Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവതിയിലെത്തിയ ആര്‍. വേണുഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:25 pm IST
in Vicharam

കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം ആദ്യമായി സംഘപ്രവര്‍ത്തനത്തിനുവേണ്ടി വീടുവിട്ടിറങ്ങി രാഷ്‌ട്രസേവനത്തിന് സമര്‍പ്പിതജീവിതം നയിക്കാന്‍ തുടങ്ങിയ പ്രചാരകനെന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം മുന്‍ഗാമിയാണ്, ഞങ്ങളെല്ലാം വേണുവേട്ടന്‍ എന്ന് വിളിക്കുന്ന ആര്‍. വേണുഗോപാല്‍.

1944 ന് മുമ്പ് സംഘപ്രവര്‍ത്തനത്തിന് കോഴിക്കോട്ടെത്തിയ നാഗപ്പൂര്‍കാരനായ ശങ്കര്‍ ശാസ്ത്രിയുടെ സ്‌നേഹവലയത്തില്‍പ്പെട്ട മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലൊരാളാണ് വേണുവേട്ടന്‍. കൊല്ലങ്കോട്ട് രാവുണ്യേടത്ത് തറവാട്ടില്‍ നാണിക്കുട്ടി അമ്മയുടെയും നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തിരുമുല്പാടിന്റെയും മകനാണ് വേണുഗോപാല്‍. നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയും ടി.എന്‍. ഭര്‍തവര്‍മ്മയും വേണുവേട്ടനോടൊപ്പം സ്വയംസേവകരാവുകയും പിന്നീട് പ്രചാരകരായി രാഷ്‌ട്രസേവനത്തിനിറങ്ങുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആദ്യമായി    പ്രചാരകനായി പാലക്കാട്ടും മറ്റു മലബാര്‍ പ്രദേശത്തുമായിരുന്നു പ്രവര്‍ത്തനം.

1953 കാലത്ത് കോട്ടയത്ത് പ്രചാരകനായിരിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചത്. ഞാനും പരമേശ്വര്‍ജിയും മറ്റും തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികളും സ്വയംസേവകരുമായിരുന്നു. കോഴിക്കോട്ടുഭാഗത്ത് വിദ്യാര്‍ത്ഥികളായിരുന്ന, സംഘപ്രവര്‍ത്തനത്തില്‍ക്കൂടി പ്രചാരകന്മാരായ മാധവ്ജിയും വേണുവേട്ടനും തെക്കന്‍ ദിക്കിലേക്ക് പിന്നീട് പ്രവര്‍ത്തകരായി വന്നു.

മാധവ്ജി ആലപ്പുഴയിലും വേണുവേട്ടന്‍ കോട്ടയത്തും പ്രചാരകരായിരിക്കുമ്പോള്‍, എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എവിടെയെങ്കിലും പ്രചാരകനാകണമെന്നാഗ്രഹിച്ചിരിക്കുമ്പോഴാണ്, എന്നോട് കോട്ടയത്തുപോയി ആര്‍. വേണുഗോപാലിനെ കാണണമെന്നും, അദ്ദേഹത്തോടൊപ്പം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ പോയി ആശ്രമം വക സ്‌കൂളില്‍ അധ്യാപകനായി ആ പ്രദേശത്ത് സംഘപ്രവര്‍ത്തനം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള മാനനീയ ഭാസ്‌കര്‍റാവുവിന്റെ കത്ത് ലഭിച്ചത്. അങ്ങനെ കോട്ടയത്തുവച്ചു കണ്ടെത്തിയ വേണുവേട്ടന്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്തവിധം എന്റെ മുന്‍ഗാമിയായി പ്രവര്‍ത്തിക്കുന്നു.

ഏതാനുംകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അസുഖം ബാധിച്ച് കുറച്ചുനാള്‍ ചികിത്സയിലായിരുന്ന വേണുവേട്ടന്‍ കേസരിയുടെ പത്രാധിപരായി കോഴിക്കോട്ടെത്തിയിരുന്നു. ഞാനും 1954 മുതല്‍ പ്രചാരകനായി പല സ്ഥലത്തും പ്രവര്‍ത്തിച്ച് 1962 ല്‍ അസുഖം ബാധിച്ച് ചികിത്സ കഴിഞ്ഞ് കേസരി പത്രാധിപരായി കോഴിക്കോട്ടെത്തിയപ്പോള്‍, പത്രാധിപര്‍ സ്ഥാനത്ത് വേണുവേട്ടന്റെ പേരാണ് കണ്ടത്.

വേണുവേട്ടന്‍ ഏതാനും കാലം ജനസംഘത്തിന്റെ സംഘടനാപ്രവര്‍ത്തനത്തിനുശേഷം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറ്റെടുത്തു. പടിപടിയായി ഉയര്‍ന്ന് അഖിലഭാരതീയ ഉപാധ്യക്ഷനായി ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ച് തന്റെ സംഘടനാപാടവം പ്രകടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ബിഎംഎസ് പ്രതിനിധിയായി പങ്കെടുത്ത് ശ്രദ്ധേയമായ ചര്‍ച്ചകള്‍ നടത്താനും തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാരതീയസങ്കല്‍പ്പം അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞ വ്യക്തിയാണ് വേണുവേട്ടന്‍.

ദല്‍ഹിയില്‍ നിന്നു മടങ്ങിവന്ന് വിവിധ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും മാര്‍ഗ്ഗദര്‍ശനം നടത്തിക്കൊണ്ട് തൊണ്ണൂറാം ജന്മദിനത്തിലെത്തി നില്‍ക്കുന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകനായ വേണുവേട്ടന്‍ എനിക്ക് എന്നും മാര്‍ഗ്ഗദര്‍ശിയാണ്, എന്നെ പ്രചാരകനാക്കാന്‍വേണ്ടി, അതിന്റെ ചവിട്ടുപടിയായ അധ്യാപകവൃത്തിക്കുവേണ്ടി വാഴൂര്‍ ഹൈസ്‌കൂളില്‍ എത്തിച്ചത് അദ്ദേഹമാണ്. അവിടെ നിന്നാണ് ഞാന്‍ പ്രചാരകനായത്. വേണുവേട്ടനില്‍ നിന്നാണ് കേസരി പത്രാധിപത്യം സ്വീകരിച്ചത്.

കേസരിയിലിരിക്കുമ്പോള്‍ ബാലഗോകുലമെന്ന കുട്ടികളുടെ സംഘടന തുടങ്ങാന്‍ പ്രേരണയായി ചിലതെല്ലാം വേണുവേട്ടന്‍ കോഴിക്കോട്ട് ചെയ്തിരുന്നു. പത്രമാസികകളില്‍ ലേഖനങ്ങളെഴുതിയും സാമൂഹ്യപ്രശ്‌നങ്ങള്‍ ബഹുജനമധ്യത്തിലവതരിപ്പിച്ചും തന്റെ വാര്‍ധക്യത്തിലും അതിനെ വകവെച്ചു കൊടുക്കാതെ തന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ട്, സംഘത്തിന്റെ പ്രാന്തകാര്യാലയത്തില്‍ കഴിയുമ്പോഴും വേണുവേട്ടന്‍ എനിക്ക് മാര്‍ഗദര്‍ശിയാണ്. മുന്‍ഗാമിയാണ്. നവതിയാഘോഷം അദ്ദേഹത്തിന്റെ കര്‍മ്മശേഷി വര്‍ധിപ്പിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.