ന്യൂദല്‍ഹി: ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 16 വയസാക്കി കുറയ്‌ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കുട്ടിക്കുറ്റവാളികള്‍ പെരുകുകയും നിയമത്തിനു മുന്നില്‍ പ്രായത്തിന്റെ ആനുകൂല്യം നേടി കൊടുംകുറ്റങ്ങള്‍ക്കും ശിക്ഷയില്‍ ഇളവു നേടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ജുവനൈല്‍ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി കുറയ്‌ക്കുന്നതു സംബന്ധിച്ച് ഏപ്രില്‍ ആറിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. നിലവിലെ നിയമങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
















