Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയത്തുടര്‍ച്ചക്ക് ബെംഗളൂരു; തിരിച്ചുവരവിന് റോയല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 10:27 pm IST
inSports

ബെംഗളൂരു: വിജയയാത്ര തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഇന്ന് അങ്കത്തിനിറങ്ങുന്നു. കഴിഞ്ഞ 24ന് രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും ഇന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. രാത്രി എട്ടിന് കളി ആരംഭിക്കും.

ഐപിഎല്‍ എട്ടാം പതിപ്പിലെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിധി. സണ്‍റൈസേഴ്‌സിനോടും മുംബൈ ഇന്ത്യന്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുമായിരുന്നു അവരുടെ പരായങ്ങള്‍. പിന്നീട് തുടര്‍ച്ചയായി രണ്ട് കളികളില്‍ വിജയിച്ചതോടെ അവര്‍ വീണ്ടും ട്രാക്കിലായി. രാജസ്ഥാന്‍ റോയല്‍സിനോടും ദല്‍ഹി ഡെയര്‍ ഡെവിള്‍സിനോടുമായിരുന്നു വിജയങ്ങള്‍. ദല്‍ഹിയെ കഴിഞ്ഞ ദിവസം പത്ത് വിക്കറ്റിനായിരുന്നു കോഹ്‌ലിയും സംഘവും തകര്‍ത്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപാറുന്ന ബൗളിംഗായിരുന്നു വിജയം സമ്മാനിച്ചത്.

ലോക ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ ക്രിസ് ഗെയില്‍, എ.ബി. ഡിവില്ലിയേഴ്‌സ്, റൊസ്സൗവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഒത്തുചേരുമ്പോള്‍ അവരുടെ കരുത്ത് പറഞ്ഞയിക്കാന്‍ പറ്റത്തതാണ്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരെ കുഴക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ ക്രിസ് ഗെയില്‍ ഫോമിലേക്ക് തിരിച്ചെത്തിയ പ്രകടനം നടത്തിയെന്നതാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിംഗ് നിരയും അതിശക്തമാണ്. സ്റ്റാര്‍ക്കിനൊപ്പം വരുണ്‍ ആരോണ്‍, സീന്‍ അബോട്ട്, യൂസ്‌വേന്ദ്ര ചഹല്‍, ഇഖ്ബാല്‍ അബ്ദുള്ള, ഹര്‍ഷല്‍ പട്ടേല്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നവരാണ്.

മറുവശത്ത് തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കും അതിനു ശേഷം ഒരു കളി മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തതിന്റെ ക്ഷീണത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ബംഗളൂരുവിനോടേറ്റ പരാജയത്തിന് പകരംവീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഷെയ്ന്‍ വാട്‌സണും കൂട്ടരും ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ പരാജയം നേരിട്ടത്.

ഏപ്രില്‍ 21ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടായിരുന്നു ഐപിഎല്‍ എട്ടാം പതിപ്പിലെ ആദ്യ തോല്‍വി. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയാണ് ഒരു പന്തുപോലും എറിയാന്‍ കഴിയാതെ മഴയില്‍ ഒലിച്ചുപോയത്. തുടക്കത്തിലെ മികവ് പുറത്തെടുക്കാന്‍ പിന്നീട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. എവിടെയോ ഒരു താളപ്പിഴ അവരുടെ നിരയില്‍ നിഴലിക്കുന്നു.

ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെക്ക് പുറമെ ഷെയ്ന്‍ വാട്‌സണ്‍, സ്റ്റീവന്‍ സ്മിത്ത്, സഞ്ജു വി. സാംസണ്‍, സ്റ്റുവര്‍ട്ട് ബിന്നി, ദീപ്ക് ഹൂഡ, കരുണ്‍ നായര്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങളാണ് അവരുടെ കരുത്ത്. ഒപ്പം ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്‌നറും ടീമിന് മുതല്‍ക്കൂട്ടാണ്. ക്രിസ് മോറിസ്, ടിം സൗത്തി, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ താംബെ തുടങ്ങിയ മികച്ച ബൗളര്‍മാരും അവര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സംഭവിച്ച പിഴവ് തിരുത്തി ഇറങ്ങിയാല്‍ ഇന്ന് അവര്‍ക്ക് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയും. എന്തായാലും വിജയത്തുടര്‍ച്ചക്കായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തിരിച്ചടികള്‍ക്കുശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുന്നതോടെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.