ന്യൂദല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നേപ്പാളില്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടുമെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.
നേപ്പാളില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വനിതാ ഫുട്‌ബോള്‍ ടീമിനെ നാട്ടിലെത്തിക്കുന്നതിനു പ്രഥമ പരിഗണന നല്‍കുമെന്നും സുഷമ പറഞ്ഞു.
250 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. നേപ്പാളില്‍ കുടുങ്ങിയ ബന്ധുക്കളോട് ഇന്ത്യന്‍ ദൗത്യ സംഘത്തോട് ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കണമെന്ന് അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നേപ്പാളില്‍ കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കളുടെ അന്വേഷണങ്ങള്‍ക്ക് സുഷമാ ട്വിറ്ററിലൂടെ മറുപടി നല്‍കുന്നുണ്ട്. ഇപ്പോള്‍ നേപ്പാള്‍ തലസ്ഥാനമായ കാഡ്മണ്ഡുവിലുള്ള ബാബാ റാംദേവിനോടും സുഷമ സഹായം തേടി.
ദുരന്തത്തിന്രെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ തുടരുകയാണ് ബാബാ റാംദേവ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ സി17 വിമാനം രാത്രിയോടെ നേപ്പാള്‍ തലസ്ഥാനമായ കാഡ്മണ്ഡുവില്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
















