Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദ്യം ഹിന്ദു, പിന്നെ മതേതരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 08:33 pm IST
in Vicharam

നമുക്കും ഒരുമതമുണ്ടായാല്‍, അതും ഒരു സംഘടിതശക്തിയായാല്‍ നമ്മുടെ വരിക്കാശുവാങ്ങി നമുക്കുനേരേതന്നെ കാര്‍ക്കിച്ചുതുപ്പുന്ന പത്രക്കാരന്റെയും വാരികക്കാരന്റെയും അഹങ്കാരം നിലയ്‌ക്കുനിര്‍ത്താന്‍ നമുക്കാവും. അവന്റെ പത്രവാരികകള്‍ ബഹിഷ്‌കരിക്കാനുള്ള ആത്മാഭിമാനം നമുക്കുണ്ടാവും.

കൂലിയെഴുത്തുകാരുടെ കുലം മുടിയും. നമ്മുടെ മാതൃഭാഷ മലയാളം തന്നെയാണെന്നു തിരിച്ചറിയാന്‍ നമുക്കു കഴിയും. നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം എന്നു തീരുമാനിക്കാനുള്ള ഇച്ഛാശക്തി നമ്മളില്‍ ഉണരും.’ടുലമസ ീിഹ്യ ശി ഋിഴഹശവെ’ എന്ന് വെണ്ടയ്‌ക്കാ അക്ഷരത്തില്‍ എഴുതിവയ്‌ക്കുന്ന സ്‌കൂള്‍ മതലോബികള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ അത്തരം ബോര്‍ഡുകള്‍ ഒളിപ്പിക്കും.

മലയാളികളുടെ നികുതിപ്പണം വാങ്ങി അവന്റെ കുട്ടികളെ വിദേശ അടിമകളാക്കുന്ന ഏര്‍പ്പാട് അവിടെ അവസാനിക്കും. എഴുത്തച്ഛന്റെ പ്രതിമ വേണമോ വേണ്ടയോ എന്നു തീര്‍പ്പാക്കാനുള്ള അവകാശം നമുക്കു മാത്രമായിരിക്കും. ആസ്തി നമ്മുടേതും അവകാശം മറ്റുള്ളവന്റേതും എന്ന ഏര്‍പ്പാടിന് അന്ത്യമാവും.

അതുണ്ടായാല്‍, ‘കുരുക്ഷേത്രയുദ്ധം നടന്നിട്ടില്ല. അതു നടക്കുന്നത് മനുഷ്യന്റെ മനസ്സിലാണ്. അതൊന്നും സത്യമല്ല. വെറും കെട്ടുകഥയാണ്.’ എന്നൊക്കെ വ്യാഖ്യാനിച്ച് ഇതിഹാസങ്ങളെയും ചരിത്രത്തെയും പുരാണങ്ങളെയുമൊന്നും തള്ളിപ്പറയാന്‍, ഇന്നലത്തെ മഴയ്‌ക്ക് ഇന്ന് കിളിര്‍ത്ത തകരകളായ പുരോഗമനകാഷായോപജീവികള്‍ ഒരുനിമിഷം പോലും ധൈര്യപ്പെടുകയില്ല. ഇവറ്റകള്‍ തന്നെ, അവനവന്റെ നേതൃത്വത്തില്‍ ‘കുരുക്ഷേത്രതീര്‍ത്ഥാടനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു’ എന്ന് പരസ്യംകൊടുക്കില്ല. കുരുക്ഷേത്രം എന്ന് ഒന്നില്ലെങ്കില്‍, ഈ കള്ളന്മാര്‍ ആ പേരുള്ള മറ്റേതു സ്ഥലത്തേയ്‌ക്കാണ് ആള്‍ക്കാരെ ടിക്കറ്റുവച്ചു കൊണ്ടുപോകുന്നത്? അതാദ്യം പറയട്ടെ.

അതുണ്ടായാല്‍, ഒരു അക്കാദമിക്കുറുക്കനും മന്ത്രിപാദപ്രക്ഷാളനത്തിനുവേണ്ടിയും, കസേരപ്രേമകാലാവധിക്കുവേണ്ടിയും ഭഗവദ്ഗീതയില്‍ ചെളിവാരിയെറുകയില്ല. എന്തേ അവറ്റയ്‌ക്ക് മറ്റു പുസ്തകങ്ങളെക്കുറിച്ചൊന്നും പറയാന്‍ നാവുപൊന്താത്തത്? റഷ്യക്കാരായ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ അവിടെ ‘ഗീത’ നിരോധിക്കണം എന്ന് ഒപ്പാരുവച്ച് കോടതിയില്‍ പോയിട്ട് എന്തായി? ആക്രമണവാസന വളര്‍ത്തുന്നുപോലും ഗീത.

ഹിന്ദുക്കള്‍ ഏതുനാടിനെയാണ് ആക്രമിച്ചുകീഴടക്കിയത്? ഒരൊറ്റ ഉദാഹരണം പറയാമോ? ആരാണ് ആക്രമണകാരികള്‍? എത്രയെത്ര ശതലക്ഷോപലക്ഷങ്ങളെയാണ് മതപ്രചരണത്തിനുവേണ്ടി അവര്‍ കൊന്നുകൊന്നുമുടിച്ചത്. കണക്കുകള്‍ അക്കമിട്ടുപറഞ്ഞാല്‍ അവര്‍തന്നെ ബോധംകെടും. അതൊന്നും പറയാതിരിക്കുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലത്.

റഷ്യന്‍ കോടതിയില്‍ എതിര്‍ഭാഗത്തിന്റെ വാദം അവരും കേട്ടതല്ലേ? ഗീത നിരോധിക്കാന്‍ അവര്‍ ഉന്നയിച്ച മറ്റൊരു കാരണം, ശ്രീകൃഷ്ണനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നത്രേ! അഹോ! ധാര്‍മ്മികസദാചാരത്തിന്റെ പ്രശ്‌നം! ഇവരൊക്കെ ജന്മനാ എത്രപരമയോഗ്യന്മാര്‍! മൂഢന്മാര്‍ എന്തറിയുന്നു വിഭോ! അത്രയും അതിലേറെയും ജീവാത്മാക്കള്‍ക്ക് നാഥന്‍ ഒരേയൊരു പരമാത്മാവായിരിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണനല്ലാതെ മറ്റാരുമല്ല എന്ന അര്‍ത്ഥം മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഇനിയും എത്ര ജന്മമെടുത്താലാണ് കഴിയുക.

അതിരിക്കട്ടെ, അവിടെയും മറുവാദം കേട്ടില്ലേ? ഭഗവാന്‍ കൃഷ്ണന്‍ ഇന്നും പുതിയ പുതിയ മണവാട്ടികളെ റിക്രൂട്ട് ചെയ്ത് ട്രെയിനിങ്ങ് കൊടുക്കുന്നുണ്ടോ? ഇപ്പോള്‍ത്തന്നെ എത്ര ലക്ഷം മണവാട്ടികളാണ് വേറെ ചിലര്‍ക്ക്? ലോകം മുഴുവന്‍? എന്തേ അതിനെക്കുറിച്ചുകൂടി പറയാത്തത്? എന്തായാലും ഇടിത്തീവീണ് അക്കാദമി മുഴുവന്‍ കത്തിപ്പോയാലും ഒരേയൊരു ഗ്രന്ഥം അഗ്നിശുദ്ധിയിലും തെളിഞ്ഞ് ലോകാവസാനത്തോളം നിലനില്‍ക്കും. അതത്രേ ഗീത!

അതുണ്ടായാല്‍, ഈസ്റ്റര്‍-വിഷുവില്‍ നിന്ന് പണ്ടത്തെപ്പോലെ, നമ്മുടെ വിഷുവിനെ സ്വതന്ത്രമാക്കാന്‍ നമുക്കു കഴിയും. റംസാന്‍-ഓണത്തില്‍നിന്ന് പഴയതുപോലെ ഓണത്തെ തനിമയോടെ വീണ്ടെടുക്കാനാവും. അമ്പലമുറ്റത്തുനിന്ന് കൊടിമരങ്ങള്‍ മോഷണം പോയി അന്യന്റെ വളപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് തൊണ്ടിസഹിതം പിടിച്ച് കള്ളന്മാരെ അകത്താക്കാന്‍ കഴിയും. തീര്‍ത്ഥവും പ്രസാദവും പൂവും തുളസിയിലയുമൊക്കെ വല്ലവനും കട്ടുകൊണ്ടുപോവാതെ കാക്കാന്‍ കഴിയും. നമ്മുടേതായി ഒന്നുമില്ലാത്ത ഒരവസ്ഥയുണ്ടാവുന്നത് മുന്‍കൂട്ടിക്കണ്ട് പ്രതിവിധികളൊരുക്കാന്‍ പറ്റും.

അന്യന്റെ വസ്തു മോഷ്ടിക്കരുത് എന്നു പറഞ്ഞുകൊണ്ടുതന്നെ, അരുംകൊള്ള നടത്തുന്ന കൂട്ടത്തിന്റെ അല്‍പത്തം അങ്ങാടിപ്പാട്ടാകും. കഥകളിയും സോപാനസംഗീതവും ഓട്ടന്‍തുള്ളലും അനുഷ്ഠാനങ്ങളും ഭരതനാട്യവും തിരുവാതിരയും നിലവിളക്കും പഞ്ചവാദ്യവും തായമ്പകയും ആനയും നെറ്റിപ്പട്ടവും ശാസ്ത്രീയസംഗീതവും ഗായത്രീമന്ത്രവും സഹസ്രനാമവുമെല്ലാം മാമോദീസ മുക്കി വെടക്കാക്കി തനിക്കാക്കുവാനുള്ള ആക്രാന്തം അവിടെ തീരും.

അന്തമില്ലാത്ത ആചാരമോഷണങ്ങള്‍ക്കും ആസ്തിചൂഷണങ്ങള്‍ക്കും അറുതിവരും. അഞ്ചുരൂപയുടെ അലക്കുസോപ്പിന്മേലുള്ള ട്രേഡ് മാര്‍ക്ക് മോഷ്ടിക്കുന്നവനുപോലും ഇവിടെ ജയില്‍ശിക്ഷയുണ്ട്. പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അന്യസമുദായ ആചാരങ്ങള്‍ ഒരുളുപ്പുമില്ലാതെ കട്ടെടുത്ത് സ്വന്തമാക്കുന്നവര്‍ക്ക് ഒരുശിക്ഷയുമില്ല. ഇതെന്ത് ന്യായം?

അതുണ്ടായാല്‍, കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ ഒറ്റക്കെട്ടായി അണിനിരന്ന് അതിശക്തമായ ഒരു ക്ഷേത്രവിമോചനസമരം സംഘടിപ്പിക്കാനുള്ള ഊര്‍ജ്ജം നമുക്ക് സ്വായത്തമാകും. മതേതരം പറയുന്ന ഭരണക്കാരന്‍ ഹിന്ദുവിന്റെ ക്ഷേത്രം മാത്രം കയ്യടക്കി വയ്‌ക്കുന്നതിന്റെ പൊള്ളത്തരം നമുക്ക് ചോദ്യം ചെയ്യാനാകും. ഹിന്ദുഭണ്ഡാരത്തില്‍ മാത്രം കയ്യിട്ടുവാരി ഹിന്ദുവിനെ കുത്തുപാളയെടുപ്പിക്കുന്നതിന്റെ കുതന്ത്ര സൗന്ദര്യരഹസ്യം വെളിപ്പെടുത്താന്‍ അവന്‍ നിര്‍ബന്ധിതനാവും.

അതുണ്ടായാല്‍, വല്ലവനും വേണ്ടി കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും വിലപ്പെട്ട ജന്മം കളഞ്ഞുകുളിക്കാതെ, ആത്മാഭിമാനത്തിന്റെ കൊടിപിടിച്ച് ഒറ്റക്കെട്ടായി മുന്നേറാനുള്ള വീര്യവും തിരിച്ചറിവും നമുക്കുണ്ടാവും. ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് മറ്റാര്‍ക്കോ വേണ്ടി നിരന്തരമായി ഹിന്ദു ഹിന്ദുവിനെത്തന്നെ വെട്ടിവീഴ്‌ത്തുന്ന അവിവേകം അസ്തമിക്കും. അവനവന്‍ ആരാണ് എന്ന തിരിച്ചറിവും ബോധവും തിരിച്ചുവരും.

അതുണ്ടായാല്‍, ഇനിയുമിനിയും കബളിപ്പിക്കപ്പെടാനുള്ള പാവകളാകാതെ, മനുഷ്യരായിത്തന്നെ ജീവിക്കാനുള്ള ബലം നമുക്കുണ്ടാകും. മഹത്തായ പൈതൃകസംസ്‌കാരപാരമ്പര്യങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കാനും അഭിമാനിക്കാനും നമുക്കു നേരംകിട്ടും. ചരിത്രം മനസ്സിലാവും. പൂര്‍വ്വികരെ കണ്ടെത്തും. സത്യം അറിയും. അങ്ങനെ ഒരുപാടൊരുപാട് മാറ്റങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ സാധിക്കും.

അതുണ്ടായിരുന്നുവെങ്കില്‍ നിലയ്‌ക്കലില്‍ ഒരുത്തന്റെയും കള്ളക്കളി വിലപ്പോകുമായിരുന്നില്ല. അയ്യപ്പന്റെ പേരില്‍ അര്‍ത്തുങ്കല്‍ ബ്ലാക്ക്‌മെയിലിംഗ് നടക്കുമായിരുന്നില്ല. ആദിവാസികളെ വരിവരി നിര്‍ത്തി ഒരുത്തനും അവരുടെ തലയില്‍ വെള്ളം ഒഴിക്കുമായിരുന്നില്ല.

അതുണ്ടായാല്‍, ഭരണഘടനയേക്കാള്‍ എനിക്കു വലുത് സഭയാണ് എന്നു പറയാന്‍ ഒരുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. നീതിനിര്‍വ്വഹണത്തില്‍ പക്ഷപാതത്തിന്റെ വിഷം പുരളില്ല. കുറ്റവാളികള്‍ അവനവന്റെ മതത്തില്‍പ്പെട്ടവരാണെങ്കില്‍ എന്തുവിലകൊടുത്തും രക്ഷിച്ചെടുക്കും എന്ന ദുര്‍വാശി വിലപ്പോവില്ല. കൊല്ലപ്പെട്ടവള്‍ക്ക് പ്രായം പതിനെട്ടുവയസ്സും ആ കൊലക്കേസ് അന്വേഷണത്തിന് നീളം ഇരുപത്തഞ്ചു വയസ്സും എന്ന ലോകാത്ഭുതം സംഭവിക്കുകയില്ല!

അതുണ്ടായാല്‍, ആറന്മുളയില്‍ ഭഗവാന്‍ ശ്രീപാര്‍ത്ഥസാരഥിയുടെ സ്വര്‍ണ്ണക്കൊടിമരം മുറിച്ച്, അവശേഷിക്കുന്ന ഹൈന്ദവപൈതൃകത്തിന്റെ ചോരയും നീരും കുടിച്ച്,

അനുഷ്ഠാനജീവിതപ്പച്ചകള്‍ ജെസിബികൊണ്ട് തകര്‍ത്ത്, കോടതിവിധികള്‍ അട്ടിമറിച്ച്, ചോറ്റുപാത്രങ്ങള്‍ മണ്ണിട്ട് നിറച്ച്, കള്ളപ്പടങ്ങള്‍ വരച്ച്, കപടരേഖകള്‍ ചമച്ച്, സാംസ്‌കാരിക ഉന്മൂലനത്തീ എരിച്ച്, നിഗൂഢലക്ഷ്യങ്ങളുള്ള അധിനിവേശ മതഹുങ്കാണ് പറന്നിറങ്ങുന്നത്, വിമാനമല്ല എന്ന് നമ്മള്‍ ഒറ്റക്കേള്‍വിയില്‍ തിരിച്ചറിയും. ഒറ്റക്കെട്ടായി പ്രതിരോധിക്കും. ആക്രാന്തം ചെറുത്തു മരിക്കും.

പത്തനംതിട്ട ജില്ലയില്‍ത്തന്നെ വിമാനങ്ങള്‍ക്ക് ഇറങ്ങുവാന്‍ പറ്റിയ എത്രയോ സ്ഥലങ്ങള്‍ വേറെയില്ലേ? ഉണ്ട്. പക്ഷേ, ഉദ്ദേശ്യം അതല്ല. ഹിന്ദുവിന്റെ നെഞ്ചത്തുതന്നെ ഇറങ്ങണം. അവന്റെ വംശത്തെ മാമോദീസമുക്കി ആറന്മുളയില്‍ സ്വര്‍ഗ്ഗരാജ്യം പണിയണം. ഇതിനൊക്കെയുള്ള കള്ളക്കോടികള്‍ കരതകര്‍ത്ത് ഒഴുകിത്തുടങ്ങിയിട്ട് കാലമെത്രയായി? സൂക്ഷിക്കണം. ഈ കാപാലികന്മാരെ മാത്രമല്ല അവരുടെ മുപ്പതു വെള്ളിക്കായി സ്വയം ഒറ്റതിരിഞ്ഞും സ്വന്തം സമുദായത്തെ ഒറ്റുകൊടുത്തും കര്‍ത്താവില്‍ നിദ്രപ്രാപിക്കാനൊരുങ്ങുന്ന ഹിന്ദു യൂദാസുകളെയും.

ഇനി ആദ്യംവേണ്ടത് എന്താണ്? ഹിന്ദു ഹിന്ദുവാകുക എന്നതുതന്നെയാണ്. മതേതരനാകുന്നത് പിന്നെ. മറ്റുള്ളവരൊക്കെ അങ്ങനെയാകുമ്പോള്‍ നമുക്കും അതാകാം. വിരോധമൊന്നുമില്ല. അതുകൊണ്ട് ആദ്യം ഹിന്ദുവാകുക. നിങ്ങള്‍ക്ക് സമയമുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് ഒരു ഹിന്ദുവാകണം. കാരണം, എനിക്കും ഇവിടെത്തന്നെ ജീവിക്കണം. മറ്റുള്ളവര്‍ക്കൊക്കെ ഒരുപാടു രാജ്യങ്ങള്‍ ഉണ്ട്. ലോകം മുഴുവന്‍ അവരുടേതാണ്. നമുക്ക് ഒരേയൊരു രാജ്യമേയുള്ളൂ-ഈ ഭാരതം!

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.