Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചടങ്ങുകള്‍ക്കുശേഷം പൊതുസ്ഥലം വൃത്തിയാക്കിയില്ലെങ്കില്‍ വന്‍പിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 01:43 am IST
in India

ന്യൂദല്‍ഹി: പൊതുപരിപാടികള്‍ക്കുശേഷം സംഘാടകര്‍ തന്നെ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നഗരസഭകള്‍വഴി ഒരുലക്ഷം രൂപവരെ ‘പരോക്ഷ പിഴ’ ഈടാക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് യജ്ഞത്തിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കാന്‍ നഗര വികസനവകുപ്പു തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമം മന്ത്രാലയം പ്രഖ്യാപിച്ചു.

പൊതു സ്ഥലങ്ങള്‍ യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും ഏറ്റെടുക്കുമ്പോള്‍ 10,000 മുതല്‍ ഒരുലക്ഷം രൂപവരെ മുന്‍കൂര്‍ കൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരിക്കും. പരിപാടിക്കുശേഷം സംഘാടകര്‍ സ്ഥലം ശുചിയാക്കിയില്ലെങ്കില്‍ ഈ പണം ഉപയോഗിച്ച് ശുചീകരണങ്ങള്‍ നടത്തണം. ഇത് തത്വത്തില്‍ പിഴയീടാക്കുന്നതിനു തുല്യമാണ്.

വകുപ്പു മന്ത്രി എം. വെങ്കയ്യ നായിഡു അംഗീകരിച്ചിറക്കിയ ഈ പുതിയ നടപടിക്രമം പ്രകാരം, സംഘാടകര്‍ പൊതുസ്ഥലങ്ങള്‍ പരിപാടികള്‍ക്കു വിനിയോഗിക്കണമെങ്കില്‍ ശുചീകരണം സംബന്ധിച്ച സമ്മതപത്രം നല്‍കണം. പുറമേ, 500 പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സ്ഥലത്തിന് 10,000 രൂപ മുനിസിപ്പാലിറ്റിയില്‍ അടയ്‌ക്കണം. 50,000 വരെ പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സ്ഥലത്തിന് അര ലക്ഷം രൂപ മുന്‍കൂര്‍ അടച്ചാലേ നഗരസഭകള്‍ അനുവാദം നല്‍കൂ. അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഒരുലക്ഷം രൂപ ഈടുവാങ്ങി വേണം അനുവദിക്കാന്‍. പരിപാടികള്‍ നടത്തിയ ശേഷം സ്ഥലം മലിനമാക്കുന്നതും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

നഗരസഭകള്‍ സ്ഥലം അനുവദിക്കുമ്പോള്‍ ഉപയോഗശേഷം സ്വയം, അല്ലെങ്കില്‍ നഗരസഭ നിര്‍ദ്ദേശിക്കുന്ന ഏജന്‍സികള്‍ വഴി സ്ഥലം വൃത്തിയാക്കിക്കൊള്ളാമെന്നു വ്യവസ്ഥ വെക്കണം. അവിടവിടെ മാലിന്യ ശേഖരണ സംവിധാനം ഉണ്ടാക്കേണ്ടതും സംഘാടകരുടെ ചുമതലയാണ്. പരിസര ശുചീകരണത്തിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. നഗരസഭ നിര്‍ദ്ദേശിക്കുന്ന മാലിന്യ നിക്ഷേപ സ്ഥലത്ത് മാലിന്യം എത്തിക്കേണ്ടതും സംഘാടകരാണ്. പരിപാടികള്‍ തീര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ സ്ഥലം വൃത്തിയാക്കി തിരികെ ഏല്‍പ്പിക്കണം. ശുചിത്വം ഉറപ്പാക്കിയാല്‍ ഈടുകൊടുത്ത പണം ഡിമാന്‍ഡ് ഡ്രാഫ്റ്റായി മൂന്നു ദിവസത്തിനകം സംഘാടകര്‍ക്കു തിരികെ കൊടുക്കാം.

എന്നാല്‍, പൊതുപരിപാടികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അനുമതിയെടുക്കേണ്ടത് പോലീസില്‍ നിന്നാണ്. മേല്‍പറഞ്ഞ സമ്മതപത്രവും ഈടുതുകയും നല്‍കേണ്ടത് അതത് പോലീസ് സ്‌റ്റേഷനിലാണ്.

ഇതുകൂടാതെ താഴെപ്പറയുന്ന വ്യവസ്ഥകളും പൊതുപരിപാടികള്‍ക്കു ബാധകമാണ്. ഹോട്ടല്‍, റസ്റ്ററന്റ,് വിവാഹ ഓഡിറ്റോറിയങ്ങള്‍, ഫാം ഹൗസ് എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പൊതു ശൗചാലയങ്ങള്‍ ഉണ്ടാവണം. 75 പേര്‍ക്ക് ഒരു ശൗചാലയം എന്നതാണ് കണക്ക്. പാര്‍ക്ക്, ഉദ്യാനം എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ കാല്‍ ലക്ഷം പേരുവരെ പങ്കെടുക്കുന്നുവെങ്കില്‍ 500 പേര്‍ക്ക് ഒരു സീറ്റെന്ന നിലയില്‍ സംവിധാനം വേണം.

കാല്‍ ലക്ഷത്തിലേറെ പേരുണ്ടെങ്കില്‍ 1000 പേര്‍ക്ക് ഒരു സീറ്റു വീതം വേണം.

ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പൊതുപരിപാടികള്‍ നടത്തുമ്പോള്‍ ആവശ്യമായ ചവറ്റുകുട്ടകള്‍ നിര്‍ബന്ധമാണ്. കാല്‍ലക്ഷം പേര്‍ പങ്കെടുക്കുന്നിടത്ത് 150 പേര്‍ക്ക് നാലു ചവറ്റുകുട്ടയെന്ന തോതില്‍ സംവിധാനം വേണം, എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.