ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന് യുദ്ധം ചെയ്യുന്നതിനായി ഇറാഖിലേക്കും സിറിയയിലേക്കും പോകാനെത്തിയ 14 വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത് വരികയാണ്. എങ്ങനെയാണ് ഇവര്‍ക്ക് ഐഎസുമായി ബന്ധമെന്നാണ് പരിശോധിക്കുന്നത്.
ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന് സിറിയയിലെത്തിയ ഹൈദരാബാദിലെ ഒരു എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി കഴിഞ്ഞദിവസം പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഐഎസില്‍ ചേരാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കിയതായി പോലീസ് പറഞ്ഞു. യുവാക്കള്‍ വിവിധ എഞ്ചിനിയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഐഎസ് ആഭിമുഖ്യമുള്ള യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരുന്നതിനായി ‘ഓപറേഷന്‍ ചക്രവ്യൂഹ്’ നടപ്പിലാക്കിയിരിക്കുകയാണ് ഇന്റലിജന്‍സ് ബ്യൂറോ. ഇവരുടെ നിരീക്ഷണം എപ്പോഴുമുണ്ടാകും.
എഞ്ചിനിയറിങ്ങില്‍ മാസ്റ്റര്‍ ബിരുദമുള്ള മുഹമ്മദ് അദിഫ് വസിമാണ് സിറിയയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇയാള്‍ കൊല്ലപ്പെട്ട വിവരം കുടുംബത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
കരിമന്‍നഗറില്‍ നിന്നുള്ള യുവാക്കളും വസിമിനൊപ്പം സിറിയയില്‍ എത്തിയതായിട്ടാണ് വിവരം. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ യുവാക്കളെക്കുറിച്ചുള്ള വിവരത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
















