പാരീസ്: മൂന്നു മത്സരങ്ങളിലെ വിലക്കിനുശേഷം ഫ്രഞ്ച് ലീഗില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഗോളടിച്ചില്ല. പക്ഷേ, ഗോളുകള്‍ക്ക് വഴിമരുന്നിട്ട് സ്ലാട്ടന്‍ തിളങ്ങി. ഫലമോ, നാന്റെസിനെ 2-0ന് മറികടന്ന് പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ തുടര്‍ച്ചയായ മൂന്നാം കിരീടത്തിലേക്ക് നിര്‍ണായക ചുവടുവച്ചു.
മൂന്നാം മിനിറ്റില്‍ എതിര്‍ ഗോള്‍ മുഖത്തേക്കു കുതിച്ച ഇബ്രാഹിമോവിച്ചിലൂടെ വന്ന പന്തില്‍ നിന്ന് ഉറുഗൈ്വന്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയാണ് പിഎസ്ജിക്ക് മുന്‍തൂക്കം ഒരുക്കിയത്.
തുടര്‍ന്ന് തിയാഗോ മോട്ടയുമൊത്തുള്ള നീക്കത്തിനൊടുവില്‍ നാന്റെസ് ക്യാപ്ടന്‍ ഒസ്‌വാല്‍ഡോ വിസ്‌കരോന്‍ഡോയെ കബളിപ്പിച്ച് ഇബ്രാഹിമോവിച്ച് നല്‍കിയ പാസിന് ബ്ലൈസെ മറ്റൂഡിയും പൂര്‍ണതയേകി. ലീഗില്‍ മൂന്നു മത്സരങ്ങള്‍ അവശേഷിക്കെ പിഎസ്ജിക്ക് 74 പോയിന്റുകളുണ്ട്. രണ്ടാമന്‍മാരായ ലിയോണി(71)നെക്കാള്‍ മൂന്നു പോയിന്റുകള്‍ക്ക് മുന്നിലാണ് ലോറന്റ് ബ്ലാങ്കിന്റെ കുട്ടികള്‍.
















