ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയായ പതിനാലുകാരിയായ പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. മതുര ജില്ലയിലാണു സംഭവം.
ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്.
എന്നാല്‍ വീട്ടുകാര്‍ സംഭവം പുറത്തറിയിക്കാതെ മറച്ചു വയ്‌ക്കുകയായിരുന്നു. അഞ്ചു യുവാക്കള്‍ ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















