ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പതാകകള്‍ പാറിക്കുന്നത് ഒരു കുറ്റമല്ലെന്ന് ആള്‍ പാര്‍ട്ടീസ് ഹൂറിയത്ത് കോണ്‍ഫറന്‍സ്. ഈയിടെ ഇവര്‍ നടത്തിയ രാഷ്‌ട്രീയ റാലിയില്‍ പാക്കിസ്ഥാന്‍ പതാകകള്‍ പാറിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടയിലാണ് രാജ്യദ്രോഹ നടപടിയെ ന്യായീകരിച്ചുകൊണ്ട് ഹുറിയത്ത് രംഗത്തെത്തിയിരിക്കുന്നത്.
ഇതൊരു പുതിയ സംഭവമല്ലെന്നാണ് ഇവരുടെ വാദം. പാക്കിസ്ഥാന്‍ പതാക പാറിക്കുന്നത് രാജ്യത്തിനെതിരെയുള്ള യുദ്ധമല്ലെന്ന് 1983ല്‍ കശ്മീര്‍ ഹൈക്കോടതി പറഞ്ഞതായി ഹുറിയത്ത് വക്താവ് അയാസ് അക്ബര്‍ അവകാശപ്പെട്ടു. പാക്കിസ്ഥാന്‍ ക്രി ക്കറ്റ് മത്സരങ്ങളില്‍ ജയിക്കുമ്പോള്‍ പാക് പതാകകള്‍ പാറിക്കുന്നത് പതിവാണ്.
ഫറൂക്ക് അബ്ദുള്ളയെപോലുള്ള രാഷ്‌ട്രീയക്കാര്‍ ഈ സന്തോഷം മറച്ചുവെക്കാറില്ല. ദല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മുഖ്യമന്ത്രിക്കുണ്ട്. ഇക്കാര്യം ഗിലാനിക്കും അറിയാമെന്നും ഇയാള്‍ പറഞ്ഞു.
















