ലാസ്വെഗാസ്: ഫിലിപ്പൈന്‍സിന്റെ മാനി പക്വിയാവോയുമായി റീ മാച്ചിന് തയ്യാറെന്ന് അമേരിക്കന്‍ ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതര്. നൂറ്റാണ്ടിന്റെ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട മുഷ്ടിയങ്കത്തില് പക്വിയാവോയെ മെയ്വെതര് പരാജയപ്പെടുത്തിയിരുന്നു.
തോളിനേറ്റ പരിക്കാണ് തന്റെ തോല്‍വിക്ക് കാരണമെന്നു പക്വിയാവോ വാദിക്കുകയുണ്ടായി. വലതുതോളില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ് താരമിപ്പോള്‍.
പക്വിയാവോയുമായി ഈവര്‍ഷം തന്നെ വീണ്ടും ഏറ്റുമുട്ടും, മെയ്വെതര് പറഞ്ഞു. സെപ്തംബറിലെ ഒരു മത്സരത്തോടുകൂടി വിരമിക്കുമെന്ന് മെയ്വെതര് പ്രഖ്യാപിച്ചിരുന്നു. അതിനു വിരുദ്ധമാണ് അമേരിക്കന്‍ ബോക്സറുടെ ഇപ്പോഴത്തെ തീരുമാനം.
















