ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുമായുള്ള മുഖാമുഖത്തിന് മുന്നോടിയായി ആഴ്‌സനലിന്റെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസൂട്ട് ഒസില്‍ ഒരു തമാശ കാട്ടി. ക്ലബ്ബിന്റെ കുട്ടിക്കുപ്പായം തന്റെ വളര്‍ത്തുനായയായ ബല്‍ബോവയെ അണിയിച്ചു.
പതിനൊന്നാം നമ്പര്‍ ജഴ്‌സിയാണ് ബല്‍ബോവയ്‌ക്ക് ഒസില്‍ ഇട്ടുകൊടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രം പോസ്റ്റു ചെയ്യുകയുമുണ്ടായി താരം. ‘നാളത്തെ വലിയ മത്സരത്തിന് ബല്‍വോവ റെഡി’ എന്ന കമന്റും ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തു.
നായകളോടുള്ള തന്റെ ഭയം മാറ്റാന്‍ സഹായിച്ചത് ബല്‍ബോവയാണെന്ന് ഒസില്‍ പറയുന്നു. ‘കുട്ടിക്കാലത്ത് നായകളെ എനിക്ക് പേടിയായിരുന്നു. ആ പേടിമാറ്റണമായിരുന്നു. അതിനായി പട്ടിയെ സ്വന്തമാക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു കുട്ടിപ്പട്ടിയെ വാങ്ങിവളര്‍ത്തി. പേടിയും മാറി. ഇപ്പോഴെനിക്ക് നായകളെ വലിയ ഇഷ്ടമാണ്, ഒസില്‍ വെളിപ്പെടുത്തി.
















