മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടുവെങ്കിലും അവരുടെ മലയാളി താരം സഞ്ജു വി. സാംസണ് ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളുടെ അഭിനന്ദനപ്രവാഹം.
വെള്ളിയാഴ്ച രാത്രി മുംബൈ ഇന്ത്യന്‍സിനെതിരെ 46 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ബാറ്റിങ് പ്രകടനമാണ് സഞ്ജുവിനെ പ്രശംസകളുടെ കൊടുമുടിയില്‍ എത്തിച്ചത്. സച്ചിന് പുറമെ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍ സഞ്ജുവിന്റെ പ്രകടനത്തിനു മുന്നില്‍ വീണത്. സുനില്‍ ഗാവസ്‌കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സഞ്ജയ് മഞ്ജരേക്കര്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പ്രശംസകൊണ്ട് മൂടിയത്.
ലങ്കന്‍ താരം മഹേല ജയവര്‍ദ്ധനെയുടെ ശൈലിക്കു സമാനമാണ് സഞ്ജുവിന്റെ കളിയെന്നാണ് ഗാവസ്‌കറുടെ കമന്റ്. അവശ്വസനീയമായ ബാറ്റിംഗ് എന്ന് ഹര്‍ഷ ഭോഗ്ലേ ട്വീറ്റ് ചെയ്തപ്പോള്‍ അമ്പാടി റായഡുവിനേക്കാളും മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേതെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. മൂര്‍ച്ചയേറിയ പന്തുകളുമായി എന്നും ബാറ്റ്‌സ്മാന്‍മാരെ തറപറ്റിക്കാറുള്ള ലസിത് മലിംഗയും ഹര്‍ഭജന്‍ സിങും സഞ്ജുവിന്റെ പ്രകടനത്തിനു മുന്നില്‍ ഒന്നുമല്ലാതെ പോകുന്ന കാഴ്ചയും ഇന്നലെ കണ്ടു.
















