കൊച്ചി: സന്തോഷ് ട്രോഫി മുന്‍ താരവും മൂന്നാര്‍ ടാറ്റാ ടീ ഉദ്യോഗസ്ഥനുമായ അജോ മാര്‍ട്ടിന്‍ (45) അന്തരിച്ചു. കലൂര്‍ പുതിയറോഡ് നടുവിലവീട്ടില്‍ വക്കോ മാര്‍ട്ടിന്റെ മകനാണ്. മജ്ജയില്‍ അര്‍ബുദം ബാദിച്ച് ചികിത്സയിലായിരുന്ന അജോ ഇന്നലെയാണ് അന്തരിച്ചത്. സംസ്‌കാരം കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയില്‍ ഇന്ന് രാവിലെ 8.30ന്. ഭാര്യ: പ്രിയ. മക്കള്‍: വിദ്യാര്‍ത്ഥികളായ ഫഌവിയ, ആല്‍ഫിയ.
എംജിയൂണിവേഴ്‌സിറ്റിയുടെയും ടാറ്റാ ടീ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു.
തൊണ്ണൂറുകളിലായിരുന്നു അജോ കേരള ഫുട്‌ബോളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നത്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സിലൂടെ സംസ്ഥാന ഫുട്‌ബോളില്‍ ശ്രദ്ധിക്കപ്പെട്ടു.
















