എന്ന വാക്കോടെയായിരുന്നു. ഈ വാക്കിന് ഉചിതമായ മലയാളപദം തിരയുകയായിരുന്ന വേണുവേട്ടനോട് ‘പരമാദരണീയന്‍’ എന്ന വാക്കാണ് ചേരുകയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉടന്‍വന്നു അദ്ദേഹത്തിന്റെ കമന്റ്,  ‘യു സെഡ് ഇറ്റ്.’ പ്രശംസിക്കാന്‍ പിശുക്കുകാണിക്കാതിരിക്കുമ്പോഴും  തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അത് സൗമ്യമായി പറയാനും വേണുവേട്ടന്‍ മടിക്കില്ല.

മറ്റ് പലരെയും അപേക്ഷിച്ച് പ്രായാധിക്യത്തിന്റെ പ്രശ്‌നം ബാധിക്കാത്തയാളാണ് വേണുവേട്ടന്‍. ബിഎംഎസിന്റെ ഔദ്യോഗിക സംഘടനാചുമതല ഒഴിഞ്ഞശേഷം മുതിര്‍ന്ന പ്രചാരകനെന്ന നിലയില്‍ വേണുവേട്ടന്റെ ആസ്ഥാനം ആര്‍എസ്എസ് പ്രാന്തകാര്യാലയമായ എറണാകുളം മാധവനിവാസിലേക്ക് മാറ്റി. അവിടെയും ഒരു നിമിഷംപോലും അദ്ദേഹം നിഷ്‌ക്രിയനായില്ല. വയസ്സ് 85 കഴിഞ്ഞുവെങ്കിലും എം-80 സ്‌കൂട്ടറിലാണ് യാത്ര. ഈ വണ്ടിയില്‍ ശരാശരിയില്‍ കവിഞ്ഞ വേഗതയില്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി കാര്യാലയത്തില്‍നിന്ന് നഗരത്തിലേക്കും തിരിച്ചും വേണുവേട്ടന്‍ സഞ്ചരിക്കുന്നത് ഈ ലേഖകനില്‍ കൗതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു. ചില ദിവസങ്ങളില്‍ ‘ജന്മഭൂമി’യിലേക്കുള്ള ബസ്സിന് കാത്തുനില്‍ക്കുമ്പോള്‍ എവിടെനിന്നോ പാഞ്ഞുവരുന്ന ഒരു സ്‌കൂട്ടര്‍ എന്റെ മുന്നില്‍വന്നു നില്‍ക്കും. ആശ്ചര്യത്തോടെ നോക്കുമ്പോള്‍ അത് വേണുവേട്ടനായിരിക്കും. ‘കേറ് മിസ്റ്റര്‍.’ അതൊരു ആജ്ഞപോലെയായിരിക്കും. കയറിയിരിക്കേണ്ട താമസം, വേണുവേട്ടന്റെ വാഹനം ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞിരിക്കും.

നവതിയിലെത്തിനില്‍ക്കുമ്പോഴും വേണുവേട്ടന്‍ വിശ്രമിക്കുന്നില്ല. ആറു പതിറ്റാണ്ടുമുമ്പ് ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ തുടങ്ങിയ ആ പതിനാറുകാരന്‍ ഇന്നും വേണുവേട്ടന്റെ മനസ്സില്‍ സജീവമാണ്. കാവിയുടുക്കാത്ത സന്യാസിമാര്‍ എന്ന് സ്വാമി ചിന്മയാനന്ദന്‍ വിശേഷിപ്പിച്ചവരില്‍ ഇങ്ങനെ ചില കര്‍മയോഗികളുമുണ്ടെന്ന് സമൂഹം പലപ്പോഴും തിരിച്ചറിയാറില്ല. പ്രിയങ്കരനായ വേണുവേട്ടന് ദീര്‍ഘായുസ്സ് ഭവിക്കട്ടെ. അതിന് ‘ജീവേമ ശരദശ്ശതം’ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.