ന്യൂദല്‍ഹി: മുന്‍ ദല്‍ഹി കമ്മീഷണര്‍ നീരജ് കുമാര്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ ഉപദേശകനായി ചുമതലയേറ്റു.
ദല്‍ഹിയില്‍ നടന്ന ഐപിഎല്‍ ഗവേണിംഗ് യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.
ഐപിഎല്‍ പ്ലേ ഓഫ് നടക്കുന്ന വേദികളിലും തീരുമാനമായി. മുംബൈയിലും പൂനെയിലുമായാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. അതേസമയം ഐപിഎല്‍ ഭൈനല്‍ കൊല്‍ക്കത്തയില്‍ നടക്കും.
















