ന്യൂദല്‍ഹി: ദിനം പ്രതി 2000 പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണത്തില്‍ വച്ച് തന്നെ കൊല്ലപ്പെടുന്നെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി.
ആണ്‍കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതാണ് ഇതിന് കാരണമായി കണ്ടുവരുന്നത്. ചിലപ്പോള്‍ കുട്ടി ജനിച്ചയുടന്‍ തന്നെ അതിനെ തലയിണ ഉപയോഗിച്ച് ഞെരിച്ച് കൊല്ലാറുണ്ടെന്നും മനേക ഗാന്ധി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
നിലവിലെ നിയമങ്ങളെ കാറ്റില്‍ പറത്തി കുട്ടിയുടെ ലിംഗ നിര്‍ണ്ണയം ഭ്രൂണത്തില്‍ വച്ച് തന്നെ മാതാപിതാക്കള്‍ അറിയുകയും കുട്ടി പെണ്ണാണെങ്കില്‍ അതിനെ ഗര്‍ഭത്തില്‍ വച്ച തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ കാരണത്താല്‍ തന്നെ ആണ്‍കുട്ടികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നെന്നും മനേക കൂട്ടിച്ചേര്‍ത്തു.
















