Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നൂറ്റാണ്ടിന്റെ ‘ഇടിയന്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 11:26 am IST
inSports

ലാസ് വെഗാസ്:  ഇടിക്കൂട്ടിലെ രാജാവിന്  ഇനി പേര്, ഫ്‌ളോയ്ഡ് മെയ്‌വെതര്‍. ലോകം ആകാംഷയോടെ ഉറ്റുനോക്കിയ മുഷ്ടിയുദ്ധത്തില്‍ അമേരിക്കന്‍ ബോക്‌സര്‍ മെയ്‌വെതര്‍ ജേതാവ്.

നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മുഖാമുഖത്തില്‍ ഫിലിപ്പൈന്‍സിന്റെ മാനി പക്വിയാവോയെയാണ് മെയ്‌വെതര്‍ അതിജീവിച്ചത്. 118-110, 116-112, 116-112 എന്നിങ്ങനെ മൂന്നു വിധികര്‍ത്താക്കളും മെയ് വെതറിന് അനുകൂലമായി പോയിന്റ് നിലകുറിച്ചു.

ലോക ബോക്‌സിങ് കൗണ്‍സില്‍, വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്‍ എന്നിവയുടെ കിരീടങ്ങള്‍ക്കൊപ്പം വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍  ബെല്‍റ്റും എടുത്തണിഞ്ഞ മെയ് വെതര്‍ റിങ്ങിലെ എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളായും മാറി. കരിയറിലെ 48 പോരാട്ടങ്ങളില്‍ ഒന്നില്‍പ്പോലും മെയ്‌വെതര്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

വെല്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ഏകീകൃത ലോക ചാമ്പ്യനെന്ന പദവിയും മെയ് വെതറിനു വന്നുചേര്‍ന്നു.. പക്വിയാവോയുടെ ആറാം പരാജയമാണിത്.    മത്സരത്തില്‍ നിന്ന് 400 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ 230 ദശലക്ഷം ഡോളര്‍ മെയ്‌വെതറും പക്വിയാവോയും പങ്കിടും. 3,50,000 ഡോളര്‍വരെ വിലയുണ്ടായിരുന്നു മത്സരത്തിലെ ടിക്കറ്റിന്. ആളൊന്നിന് 100 ഡോളര്‍ എന്നനിലയില്‍ ടെലിവിഷനില്‍ മത്സരം വീക്ഷിച്ച അമേരിക്കക്കാരില്‍ നിന്നും ഈടാക്കി.

ലാസ് വെഗാസിലെ എംജിഎം ഗ്രാന്റ് ഗാര്‍ഡന്‍ അരീനയിലെ ഹൈടെക്ക് റിങ്‌വാര്‍ ഗാലറിയെ നിരാശപ്പെടുത്തിയില്ല.  വിവിഐപികളടക്കമുള്ള 16, 507 കാണികളെ സാക്ഷിയാക്കി പക്വിയാവോ   കടന്നാക്രമണങ്ങള്‍ക്ക് പരമാവധി ശ്രമിച്ചപ്പോള്‍ പ്രതിരോധത്തിലും പ്രത്യാക്രമണങ്ങളിലുമായിരുന്നു മെയ്‌വെതറിന്റെ ശ്രദ്ധ. നേരിട്ടുള്ള ഇടികളിലൂടെ മെയ്‌വെതര്‍ പോയിന്റുകള്‍ ഉറപ്പിച്ചു.

മറുവശത്ത് പക്വിയാവോയുടെ അനേകം പഞ്ചുകള്‍ പാഴായിപ്പോയി. ആത്മനിയന്ത്രണം പാലിച്ച മെയ്‌വെതര്‍ ബലവാനായ വൈരിയുടെ ദൗര്‍ബല്യങ്ങളിലേക്ക് ഇടിയുതിര്‍ത്തുകൊണ്ടിരുന്നു.

തുടക്കത്തില്‍ പക്വിയാവോ മുന്‍തൂക്കം നേടിയെന്നു തോന്നിച്ച അങ്കത്തിന്റെ ഏഴാം റൗണ്ടുമുതല്‍ മെയ് വെതര്‍ നിയന്ത്രണം പിടിച്ചെടുത്തു.

മത്സര ഫലത്തില്‍ പക്വിയാവോ തൃപ്തനായിരുന്നില്ല. ഏറ്റവും കൂടുതല്‍ പഞ്ചുകള്‍ തന്റെതായിരുന്നെന്ന് താരം വാദിക്കുന്നു. പോയിന്റുകളുടെ അന്തരവും   പക്വിയാവോയെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പഞ്ചുകളുടെ എണ്ണത്തിലുപരി കാര്യക്ഷമത  കണക്കിലെടുത്ത വിധികര്‍ത്താക്കള്‍ മെയ്‌വെതറിനെ തര്‍ക്കരഹിത വിജയിയായി പ്രഖ്യാപിച്ചെന്നാണ് വിലയിരുത്തല്‍. ജയത്തില്‍ ദൈവത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ മെയ്‌വെതര്‍ പക്വിയാവോയെ ആലിംഗനം ചെയ്ത് യാത്രയയ്‌ക്കാനും മറന്നില്ല.

റൗണ്ട്‌സ്

1, ഏറെനേരം ഇരുവരും പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചു. മെയ്‌വെതര്‍ രണ്ടു നല്ല വലംകൈയന്‍ പഞ്ചുകള്‍  ഉതിര്‍ത്തു. എങ്കിലും ബെല്‍ മുഴങ്ങുമ്പോള്‍ പക്വിയാവോയ്‌ക്കും പുഞ്ചിരി.

2, അവസാന നിമിഷങ്ങളില്‍ പക്വിയാവോ ശക്തിയോടെ ഇടിച്ചു. കൂടുതല്‍ സമയവും മെയ്‌വെതറെ പക്വിയാവോ വെറുതെ പിന്തുടര്‍ന്നെന്നു  പറയാം.

3, മെയ്‌വെതറുടെ  ഇടി   പക്വിയാവോയുടെ ബെല്‍റ്റില്‍ കൊണ്ടു. പക്വിയാവോയുടെ ഉശിരന്‍ പഞ്ചിനെ മെയ്‌വെതര്‍ അതിവിദഗ്ധമായി ഒഴിഞ്ഞുമാറി.  റിങ്ങിന്റെ വശങ്ങളില്‍ താങ്ങിനിന്ന് പിന്നെയും ഇടികള്‍ക്കു മറതീര്‍ത്തു.

4. തുടര്‍ പഞ്ചുകളാല്‍ പക്വിയാവോ മെയ്‌വെതറിനെ റിങ്ങിന്റെ സൈഡിലേക്കൊതുക്കി. ഫിലിപ്പൈനി താരത്തിന്റെ മുഷ്ടി മെയ് വെതറിനെ ചതച്ചെന്നു തോന്നി. എന്നാല്‍ അതടക്കം പ്രതിയോഗിയുടെ നിരവധി പഞ്ചുകളെ മെയ്‌വെതര്‍ വിഫലമാക്കിപ്പോന്നു.

5, പോരാട്ടത്തിന്റെ വേഗം കുറഞ്ഞു. പക്വിയാവോയുടെ 16ഓളം പഞ്ചുകള്‍ക്ക് കാര്യമായ ഗുണം ലഭിച്ചില്ല.

6, വീണ്ടും പക്വിയാവോ ആക്രമണോത്സുകതയിലേക്ക്. പക്ഷേ, മെയ്‌വെതര്‍ അചഞ്ചലന്‍. ഈ സമയം പക്വിയാവോ മുന്‍തൂക്കം നേടിയെന്ന് തോന്നിച്ചു.

7, തുടക്കത്തില്‍ മെയ്‌വെതര്‍ കരുത്തുകാട്ടി. എന്നാല്‍ പിന്നീട് ഇരുവരും റിങ്ങില്‍ തുള്ളിത്തുള്ളി നിന്ന് സമയംകളഞ്ഞു. 40 സെക്കന്റുകള്‍

അവശേഷിക്കെ പക്വിയാവോയുടെ പാളിയ പഞ്ചുകളില്‍ ഒന്നുകൂടി.

8, ഇടത്, വലതു വശങ്ങളില്‍ നിന്ന് പക്വിയാവോയുടെ ആക്രമണം. മെയ്‌വെതറുടെ ഉഗ്രന്‍   ഡിഫന്‍സ്. ഇടയ്‌ക്ക് പക്വിയാവോയ്‌ക്ക് ചില ഇടികള്‍ നല്‍കാനും  അമേരിക്കന്‍ പ്രതിനിധിക്ക് സാധിച്ചു. പിന്നെ ലെഫ്റ്റ് ഹൂക്കിലൂടെ പക്വിയാവോയെ മെയ്‌വെതര്‍ ഞെട്ടിച്ചു. വലംകൈയാല്‍ മെയ്‌വെതര്‍  ഉതിര്‍ത്ത പഞ്ച് പക്വിയാവോയെ അതിലും മോശമവസ്ഥയിലാക്കി.

9, രണ്ടുവശത്തു നിന്നും പക്വിയാവോയുടെ പഞ്ചുകള്‍.  അതിശക്തമായ ഇടിയൊന്ന് പാളിയപ്പോള്‍ മെയ്‌വെതറിന് ചെറുതായൊന്ന് അടിതെറ്റി.  എങ്കിലും റൗണ്ടിന്റെ അവസാനം  പക്വിയാവോയ്‌ക്കായിരുന്നു സംഭ്രമങ്ങള്‍.

10, പതിവുപോലെ പക്വിയാവോയുടെ കണ്ണുംപൂട്ടിയുള്ള ഇടികളും   മെയ്‌വെതറിന്റെ തന്ത്രപരമായ നീക്കങ്ങളും. വേഗതയും ടൈമിങ്ങും സമന്വയിപ്പിച്ച മെയ് വെതര്‍ റൗണ്ട് നിയന്ത്രിച്ചു.

11, മിന്നല്‍ നീക്കത്തിലൂടെ  മെയ് വെതര്‍ പക്വിയാവോയ്‌ക്ക് നല്ലയിടി  കൊടുത്തു. പിന്നെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്വിയാവോ നിരന്തരം ശ്രമിച്ചെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. മെയ്‌വെതറെ സ്പര്‍ശിക്കാതെ പക്വിയാവോയുടെ    പഞ്ചുകള്‍ കടന്നുപോയി.

12 (ഫൈനല്‍ റൗണ്ട്). പോയിന്റ് അടിസ്ഥാനത്തില്‍ പിന്നിലായ പക്വിയാവോയ്‌ക്ക് എതിരാളിയെ നോക്കൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷേ, പക്വിയാവോയെ മെയ്‌വെതര്‍ വരച്ചവരയില്‍ നിര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.