Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശ്രീശങ്കരസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 09:46 pm IST
inVicharam

എല്ലാറ്റിനേയും ഏകത്വത്തില്‍ ലയിപ്പിക്കുക എന്നതാണ് ശ്രീശങ്കരദര്‍ശനത്തിന്റെ പൊരുള്‍. സചേതന പ്രപഞ്ചത്തെ മുഴുവനും ഒരേ സൂത്രത്തില്‍ കോര്‍ത്തിണക്കിയ മുത്തുകളെന്നപോലെ അദ്വൈത ദര്‍ശനത്തിന്റെ സീമയ്‌ക്കുള്ളില്‍ കൊണ്ടുവന്നു എന്നതിനാലാണ് ഭഗവദ്പാദരുടെ മഹത്വം നിലകൊള്ളുന്നത്. യഥാര്‍ത്ഥത്തില്‍ ശാങ്കരദര്‍ശനത്തിലെ പ്രധാന പ്രമേയം ഇതുതന്നെയാണ്. പ്രസ്ഥാനത്രയത്തിന് അദ്ദേഹം രചിച്ച ഭാഷ്യങ്ങളെല്ലാം ഈ വസ്തുതയാണ് വെളിപ്പെടുത്തുന്നത്. (ശ്രീശങ്കരദര്‍ശനം-വിദ്യാവാചസ്പതി വി.പനോളി)

അനപത്യദുഃഖം അനുഭവിച്ചിരുന്ന ശിവഗുരു-ആര്യാംബ ദമ്പതികള്‍ക്ക് ”ഇനി സദ്പുത്ര സമ്പാദ്യം നിങ്ങള്‍ക്കുണ്ടാകും” എന്ന അന്തരാത്മാവിന്റെ വചനം ജഗദീശ്വരന്റെ ആശീര്‍വാദമാണെന്ന് അവര്‍ക്ക് മനസ്സിലായി. വൈശാഖ ശുക്ല പഞ്ചമി ദിവസം ആര്യാംബയുടെ ഉദരത്തില്‍ ജനിച്ച പുത്രരത്‌നം ശ്രീപരമേശ്വരന്റെ വരദാനമാണെന്നറിഞ്ഞ ശിവഗുരു, കുട്ടിക്ക് ശങ്കരന്‍ എന്ന് നാമകരണം ചെയ്തു. പണ്ട് ഭഗീരഥന്‍ ശ്രീപരമേശ്വരനെ തപസ്സ് ചെയ്ത് ഭാരതത്തിലേക്ക് ഗംഗാനദിയെ കൊണ്ടുവന്ന് തന്റെ പൂര്‍വികരെയെല്ലാം ഉദ്ധരിച്ചു. ആ ഗംഗാനദി തന്നെ ഇന്നും ഭാരതത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും ആധാരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ശിവഗുരു തന്റെ തപസ്സിനാല്‍ ഉല്‍പ്പാദിപ്പിച്ച ഈ ഗംഗാ പ്രവാഹവും ഭാരതത്തിന്റെ ധര്‍മം ഉദ്ധരിച്ച് നമ്മുടെ സംസ്‌കാരം, പാരമ്പര്യം, ദേശീയത എന്നിവ പുഷ്ടിപ്പെടുത്തി.

മുപ്പത്തിരണ്ടാം വയസ്സില്‍ ശരീരം വെടിഞ്ഞ ശ്രീശങ്കരന്‍ എട്ടാം വയസ്സില്‍ നാല് വേദങ്ങളും പന്ത്രണ്ടാം വയസ്സില്‍ തന്റെ രചനകളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ഉപമാതീതനായ ശ്രീശങ്കരനെ സ്വാമി വിവേകാനന്ദന്‍ സ്മരിക്കുന്നു. ”ഒരിക്കല്‍കൂടി ആ ദൈവികമായ ശക്തി ഭൂമിയിലേക്ക് പ്രവഹിച്ചു. ഇത്തവണ ദക്ഷിണ ഭാരതത്തിലാണ് അത് പ്രകാശിച്ചത്. ജഗദ്ഗുരു ശ്രീശങ്കരന്റെ ഉദയമായിരുന്നു അത്. കേവലം ബാലനായിരുന്നപ്പോള്‍ പോലും ശ്രീശങ്കരന്‍ ഒരത്ഭുതമായിരുന്നു. ആ മഹാപുരുഷന്റെ കൃതികളാകട്ടെ, ആധുനികലോകത്തിന് ഒരത്ഭുതമായി തന്നെ നിലകൊള്ളുന്നു.”

ശ്രീശങ്കരന്‍ യുഗാചാര്യനാണ്. വ്യാസഭഗവാനെ ദ്വാപരയുഗത്തിന്റെ തന്നെ ഏക ആചാര്യനായി കണ്ട ഭാരതം ശ്രീശങ്കരനെ കലിയുഗത്തിന്റെ പരമോന്നതനായ ആചാര്യനായി അവരോധിച്ചു. ഹിമംപോലെ പരിശുദ്ധമായ അറിവാണ് ജഗദ്ഗുരുവിന്റെ കൃതികള്‍ നമുക്ക് പകര്‍ന്നുതരുന്നത്. ‘അറിയപ്പെടാത്ത’ പലതും മനസ്സിലാക്കാനുമുണ്ട്.

ദാര്‍ശനിക തലത്തില്‍ ശ്രീശങ്കരന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദം. ഭാരതീയ പാരമ്പര്യത്തിലോ സംസ്‌കാരത്തിലോ വിശ്വാസമില്ലാത്ത പാശ്ചാത്യര്‍ ശ്രീശങ്കരനെ അംഗീകരിക്കുന്നു. ആന്ദ്രെമാല്‍റെയെ പോലുള്ള പാശ്ചാത്യ ചിന്തകര്‍ അത് വെളിവാക്കിയിട്ടുണ്ട്. അരിസ്റ്റോട്ടിലിനെക്കാള്‍ മുന്തിയസ്ഥാനമാണ് ശ്രീശങ്കരന് നല്‍കിയിട്ടുള്ളത്. ”ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ മതം ഭാരതത്തില്‍ വേരുപിടിക്കില്ല. മനുഷ്യരാശിയുടെ ആദിമവിജ്ഞാനത്തെ മാറ്റിനിര്‍ത്താന്‍ ഗലീലിയിലെ സംഭവങ്ങള്‍ക്ക് സാധിക്കില്ല. നേരെ മറിച്ച് ഭാരതീയ വിജ്ഞാനം യൂറോപ്പിലേക്കൊഴുകും. നമ്മുടെ അറിവിലും ചിന്തയിലും സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യും.” മാക്‌സ്മുള്ളര്‍.

അദ്വൈതാചാര്യന്റെ മഹത്വം കേരളം മനസ്സിലാക്കിയിട്ടില്ല. കാലടിയുടെ പ്രാധാന്യവും പ്രശസ്തിയും ഇകഴ്‌ത്തിക്കാണിക്കാന്‍ ചിലര്‍ ഉദ്യമങ്ങള്‍ നടത്തിപ്പോരുന്നു. കാലടിയെ ജൈന കേന്ദ്രമായി ചിത്രീകരിക്കാനും ബുദ്ധമതത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്നു സ്ഥാപിച്ചെടുക്കാനും ശ്രമം നടത്തുന്നു. ബുദ്ധധര്‍മത്തിന്റെ മുന്നേറ്റം മിക്കവാറും നിലച്ചുപോയിരുന്ന കാലത്തായിരുന്നു ശ്രീശങ്കരന്‍ ജീവിച്ചിരുന്നത്. ബുദ്ധമതത്തിന്റെ പേരില്‍ നിന്ദ്യാചാരങ്ങളില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബുദ്ധധര്‍മത്തിന് അപചയം ഉണ്ടാകുകയും ചെയ്തു. ശ്രീശങ്കരന്റെ അദ്വൈതസിദ്ധാന്തം ധീരവും സമര്‍ത്ഥവുമായ വിധത്തില്‍ അതിനെ നേരിടുകയും സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

ശ്രീശങ്കരന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. തത്വചിന്തകര്‍ക്കും യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും സാധാരണക്കാര്‍ക്കും എല്ലാം. മഹാഗണപതി മുതല്‍ ആഞ്ജനേയന്‍ വരെയുള്ള ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള സ്‌തോത്രങ്ങള്‍ അവര്‍ ചൊല്ലുന്നു. അദ്വൈതത്തിന്റെ പൊരുള്‍ സാവധാനം മനസ്സിലാക്കിവരികയും ചെയ്യുന്നു.

അദ്വൈതാചാര്യന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ പത്തുവര്‍ഷമായി ആദിശങ്കര ജന്മദേശവികസനസമിതി എന്ന പ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നു. ധര്‍മത്തെക്കുറിച്ചുള്ള ജാഗ്രത നിലനിര്‍ത്താനായി പരിപാടികള്‍ നടത്തിവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.