Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാവി തുലയ്‌ക്കുന്ന പരീക്ഷണങ്ങള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 09:45 pm IST
inVicharam

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നാണ് മലയാളി സ്വയം അഭിമാനിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നരാണ് നമ്മളെന്ന് മേനിപറയുകയൂം ചെയ്യുന്നു. ഒരു കാലഘട്ടത്തില്‍ അത് ഏറെക്കുറെ ശരിയുമായിരുന്നു. ഏതെങ്കിലും സര്‍ക്കാരിന്റെയോ രാഷ്‌ട്രീയ കക്ഷിയുടെയോ പദ്ധതിനടത്തിപ്പു ഫലം കണ്ടതോ രാഷ്‌ട്രീയപാര്‍ട്ടികളുടെ ശ്രമഫലമായോ സംഭവിച്ചതല്ല, കേരളത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ മുന്നേറ്റം. അറിവ് ആര്‍ജ്ജിക്കാനുള്ള മലയാളിയുടെ ശീലവും ആഗ്രഹവും മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് മുന്നിലായിരുന്നു. അതോടൊപ്പം കലര്‍പ്പില്ലാത്തതും കാര്യക്ഷമമായതുമാ വിദ്യാഭ്യാസം ചെറു പ്രായംമുതല്‍ തന്നെ കുട്ടികള്‍ക്കു നല്‍കാന്‍ പ്രാപ്തമായ വിദ്യാഭ്യാസ സംസ്‌കാരം നാം രൂപപ്പെടുത്തി. കേരളാ വിദ്യാഭ്യാസ മോഡല്‍ എന്നതിനെ പേരിട്ടുവിളിച്ചവരുടെ ഉദ്ദേശ്യം മലയാളി സ്വയം ആര്‍ജ്ജിച്ച വിദ്യാഭ്യാസ മികവിനെ സ്വന്തം നേട്ടമായി കീശയിലാക്കുക എന്നതായിരുന്നു.

കേരളത്തില്‍ തനതായ ഒരു വിദ്യാഭ്യാസ സംസ്‌കാരം പണ്ടുമുതലേ രൂപപ്പെട്ടുവന്നിരുന്നു. പകരംവയ്‌ക്കാനില്ലാത്ത പാഠ്യക്രമങ്ങളും അധ്യാപനത്തിന്റെ മഹത്വമറിഞ്ഞ ഗുരുക്കന്മാരും കുറ്റമറ്റ പരീക്ഷാ സമ്പ്രദായങ്ങളുമെല്ലാം ആ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അതിനാലാണ് കേരളത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെങ്ങും അവസരമുണ്ടായത്. മലയാളികളെ വ്യാപകമായി വിദേശത്തും സ്വദേശത്തും വിവിധ മേഖലകളില്‍ ജോലിക്കെടുത്തതും ഈ വിദ്യാഭ്യാസമികവുകൊണ്ടാണ്.

ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. പ്രായഭേദമന്യേ പഠിക്കാനുള്ള വെമ്പല്‍ എല്ലാപേരും പ്രകടമാക്കിയപ്പോള്‍ അക്ഷരം അറിയാത്തവരായി ആരുമുണ്ടായില്ല. അതിന്റെ ചുവടുപിടിച്ചാണിപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പുതിയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമെന്ന പദവിയും കേരളത്തിന് ചാര്‍ത്തിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണദ്ദേഹം.

സംസ്ഥാനത്ത് ഇനി നാലാംതരം പാസ്സാകാത്ത ഒരുവ്യക്തിയുമുണ്ടാകില്ലത്രെ. സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്നുവരുന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെയാണത് സാധ്യമാക്കുന്നത്. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലെത്തിക്കാന്‍ ചിട്ടയായ പ്രവര്‍ത്തന പദ്ധതിയുണ്ടായിരുന്നു. എങ്കിലും സമ്പൂര്‍ണ്ണ സാക്ഷരതാപ്രഖ്യാപനം കഴിഞ്ഞു നടക്കേണ്ട തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ നമ്മള്‍ വെള്ളം ചേര്‍ത്തു. അതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരതയുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. അതിനിടയിലാണിപ്പോള്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമെന്ന പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ്.

കേരളത്തില്‍ ഇനി നാലാതരം പഠനം കഴിയാത്തവരായി ആരുമുണ്ടാകില്ലെന്ന പ്രഖ്യാപനത്തിനരങ്ങൊരുങ്ങുമ്പോഴാണ് മലയാളിയുടെ വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനമായി കണക്കാക്കിയിരുന്ന പത്താംക്ലാസ് വിദ്യാഭ്യാസത്തെ തകര്‍ത്ത വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ പത്താംക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ആകെ താറുമാറാക്കിയ സര്‍ക്കാര്‍ അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് തുലാസില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എസ്എസ്എല്‍സിയാണ്. അടുത്തകാലത്ത് പ്ലസ് ടു വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിവരുന്നുണ്ടെങ്കിലും മലയാളി എസ്എസ്എല്‍സിക്ക് നല്‍കുന്ന പ്രാധാന്യം ഇനിയും പ്ലസ് ടുവിന് വന്നിട്ടില്ല. രണ്ടാം മുണ്ടശ്ശേരിയെന്ന് പേരെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇടതുസര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.ബേബി കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായിരുന്നു എസ്എസ്എല്‍സിക്കുള്ള പ്രാധാന്യം കുറയ്‌ക്കല്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴെല്ലാം കാലങ്ങളായി മുസ്ലീംലീഗിനാണ് വിദ്യാഭ്യാസം ഭരിക്കാനുള്ള അവസരമുണ്ടാകുന്നത്. അവരാരും വിദ്യാഭ്യാസത്തിനായിരുന്നില്ല പ്രാധാന്യം നല്‍കിയത്. സ്വന്തം പാര്‍ട്ടിയും മതവും വളര്‍ത്താനുള്ള ഉപാധിയായാണ് ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ചത്. എം.എ.ബേബി ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനായി വിദ്യാഭ്യാസത്തില്‍ പരിഷ്‌കാരം കൊണ്ടുവന്നപ്പോള്‍ ലീഗുകാര്‍ മതവല്‍ക്കരിക്കാനായി പരിഷ്‌കാരം കൊണ്ടുവന്നു. വെള്ളിയാഴ്ചകളില്‍ പരീക്ഷനടത്തരുതെന്ന് എം.എ.ബേബി തീരുമാനമെടുത്തപ്പോള്‍ ലീഗ് മന്ത്രി സര്‍വ്വം ഇസ്ലാം മയമാക്കി. ചോദ്യപേപ്പറില്‍പോലും ചന്ദ്രക്കലയും നക്ഷത്രവും വരച്ചുചേര്‍ത്ത് മറ്റ് മതസ്ഥരുടെ വികാരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. രാവിലെ എഴുന്നേറ്റ് ശുദ്ധിയായി, ഈശ്വരനാമം ജപിച്ച് പരീക്ഷയ്‌ക്ക് വന്നിരുന്ന കുഞ്ഞുങ്ങളെ ഉച്ചയ്‌ക്കു ശേഷം ഉറക്കച്ചടവോടെ പരീക്ഷക്കെത്തിച്ച പരിഷ്‌കാരവും അധികാരികളുടെ തലതിരിവിനുദാഹരണമാണ്. ഇതിനൊക്കെ പുറമെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍. അതിനും തുടക്കം കുറിച്ചത് ‘രണ്ടാംമുണ്ടശ്ശേരി’ എം.എ.ബേബിയാണ്.

2010 മുതലാണ് വിജയശതമാനം കൂടുതലായി ഉയര്‍ന്നുതുടങ്ങിയത്. 90.78 ശതമാനമായിരുന്നു അന്ന്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 91.37, 93.64 94.17, 95.47 എന്നിങ്ങനെ അതുയര്‍ന്നു. ഈ വര്‍ഷം 97.99 ആയി. 2005 ല്‍ 58.48 ആയിരുന്നത് 10 വര്‍ഷം കൊണ്ട് 40 ശതമാനം ഉയര്‍ന്നു. വളരെ അഭിമാനത്തോടെ വിജയശതമാനം ഉയര്‍ന്നെന്ന് മന്ത്രിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ കാണാതെപോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നിരവധിയാണ്.

എസ്എസ്എല്‍സി വിജയിച്ച പലര്‍ക്കും അക്ഷരം കൂട്ടിവായിക്കാന്‍ പോലുമറിയില്ല. അക്കങ്ങള്‍ തമ്മില്‍ കൂട്ടാനും കുറയ്‌ക്കാനും അറിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കാനറിയില്ല. എന്തിനധികം, മലയാളം കണ്ടാല്‍ പോലുമറിയില്ല. ഉത്തരക്കടലാസില്‍ എന്തെഴുതിയിരിക്കുന്നെന്ന് ശ്രദ്ധിക്കേണ്ടതില്ലെന്നാണ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരം പോലെ തോന്നിച്ചാല്‍ മാര്‍ക്കിഷ്ടം പോലെ നല്‍കിയേക്കൂ എന്നാണ് മന്ത്രിയുടെ ആജ്ഞ. വിജയശതമാനം 90 കടക്കണം. മന്ത്രിയുടെ പാര്‍ട്ടിയുടെയും തീരുമാനമതാണ്. കഴിഞ്ഞ കുറേ നാളുകളായി ഉയര്‍ന്ന വിജയശതമാനം നേടുന്ന ജില്ല മലപ്പുറമാണെന്നതും പ്രത്യേകമായി നിരീക്ഷിക്കപ്പെടേണ്ടതാണ്.

പെട്ടെന്നൊരു വര്‍ഷം മലപ്പുറം ജില്ല വിജയശതമാനത്തില്‍ ഒന്നാമതെത്തിയതിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തുവന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ സംശയത്തെ വിമര്‍ശിച്ചുകൊണ്ട് പലരും പ്രസ്താവനകളിറക്കിയെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കൂടുതല്‍ സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്.

മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ മാത്രമല്ല വസിക്കുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പും നിരവധി മഹാക്ഷേത്രങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ സാംസ്‌കാരിക, അധ്യാത്മിക രംഗത്തിന് മലപ്പുറം ജില്ല നല്‍കുന്ന സംഭാവന വിലപ്പെട്ടതാണ്. എങ്കിലും മുസ്ലീം ലീഗിന് കൂടുതല്‍ സ്വാധീനവും ആധിപത്യവുമുള്ള ജില്ലയാണ് മലപ്പുറം. ലീഗ് നേതൃത്വം തങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു ജില്ലവേണമെന്ന് വാദിച്ചപ്പോള്‍ അത് മലപ്പുറം തന്നെയാകണമെന്ന ശാഠ്യത്തിനു പിന്നിലും ഈ സ്വാധീനമായിരുന്നു. മുസ്ലീം ലീഗിലെ വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബ്, മലപ്പുറം ജില്ല എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം നേടുന്ന ജില്ലയാകണമെന്ന് ആഗ്രഹിച്ചതും ഇക്കാര്യത്താലാണ്.

വിജയത്തിനായി തേടുന്ന കുറുക്കുവഴികള്‍ താത്ക്കാലിക ലാഭം മാത്രമാണ് സമ്മാനിക്കുക എന്ന തിരിച്ചറിവ് കൈവരിക്കാന്‍ കാലതാമസം ഉണ്ടാകും. വിദ്യ സ്വായത്തമാക്കാതെ അതു നേടിയെന്ന് കാണിക്കുന്ന കൃത്രിമ രേഖകള്‍ കയ്യില്‍ വച്ചിട്ടെന്തുകാര്യം?

ഇവിടെയാണ് മറ്റൊരു ഗൗരവകരമായ വിഷയം കൂടി ചര്‍ച്ചയ്‌ക്ക് വിധേയമാക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കാന്‍ ഇപ്പോള്‍ എസ്എസ്എല്‍സി പാസ്സാകണമെന്നത് നിര്‍ബന്ധമാണ്. പത്താംതരം പാസ്സാകാത്ത ഒരാള്‍ക്ക് ഗള്‍ഫില്‍ പോകാന്‍ കടക്കേണ്ട നൂലാമാലകള്‍ നിരവധിയാണ്. കര്‍ണ്ണാടകത്തില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമെല്ലാം പണം കൊടുത്തുവാങ്ങിയിരുന്ന മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുമായാണ് വിദേശകാര്യമന്ത്രാലയങ്ങളെ ഇവര്‍ കബളിപ്പിച്ചുകൊണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമില്ല, ഇവിടെ കേരളത്തില്‍ നിന്ന് നമ്മുടെ അബ്ദുറബ്ബ് ഇപ്പോള്‍ ആര്‍ക്കും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉദാരമായി നല്‍കിക്കൊണ്ടിരിക്കുന്നു. പരീക്ഷയെഴുതാത്തവര്‍ക്കുവരെ ഗ്രേഡും ഉന്നതവിജയവും അദ്ദേഹം സമ്മാനിച്ചുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അതിലും വിചിത്രമായാണ്.

മൂല്യനിര്‍ണ്ണയത്തില്‍ തെറ്റുകുറ്റങ്ങള്‍ നിരവധി കടന്നുകൂടിയത് വ്യക്തമായപ്പോഴും ഉമ്മന്‍ചാണ്ടി പറയുന്നത്, ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉയര്‍ന്ന ഗ്രേഡുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നാണ്. ഭരണഘടനയെയും നിയമസംവിധാനത്തെയും ആധാരമാക്കി ഭരണം നടത്തുന്ന ഒരു മുഖ്യമന്ത്രിയ്‌ക്കു പറയാന്‍ കഴിയുന്ന വാക്കുകളാണോ അത്? എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തിലെ തെറ്റുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ മൂല്യനിര്‍ണ്ണയം നടത്തുകയല്ലെ വേണ്ടത്? ഉദാരമായി മാര്‍ക്കുദാനം നല്‍കി നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെയാകെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യരാശിയോടാകെ തെറ്റു ചെയ്യുകയാണ്. എസ്എസ്എല്‍സി ഫലം ഇത്ര തിടുക്കപ്പെട്ട് പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് ഇനിയെങ്കിലും മന്ത്രിയും പരിവാരങ്ങളും ചിന്തിക്കണം.

ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. വിജയത്തിലെത്താനുള്ള വഴികള്‍ ചിലപ്പോള്‍ ദുര്‍ഘടമായിരിക്കും. എല്ലാ ദുര്‍ഘടങ്ങളും താണ്ടി വിജയത്തിലെത്തുമ്പോഴാണ് നമ്മള്‍ മധുരം നുണയുന്നത്. വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഒട്ടുമില്ല. അപകടവും അലോക്യവും നിറഞ്ഞതാണ് കുറുക്കുവഴികള്‍. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തേണ്ടത് ഇത്തരുണത്തില്‍ അത്യാവശ്യമാണ്.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.