കൊല്‍ക്കത്ത: ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിമുട്ടിയുണ്ടായ പരിക്കിനെ തുടര്‍ന്ന് മരണമടഞ്ഞ അങ്കിതിന്റെ കുടുംബത്തിന് ആശ്വാസവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
പത്ത് ലക്ഷം രൂപയാണ് കിംഗ് ഖാന്റെ ടീം അങ്കിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കിയത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനുള്ള ടീമില്‍ പതിനാറാമനായി അങ്കിതിനെയും കെകെആര്‍ ഉള്‍പ്പെടുത്തി.
സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ അങ്കിതിന്റെ ചിത്രവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) സ്ഥാപിച്ചിരുന്നു. അതില്‍ ‘എന്നെന്നും അങ്കിത്’ എന്നെഴുതാനും അവര്‍ മറന്നില്ല.
അങ്കിതിന്റെ കുടുംബത്തിന് ഇനിയും സഹായം ചെയ്യുന്നതിന് സന്തോഷമേയുള്ളു. അങ്കിതിനെ ഓര്‍ക്കാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് കൊല്‍ക്കത്ത ടീമിന്റെ സിഇഒ വ്യക്തമാക്കി.
നേരത്തെ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും അങ്കിതിന്റെ കുടുംബത്തിന് തന്റെ പെന്‍ഷന്‍ തുക വാഗ്ദാനം ചെയ്തിരുന്നു.
















