Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതവിശുദ്ധി നിറയും വൈശാഖമാസം (5)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 09:23 pm IST
in Samskriti

ചിന്മുദ്രാംദക്ഷഹസ്‌തേ പ്രണതജനമഹാബോധദാത്രീം ദധാനം

വാമേ നമ്രേഷ്ടദാന പ്രകടനചതുരംചിഹ്നമപ്യാദധാനം

കാരുണ്യാപാരവാര്‍ധിംയതിവരവപുഷംശങ്കരംശങ്കരാംശം

ചന്ദ്രാഹങ്കാരഹുങ്കൃത്‌സ്മിതലസിതമുഖം ഭാവയാമ്യന്തരംഗേ

ഇന്ന്‌വൈശാഖശുക്ലപഞ്ചമി. ജഗദ്ഗുരുവായശങ്കരാചാര്യസ്വാമികള്‍ശിവഗുരുവിന്റേയുംആര്യാം ബയുടെയും പുത്രനായികേരളഭൂമിയിലെകാലടിയില്‍തിരുവവതാരംചെയ്ത പുണ്യദിനം. ‘ഒരുകവിയുടേയോ, ഗദ്യകാരന്റെയോ, തത്വചിന്തകന്റെയോ, സന്മാര്‍ഗദര്‍ശിയുടേയോ, പ്രതിവാദിഭയങ്കരനായശാസ്ത്രവാദിയുടേയോ, സാക്ഷാല്‍കൃതബ്രഹ്മാവായയോഗിയുടേയോ, സനാതനധര്‍മ്മ പ്രതിഷ്ഠാപകനായആചാര്യന്റേയോ, സര്‍വവിദ്യാവിചക്ഷണനായജീവന്മുക്തന്റേയോ – ഏതു നിലയില്‍ നിന്നു നോക്കിയാലുംഅദ്ദേഹംഅതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു’ എന്ന്ശങ്കരാചാര്യസ്വാമികളെക്കുറിച്ച്മഹാകവിഉള്ളൂര്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു. ആചാര്യസ്വാമികളുടെജീവിതത്തിന്റെഎല്ലാതലങ്ങളേയുംവ്യക്തമാക്കുന്ന വരികളാണവ.

എഴുതാനുള്ളവയെല്ലാം പതിനാറുവയസ്സിന് മുമ്പ് എഴുതിത്തീര്‍ത്ത ആ കലിയുഗാചാര്യന്‍ ഭാരതം കണ്ട മഹാജ്ഞാനികളില്‍അദ്വിതീയനാണ്.

ശങ്കരാചാര്യസ്വാമികളുടെകൃതികളെനാല്‌വിഭാഗങ്ങളായിതിരിക്കാറുണ്ട്. ഭാഷ്യങ്ങള്‍, മൂലഗ്രന്ഥങ്ങള്‍, സ്‌തോത്രങ്ങള്‍, മന്ത്രങ്ങള്‍ എന്നിവയാണ് ആ വിഭാഗങ്ങള്‍. ബ്രഹ്മസൂത്രം, ഈശാവാസ്യ ഉപനിഷത്, കേനോപനിഷത്, കഠോപനിഷത്, പ്രശ്‌നോപനിഷത്, മുണ്ഡകോപനിഷത്, മാണ്ഡൂക്യോപനിഷത്, ഐതരേയോപനിഷത്, തൈത്തിരീയോപനിഷത്, ഛാന്ദോഗ്യോപനിഷത്, ബൃഹദാരണ്യകോപനിഷത്, ശ്വേതാശ്വതരോപനിഷത്, അഥര്‍വ്വശിഖ, അഥര്‍വ്വശിരസ്സ്, ഭഗവദ്ഗീത, സനല്‍സുജാതീയം, വിഷ്ണുസഹസ്രനാമം, ലളിതാത്രിശതിഎന്നിവയ്‌ക്കാണ് ഭഗവദ്പാദര്‍ ഭാഷ്യങ്ങള്‍ രചിച്ചിട്ടുള്ളത്.

മൂലഗ്രന്ഥ വിഭാഗത്തില്‍വിവേകചൂഢാമണി, ഉപദേശസാഹസ്രി, അപരോക്ഷാനുഭൂതി, വാക്യവൃത്തി, സ്വാത്മനിരൂപണം, ആത്മബോധം, ഏകശ്ലോകി, ദശശ്ലോകി, ശതശ്ലോകി, സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം, പ്രബോധസുധാകരം, സ്വാത്മപ്രകാശിക, മനീഷാപഞ്ചകം, അദ്വൈതപഞ്ചരത്‌നം, നിര്‍വ്വാണാഷ്ടകം, അദ്വൈതാനുഭൂതി, ബ്രഹ്മാനുചിന്തനം, പ്രശ്‌നോത്തരരത്‌നമാലിക, സദാചാരാനുസന്ധാനം, യോഗതാരാവലി, ഉപദേശ പഞ്ചകം, ധന്യാഷ്ടകം, ജീവന്മുക്താനന്ദലഹരി, അനാത്മശ്രീവിഗര്‍ഹണപ്രകരണം, സ്വരൂപാനുസന്ധാനം, യതിപഞ്ചകം, പഞ്ചീകരണം, തത്ത്വോപദേശം, ഏകശ്ലോകി, മായാപഞ്ചകം, പ്രൗഢാനുഭൂതി, ബ്രഹ്മജ്ഞാനാവലീമാല, ലഘുവാക്യവൃത്തി, നിര്‍വ്വാണമഞ്ജരി,ആത്മാനാത്മവിവേകം, ദൃക്ദൃശ്യവിവേകം(വാക്യസുധ), വിജ്ഞാനനൗകഎന്നിവ ഉള്‍പ്പെടുന്നു.

സ്‌തോത്രങ്ങളില്‍സൗന്ദര്യലഹരി, ആനന്ദലഹരി, ശിവാനന്ദലഹരിതുടങ്ങിഎഴുപതോളംകൃതികളുണ്ട്. മന്ത്രശാസ്ത്രവിഭാഗത്തില്‍ പ്രപഞ്ചസാരം, സപര്യാഹൃദയംഎന്നീകൃതികളാണുള്ളത്.

ആചാര്യസ്വാമികളുടെകൃതികളുടെയെല്ലാംസാരംഎന്നു പറയാവുന്ന ഏകശ്ലോകിയുടെസാരാംശം മനസ്സിലാക്കുകഎന്നതാണുഇന്നുചെയ്യാവുന്ന പുണ്യകര്‍മ്മം. ഗുരുശിഷ്യസംവാദരൂപത്തിലുള്ളഒരൊറ്റശ്ലോകത്തിലൂടെശാശ്വതമായവേദാന്തസത്യം നമുക്ക് പകര്‍ന്ന്തരുന്ന കൃതിയാണ് ശങ്കരാചാര്യസ്വാമികളുടെ ഏകശ്ലോകി.

ഒരുശ്ലോകംമുതല്‍ആയിരംശ്ലോകംവരെയുള്ള അനേകം പ്രകരണഗ്രന്ഥങ്ങളിലെല്ലാംആചാര്യപാദര്‍ പ്രഖ്യാപിക്കുന്നത് ഒന്നുതന്നെ – ബ്രഹ്മം മാത്രമാണ്‌സത്യം. ഏകശ്ലോകിയില്‍ചോദ്യോത്തരങ്ങളിലൂടെ ശിഷ്യന്‍ സ്വയംസത്യത്തെ തിരിച്ചറിയുന്നു.

കിംജ്യോതിസ്തവ ഭാനുമാനഹനിമേ

രാത്രൗ പ്രദീപാദികം

സ്യാദേവംരവിദീപ ദര്‍ശന വിധൗ

കിംജ്യോതിരാഖ്യാഹിമേ

ചക്ഷുസ്തസ്യനിമീലനാദിസമയേ

കിം ധീര്‍ധിയോദര്‍ശനേ

കിംതത്രാഹ മതോഭവാന്‍ പരമകം

ജ്യോതിസ്തദസ്മി പ്രഭോ

ഗുരുചോദിക്കുന്നു. തവകിംജ്യോതിഃ – നിനക്ക് എന്താണ്‌വെളിച്ചം? ശിഷ്യന്‍ പറയുന്നു: മേ അഹനിഭാനുമാന്‍ – എനിയ്‌ക്ക് പകല്‍ ഭാനുമാന്‍(സൂര്യന്‍) ആണ്‌വെളിച്ചം. രാത്രൗ പ്രദീപാദികം – രാത്രിയില്‍വിളക്ക്മുതലായവയാണ്‌വെളിച്ചം. ശിഷ്യന്റെമറുപടികേട്ട്ഗുരു പറയുന്നു. അതിരിക്കട്ടെ. (സ്യാദേവം) സൂര്യന്‍, ദീപംഎന്നിവയെദര്‍ശിക്കുവാന്‍ നിനക്ക് വെളിച്ചമെന്താണ്? എന്നോട് പറയുക. (രവിദീപദര്‍ശനവിധൗ കിംജ്യോതിരാഖ്യാഹിമേ)ശിഷ്യന്റെമറുപടി-സൂര്യാദികളെദര്‍ശിക്കുവാന്‍ കണ്ണാണു(ചക്ഷുഃ) വെളിച്ചം.

ഗുരുവീണ്ടുംചോദിക്കുന്നു. – കണ്ണടച്ചുകഴിഞ്ഞാല്‍ പിന്നെ വെളിച്ചമെന്താണ്.? (തസ്യ നിമീലനാദിസമയേകിം?). കണ്ണടച്ചുകഴിഞ്ഞാല്‍ പിന്നെ ബുദ്ധിയാണ് വെളിച്ചം(ധീഃ) എന്ന് ശിഷ്യന്‍ അഭിപ്രായപ്പെടുന്നു. ബുദ്ധിയെ കാണുന്നതിന്/ദര്‍ശിക്കുന്നതിന് വെളിച്ചമായിരിക്കുന്നത് എന്താണ്എന്ന്ഗുരു അവസാനം ചോദിക്കുന്നു(ധിയോദര്‍ശനേ കിം). ശിഷ്യന്‍ പറയുന്നുഅതിന് ഞാന്‍ തന്നെയാണ്‌വെളിച്ചം(തത്രാഹം). ഗുരു പറയുന്നു. അതുകൊണ്ട്‌വെളിച്ചങ്ങളുടെയെല്ലാംവെളിച്ചം(പ്രകാശം) നീ തന്നെയാണ്(അതോ ഭവാന്‍ പരമകംജ്യോതിഃ). പരമസത്യത്തെതിരിച്ചറിഞ്ഞ ശിഷ്യന്‍ പറയുന്നു – പ്രഭോ അതങ്ങനെ തന്നെ (തദസ്മിപ്രഭോ).

ഉള്ളിന്നുള്ളില്‍സ്ഥിതിചെയ്യുന്ന സ്വയം പ്രകാശിക്കുന്ന ആത്മാവാണ്‌സകലത്തിന്റേയും പ്രകാശംഎന്ന്ആചാര്യസ്വാമികള്‍ പ്രഖ്യാപിക്കുന്നു. അവനവനെ അറിയുമ്പോള്‍ മാത്രമേ പരമമായസത്യംതിരിച്ചറിയുവാനാകൂ. ഇതേസത്യമാണുഹരിനാമകീര്‍ത്തനത്തില്‍തുഞ്ചത്താചാര്യനും സ്പഷ്ടമാക്കുന്നത്.

അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു

കണ്ണിന്നുകണ്ണുമനമാകുന്ന കണ്ണതിനു

കണ്ണായിരുന്ന പൊരുള്‍താനെന്നുറയ്‌ക്കുമള-

വാനന്ദമെന്തുഹരിനാരായണായ നമഃ(ഹരിനാമകീര്‍ത്തനം-

അര്‍ക്കന്‍(സൂര്യന്‍), അനലന്‍(അഗ്നി) തുടങ്ങി തേജസ്സേറുന്നവയെഎല്ലാംതിരിച്ചറിയുന്നത് (ഗ്രഹിക്കുന്നത്) കണ്ണാണ്. ആ കണ്ണിന് കണ്ണ് മനസ്സാണ്. മനസ്സാകുന്ന കണ്ണിന് കണ്ണായിരിക്കുന്നത് പരംജ്യോതിസ്വരൂപമായ താന്‍ തന്നെ(പരബ്രഹ്മമായ താന്‍ തന്നെ) എന്ന പൊരുള്‍ അറിയുമ്പോഴുണ്ടാകുന്ന പരമാനന്ദം എത്രയെന്നുവര്‍ണ്ണിക്കുവാന്‍ പ്രയാസംതന്നെ. അതിനാല്‍സച്ചിദാനന്ദമായ ബ്രഹ്മം താന്‍തന്നെ എന്ന്ഉറയ്‌ക്കുന്നതിനായി നാരായണാ നിന്നെ ഞാന്‍ നമസ്‌കരിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.