ആലുവ: മേയ്‌ക്കാട് ജനസേവ ബോയ്‌സ് ഹോമില്‍ നടന്ന 10-ാമത് സംസ്ഥാന റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും തിരുവനന്തപുരം ഒന്നാം സ്ഥാനംനേടി. മൂന്ന് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ 14 ജില്ലകളില്‍നിന്നായി അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുത്തു.
സീനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടും സീനിയര്‍ പെണ്‍കുട്ടികളില്‍ കൊല്ലവും റണ്ണറപ്പുകള്‍.
ജൂനിയര്‍ ബോയ്‌സില്‍ ഒന്നാംസ്ഥാനം കൊല്ലവും രണ്ടാംസ്ഥാനം എറണാകുളവും നേടിയപ്പോള്‍ ജൂനിയര്‍ ഗേള്‍സില്‍ കണ്ണൂരും തിരുവനന്തപുരവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു.
കേരള റോള്‍ ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലാ റോള്‍ബോള്‍ അസോസിയേഷനാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ട്രോഫി സമ്മാനിച്ചു.
കേരള റോള്‍ ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ശിവരാജന്‍, കെ.എഫ്.എ. ട്രഷറര്‍ മോഹന്‍ദാസ്, എറണാകുളം ജില്ലാ അസോസിയേഷന്‍ കോ-ഓഡിനേറ്റര്‍ കെ.പി. അലക്‌സാണ്ടര്‍, ജനസേവ വൈസ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ എസ്. കെ.നായര്‍, പ്രസിഡന്റ് ഡോ. എം.പി. തോമസ് എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.
















