Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തകര്‍പ്പന്‍ വിജയത്തോടെ ബയേണും ബാഴ്‌സയും സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 10:05 pm IST
inSports

മ്യൂണിക്ക്: മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ബാഴ്‌സലോണയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ നാലാം തവണയും ബാഴ്‌സലോണ മൂന്നാം പ്രാവശ്യവുമാണ് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ തീരുമാനിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ ഇടംപിടിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് എഫ്‌സി പോര്‍ട്ടോയെയും ബാഴ്‌സലോണ 2-0ന് പിഎസ്ജിയെയും തകര്‍ത്താണ് സെമിയിലേക്കുള്ള ടിക്കറ്റ് എടുത്തത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (2), തിയാഗോ, ബോട്ടെംഗ്, തോമസ് മുള്ളര്‍, അലോണ്‍സോ എന്നിവര്‍ ഗോളുകള്‍ നേടി. പിഎസ്ജിക്കെതിരായ കളിയില്‍ ബാഴ്‌സയുടെ രണ്ട് ഗോളുകളും ബ്രസീലിയന്‍ നായകനും സൂപ്പര്‍താരവുമായ നെയ്‌മറാണ് നേടിയത്.

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ക്ലബ് എഫ്‌സി പോര്‍ട്ടോയോട് തകര്‍ന്നിരുന്ന ബയേണ്‍ ഇന്നലെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഉജ്ജ്വല ഫോമിലായിരുന്നു. കളി 40 മിനിറ്റ് ആയപ്പോഴേക്കും അഞ്ച് തവണയാണ് ബയേണ്‍ താരങ്ങള്‍ പോര്‍ട്ടോ വലകുലുക്കിയത്. രണ്ടാം പകുതിയില്‍ ആശ്വാസ ഗോള്‍ നേടിയതൊഴിച്ചാല്‍ ബയണിന്റെ തട്ടകത്തില്‍ പോര്‍ട്ടോ കളിമറന്നു. ഇരുപാദങ്ങളിലുമായി നടന്ന കളിയില്‍ 7-4ന്റെ ആധികാരിക വിജയമാണ് ബയേണ്‍ സ്വന്തമാക്കിയത്.

ഒമ്പതാം മിനിറ്റില്‍ ബയേണിന് ആദ്യ അവസരം ലഭിച്ചെങ്കിലും തോമസ് മുള്ളറുടെ ഷോട്ട് പോര്‍ട്ടോ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ 14-ാം മിനിറ്റില്‍ തിയാഗോയിലൂടെയാണ് ബയേണ്‍ ഗോള്‍ മഴക്ക് തുടക്കമിട്ടത്. ജുവാന്‍ ബെര്‍നറ്റ് നല്‍കിയ അളന്നുമുറിച്ച ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ തിയാഗോ അല്‍കാന്‍ഡ്ര വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 21-ാം മിനിറ്റില്‍ മുള്ളറുടെ മറ്റൊരു ശ്രമവും പോര്‍ട്ടോ ഗോളി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. ഒരു കോര്‍ണറിന് ഒടുവില്‍ ഹോള്‍ഗര്‍ ബാഡ്‌സറ്റിയൂബര്‍ തലകൊണ്ട് മറിച്ചുകൊടുത്ത പന്ത്‌ജെറോം ബോട്ടെംഗ് മറ്റൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലായി. അഞ്ച് മിനിറ്റിനുശേഷം മൂന്നാം ഗോളും ബയേണിന്റെ ലീഡും വന്നു. ഇത്തവണ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്കായിരുന്നു ഗോള്‍ നേടാനുള്ള അവസരം. മുള്ളറുടെ പാസില്‍ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ലെവന്‍ഡോവ്‌സ്‌കി പോര്‍ട്ടോ വല കുലുക്കിയത്.

36-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ബോക്‌സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് പോര്‍ട്ടോ വലയില്‍ തറച്ചുകയറിയതോടെ ബയേണ്‍ 4-0ന് മുന്നിലെത്തി. 40-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി തന്റെ രണ്ടാമത്തെയും ബയേണിന്റെ അഞ്ചാമത്തെയും ഗോള്‍ നേടി. തോമസ് മുള്ളറുടെ പാസില്‍ നിന്നായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ പ്രഹരം. ഇഞ്ചുറി സമയത്ത് ഫിലിപ്പ് ലാമിന്റെ ശ്രമം പോര്‍ട്ടോ ഗോളി തടുത്തിട്ടു. ഇതോടെ ആദ്യപകുതിയില്‍ 5-0ന്റെ അപരാജിത ലീഡ് ബയേണ്‍ സ്വന്തമാക്കി.

രണ്ടാം പകുതിയിലും ബയേണിന്റെ ആധിപത്യമായിരുന്നു കളിക്കളത്തില്‍. തുടര്‍ച്ചയായി എതിര്‍ ബോക്‌സിലേക്ക് പന്തെത്തിച്ചെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 73-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ ആശ്വാസഗോള്‍ പിറന്നു. ഹെക്ടര്‍ ഹെരേരയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജാക്‌സണ്‍ മാര്‍ട്ടിന്‍സ് ബയേണ്‍ വലയിലെത്തിച്ചു. പിന്നീട് 87-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ മാര്‍ക്കാനോ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പറുത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു.

തൊട്ടുപിന്നാലെ ബയേണ്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. സാബി അലോണ്‍സോ എടുത്ത ഫ്രീകിക്കാണ് പോര്‍ട്ടോ വലയില്‍ കയറിയത്. കളിയില്‍ ഒരിക്കല്‍ പോലും ബയേണ്‍ കരുത്തിനെ വെല്ലുവിളിക്കാനുള്ള കഴിവ് പോര്‍ട്ടോ താരങ്ങള്‍ കളിക്കളത്തില്‍ പുറത്തെടുത്തില്ലെന്നു മാത്രമല്ല ഒരിക്കല്‍ മാത്രമാണ് ബയേണ്‍ ഗോളിയെ പരീക്ഷിക്കാന്‍ കരുത്തുള്ള ഷോട്ടും പായിച്ചത്.

പിഎസ്ജിയെ വാരി ബാഴ്‌സ

നൗകാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയുടെ ആധിപത്യമായിരുന്നു കണ്ടത്. ഒരിക്കല്‍ പോലും ബാഴ്‌സ കരുത്തിനെ വെല്ലുവിളിക്കാനുള്ള കഴിവ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും എഡിസണ്‍ കവാനിയുമുള്‍പ്പെട്ട ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കുണ്ടായിരുന്നില്ല. ഇന്നലെ നടന്ന രണ്ടാം പാദമത്സരത്തില്‍ സൂപ്പര്‍താരം നെയ്‌മറുടെ ഇരട്ടഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയതീരമണിഞ്ഞത്. ആദ്യ പാദത്തില്‍ 3-1ന്റെ വിജയം നേടിയ ബാഴ്‌സലോണ ഇരുപാദങ്ങളിലുമായി 5-1ന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.

കളിയുടെ 14-ാം മിനിറ്റിലാണ് ബാഴ്‌സ ആദ്യഗോള്‍ നേടിയത്.

പ്ലേ മേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് നെയ്‌മര്‍ പായിച്ച വലംകാലന്‍ ഷോട്ടാണ് പിഎസ്ജി വലയില്‍ ആദ്യം കയറിയത്. പിന്നീട് 34-ാം മിനിറ്റില്‍ ഡാനി ആല്‍വസ് നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ നെയ്‌മര്‍ വീണ്ടും പിഎസ്ജി വല കുലുക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ബാഴ്‌സലോണ താരങ്ങള്‍ നടത്തിയെങ്കിലും പിഎസ്ജി ഗോളിയുടെ മികച്ച ഫോം കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നും അവരെ തടഞ്ഞുനിര്‍ത്തി. ആദ്യപാദത്തില്‍ കളിക്കാതിരുന്ന സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് കളിക്കാനിറങ്ങിയിട്ടും ബാഴ്‌സലോണ നിരയെ വെല്ലുവിളിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞതുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.