ലണ്ടന്‍: പോളണ്ട് താരം ആഗ്നിയേസ്‌ക റഡവാന്‍സ്‌കയുടെ പരിശീലക സ്ഥാനത്തു നിന്ന് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്‌ലോവ പിന്മാറി. അഞ്ചുമാസം മുന്‍പ് പാര്‍ട്ട് ടൈമായാണ് നവരത്‌ലോവ റഡവാന്‍സ്‌കയുടെ കോച്ചായത്.
പരിശീലന പദ്ധതിയുമായി മാര്‍ട്ടിനയ്‌ക്ക് പൂര്‍ണമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞു. നമ്മള്‍ പിരിയാന്‍ തീരുമാനിച്ചു, റഡവാന്‍സ്‌ക ട്വീറ്റ് ചെയ്തു. നവരത്‌ലോവ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ ലോക റാങ്കില്‍ ആറാമതായിരുന്നു റഡവാന്‍സ്‌ക. എന്നാല്‍ പിന്നീട് താരം ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
















