Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഖ്‌വി മോചനം യുഎന്‍ ചര്‍ച്ച ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 01:36 am IST
in World

ന്യൂദല്‍ഹി: മുംബൈ ഭീകാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ സക്കീ-ഉര്‍-റഷ്മാന്‍ ലഖ്‌വിയെ ജയില്‍മോചിപ്പിച്ച പാക്കിസ്ഥാന്‍ നടപടിയുടെ ശരിതെറ്റുകള്‍ യു എന്‍ സുരക്ഷാ സമിതി ചര്‍ച്ചചെയ്യും. പാക്കിസ്ഥാനും ഭീകരതയ്‌ക്കുംമേല്‍ ഭാരതം നേടിയ വിജയവും മേല്‍ക്കോയ്‌മയുമാണ് ഈ തീരുമാനം വെളിവാക്കുന്നത്.

ആഗോള ഭീകരവിരുദ്ധ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കടക വിരുദ്ധമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിയെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന് നയതന്ത്ര മാര്‍ഗ്ഗത്തില്‍ ഐക്യ രാഷ്‌ട്ര സംഘടനയെ ബോധ്യപ്പെടുത്താനായി. യു എന്നിലെ ഭാരത സംബാസഡര്‍ അശോക് മുഖര്‍ജി ഐക്യ രാഷ്‌ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ അല്‍ഖ്വയ്ദ സാങ്ഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍ അംബാസഡര്‍ ജിം മക് ലെയ്‌ക്ക് എഴുതിയ കത്തില്‍ ലഖ്‌വിയെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ജയിലില്‍നിന്നു മോചിപ്പിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോള കരാറുകളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് മോചനം എന്നായിരുന്നു മുഖ്യ വാദം.

കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരമാണ് മോചനം എന്ന പാക്കിസ്ഥാന്‍ നിലപാടിനേയും ഭാരതം എതിര്‍വാദം കൊണ്ടു കീഴടക്കി. ഭീകരരുടെ പട്ടികയില്‍ പേരുള്ള ലഖ്‌വിക്ക്, അയാളുടെ സമ്പാദ്യം മരവിപ്പിച്ചിരിക്കുന്നുവെന്ന കാരണത്താല്‍ പണം ആര്‍ക്കെങ്കിലും കൊടുക്കാനോ വാങ്ങാനോ കഴിയില്ലെന്നിരിക്കെ ജാമ്യത്തുക അയാള്‍ക്കു കൈമാറ്റം ചെയ്യാനാവില്ല. അയാള്‍ക്കു വേണ്ടി ആരെങ്കിലും ജാമ്യാപേക്ഷ നല്‍കുന്നതു പോലും കരാറിന്റെ ലംഘനമാണെന്ന് ഭാരതം ചൂണ്ടിക്കാട്ടി.

ഇതിനെ തുടര്‍ന്നാണ് മക് ലേ ഔദ്യോഗികമായി പ്രതികരിച്ചത്. ഭാരതം ഉയര്‍ത്തിയ വിഷയങ്ങളും ആശങ്കകളും ശരിവെച്ച മക് ലെ മോചന വിഷയം അടുത്ത യു എന്‍ സുരക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു. അടുത്ത യോഗം ഒന്നുരണ്ട് ആഴ്ചയ്‌ക്കുള്ളില്‍ നടക്കും.

യു എന്‍ സമിതി 2008 ഡിസംബറില്‍ ലഖ്‌വിയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിരുന്നു. അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തൊയ്ബ ബന്ധങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സംഘടനകളുടെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി, ധന സഹായം ചെയ്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്നു വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.

166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭകീരാക്രമണത്തിനു പുറമേ ഇറാഖിലും തെക്കു-കിഴക്കന്‍ ഏഷ്യയിലും വിവിധ ഭീകരാക്രമണങ്ങളിലും ലഖ്‌വിക്ക് പങ്കുണ്ടെന്നു വ്യക്തമായതായി സമിതി വിലയിരുത്തിയിരുന്നു. അഫ്ഘാനിസ്ഥാനില്‍ ഭീകര പരിശീലന ക്യാമ്പുകള്‍ നടത്താനും ലഖ്‌വി ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അയാളെ ഭീകര പട്ടികയില്‍ പെടുത്തിയതും സ്വത്തുക്കള്‍ മരവിപ്പിച്ചതും.

55 കാരനായ ലഖ്‌വി, ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാഅത്-ഉദ് ദാവാ തലവന്‍ ഹാഫീസ് സയീദിന്റെ അടുത്ത ബന്ധുവാണ്.

ഭാരതം സ്വാഗതം ചെയ്തു

ന്യൂദല്‍ഹി: ലഖ്‌വിയുടെ മോചന വിഷയം ചര്‍ച്ചചെയ്യുമെന്ന യു എന്‍ സമിതിയുടെ ഉറപ്പിനെ സ്വാഗതം ചെയ്ത ഭാരതം ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ ആത്മാര്‍ത്ഥതയെ  ചോദ്യം ചെയ്തു.

പാക്കിസ്ഥാന്‍ അാതാരാഷ്‌ട്ര കരാറുകളെ അപഹസിക്കുന്ന നിലപാടുകൈക്കൊണ്ടതിനെ എല്ലാ രാജ്യങ്ങളും അപലപിക്കേണ്ടതുണ്ട്. ഭീകര പ്രവര്‍ത്തകനായ ലഖ്‌വിയെ മോചിപ്പിച്ച വിഷയത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം ചോദിക്കുമെന്ന യുഎന്‍ നിലപാട് ഞങ്ങള്‍ ഏറെ സ്വാഗതം ചെയ്യുന്നു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പാക്കിസ്ഥാന്‍ ഈ നടപടി കോടതി മുഖാന്തിരം ചെയ്യിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആത്മാര്‍ത്ഥ തെളിയിക്കണമെന്ന് ഭാരതം വ്യക്തമാക്കിയതെന്നും റിജ്ജു ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.