Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിതരായി റോയല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 10:12 pm IST
inSports

വിശാഖപട്ടണം: വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം അജിന്‍ക്യ രഹാനെ. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയശേഷമായിരുന്നു രഹാനെയുടെ പ്രതികരണം.

വ്യാഴാഴ്ച രാത്രി അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ റോയല്‍ വെന്നിക്കൊടി പാറിച്ചത്. പ്രവീണ്‍കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച ഫോക്‌നറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ അപരാജിത കുതിപ്പാണ് നടത്തുന്നത്. നാല് കളികളും ജയിച്ച് എട്ട് പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ മുന്നില്‍.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിലൊതുക്കി. 27 റണ്‍സെടുത്ത മോര്‍ഗനും 25 റണ്‍സെടുത്ത നമന്‍ ഓജയും പുറത്താകാതെ 23 റണ്‍സെടുത്ത രവി ബൊപ്പാറയും 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ വാര്‍ണറുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൂന്ന് ഓവറില്‍ വെറും 9 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെയും നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ പിഴുത വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയുടെയും മികച്ച ബൗളിംഗാണ് സണ്‍റൈസേഴ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

എന്നാല്‍ ഉരുളയ്‌ക്കുപ്പേരി കണക്കെ തിരിച്ചടിച്ച സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ റണ്ണെടുക്കാന്‍ റോയല്‍സ് താരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. എങ്കിലും രഹാനെയുടെയും (56 പന്തില്‍ 62), സഞ്ജു വി. സാംസണും (26) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലായി.

അവസാന ഓവറില്‍ റോയല്‍സിന് ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ പ്രവീണ്‍കുമാര്‍ എറിഞ്ഞ ഈ ഓവറിലെ ആദ്യ അഞ്ച് പന്തുകളില്‍ നിന്ന് നാല് റണ്‍സ് നേടിയതോടെ അവസാന പന്തില്‍ ഒരു റണ്‍സായി വിജയലക്ഷ്യം. ക്ലോസ് ഫീല്‍ഡിംഗിലൂടെ റോയല്‍സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വാര്‍ണറും സംഘവും ശ്രമിച്ചു. എന്നാല്‍ അവസാന പന്ത് യോര്‍ക്കര്‍ എറിയാന്‍ ശ്രമിച്ച പ്രവീണ്‍കുമാറിന് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്ത് ഫുള്‍ടോസായി വന്ന പന്ത് കവര്‍ പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് പറത്തി ഫോക്‌നര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.