സെന്റ് ജോര്‍ജ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. മഴ തടസ്സപ്പെടുത്തിയ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ്. 94 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സും ആറ് റണ്‍സുമായി ദിനേശ് രാംദിനുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ 74 റണ്‍സെടുക്കുന്നതിനിടെ ഒരു റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റിനെയും 15 റണ്‍സെടുത്ത സ്മിത്തിനെയും 35 റണ്‍സെടുത്ത ബ്രാവോയെയും ഒരു റണ്‍സെടുത്ത ചന്ദര്‍പോളിനെയും നഷ്ടപ്പെട്ടു. പിന്നീട് സാമുവല്‍സും ബ്ലാക്ക്വുഡും ചേര്‍ന്നാണ് വിന്‍ഡീസ് സ്കോര്‍ 100 കടത്തിവിട്ടത്. ഇംഗ്ലണ്ടിന് വേണ്ടി ജോര്‍ദാന്‍ രണ്ടും ആന്ഡേഴ്സണ്, ബ്രോഡ്, സ്റ്റോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
















