Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജീവിതം അനശ്വരമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:20 pm IST
in Vicharam

ആദ്ധ്യാത്മിക ദര്‍ശനത്തിലേക്ക് എപ്പോള്‍ ശ്രദ്ധ വരുന്നുവോ, അപ്പോള്‍ ഒരാളുടെ ജീവിതത്തില്‍ ഉത്തരവാദിത്വബോധം ഉയര്‍ന്നുവരുന്നു. ഈ ലോകത്തുള്ളതെല്ലാം നമ്മുടെ സ്വന്തമാണെന്നും അഥവാ നമ്മില്‍നിന്ന് ഭിന്നമായി ഇവിടെ ഒന്നുംതന്നെയില്ലെന്ന അറിവും അനുഭവവുമാണത്. മുഴുവന്‍ മനുഷ്യസമൂഹത്തോടുമുള്ള സമഷ്ടിസ്‌നേഹവും ശ്രദ്ധയും നിങ്ങളില്‍ എത്തുകയാണ്. ആത്മീയതയാണ് നമ്മുടെ ജീവിതത്തെ നിലനിര്‍ത്തുന്നതും നമ്മെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്നതും. ആത്മീയത നിങ്ങളെ ശക്തമാക്കുന്നു.

ഞാന്‍, ഞാന്‍ മാത്രമാണെന്ന ഓരോരുത്തരുടെയും ഞെരുങ്ങിയ വ്യക്തിഗതമായ തന്മയെ (കറലിശേ്യേ) പൊട്ടിച്ചുകൊണ്ട് നമ്മെ പുറത്തുകൊണ്ടുവന്ന് എല്ലാവരിലേക്കും നമ്മെ വ്യാപിപ്പിക്കുന്നതാണ് ആദ്ധ്യാത്മികത! ഇടുങ്ങിയ അതിരുകളായ ജാതിയുടെയും മതത്തിന്റെയും സ്വീകൃതമതത്തോടു മാത്രമുള്ള അന്ധമായ മമതയുടെയും പ്രാദേശികവും ദേശീയവുമായ വാദങ്ങളെയും മറികടന്ന്, പുറത്തുവന്ന് എല്ലായിടവും നിറഞ്ഞുനില്‍ക്കുന്ന ഇക്ഷണത്തിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുവരുന്നതാണ് ആദ്ധ്യാത്മികത!

എങ്ങനെയാണ് ഈ പറഞ്ഞ കാര്യങ്ങളെ നാം ആര്‍ജ്ജിക്കേണ്ടത്? ആദ്ധ്യാത്മിക ജീവിതത്തിലെ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ്?

ആത്മീയജീവിതത്തിലെ ആദ്യപടവ് ആത്മവിശ്വാസം ഉണ്ടാവുക എന്നതാണ്. തന്നില്‍ത്തന്നെയുള്ള വിശ്വാസം. ആത്മവിശ്വാസമില്ലാതെ ഒന്നും നമുക്ക് ആര്‍ജിക്കാനാവില്ല. ആത്മവിശ്വാസത്തിന് എതിരുനില്‍ക്കുന്നതെന്താണോ അതാണ് സംശയം. നിങ്ങള്‍ നിങ്ങളിലെ നിഷേധത്തെ നീക്കിയാല്‍ കാണാനാവും, നല്ലതെല്ലാം ഇതിനകം നിങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്ന്. സംശയം ദൂരീകരിച്ചുകഴിഞ്ഞാല്‍ അവിടെ ആത്മവിശ്വാസമുണ്ട്. അതിനാല്‍ ആത്മവിശ്വാസം നേടാനായി നിങ്ങള്‍ സംശയം എന്തെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

സംശയത്തിന്റെ ശരിയായ പ്രകൃതിയെ നിരീക്ഷിച്ചാല്‍ മനസിലാകും, സംശയം എപ്പോഴും നല്ല കാര്യങ്ങളെക്കുറിച്ചാണെന്ന്. നിഷേധകാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരിക്കലും സംശയമുണ്ടാവില്ല. സ്വന്തം അനുഭവങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് ഇത് അറിയാനാകും. ചിലര്‍ സത്യസന്ധരാണെന്ന് നിങ്ങള്‍ സംശയിക്കുന്നില്ലേ? എന്നാല്‍, സത്യസന്ധരല്ലെന്ന കാര്യത്തില്‍ നിങ്ങക്ക് സംശയമില്ല. മറ്റുള്ള വ്യക്തികളുടെ നന്മയെ നിങ്ങള്‍ സംശയിക്കുന്നു. എന്നാല്‍, അവരുടെ തെറ്റായ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമേയില്ല. ആരെങ്കിലും പറയുകയാണ്:

‘ഞാന്‍ നിങ്ങളെ വളരെയേറെ സ്‌നേഹിക്കുന്നു’വെന്ന്. നിങ്ങള്‍ അപ്പോള്‍ ചോദിച്ചു: ‘സത്യമാണോ!’ അതേസമയം ആരെങ്കിലും പറയുകയാണ്: ‘ഞാന്‍ നിങ്ങളെ വെറുക്കുന്നു’ നിങ്ങള്‍ ഒരിക്കലും പറയാന്‍ പോകുന്നില്ല: ‘ശരിക്കും നിങ്ങള്‍ എന്നെ വെറുക്കുന്നുണ്ടോ?’ എന്ന്. നല്ല കാര്യങ്ങളെ ചോദ്യംചെയ്യുന്ന നിങ്ങളുടെ സംശയങ്ങളെ നിങ്ങള്‍ മനസിലാക്കുക.

തെറ്റായ കാര്യങ്ങളില്‍ ഒരു സംശയവുമില്ലാതെ നിങ്ങളുടെ മനസ്സിനെയും നിരീക്ഷിക്കുക.

നിങ്ങള്‍ക്ക് സംശയമുണ്ടാകുന്നത് നല്ല കാര്യങ്ങളിലാണെന്ന് അപ്പോള്‍ കാണാം. ഈ വഴിയിലൂടെ സംശയങ്ങളെ നേരിടുമ്പോള്‍ ശരിയായവഴി കണ്ടെത്തുവാന്‍ നിങ്ങള്‍ക്കാകും. നിങ്ങളുടെ സംശയങ്ങളെ മൂഴുവന്‍ വലിച്ചെറിയാന്‍ വേണ്ടിയല്ല ഞാന്‍ ഇതു പറയുന്നത്. നിങ്ങള്‍ കഴിയുന്നിടേത്താളം സംശയിച്ചുകൊള്ളൂ. നൂറ് ശതമാനം സംശയിച്ചുകൊള്ളൂ. അതും നിങ്ങളെ സഹായിക്കും. സംശയത്തിന്റെ മതില്‍ക്കെട്ടുകളെ ഒരിക്കല്‍ ഭേദിച്ചാല്‍ അടുത്ത പുരോഗതി നിങ്ങളിലേക്ക് വരുന്നതാണ്.

മറുള്ളവരെ കുറ്റപ്പെടുത്തുന്നതും സ്വയംകുറ്റം ആരോപിക്കുന്നതും നിറുത്തുക എന്നതാണ് അടുത്ത പടി. ആത്മീയയാത്ര എന്നത് തന്റെ തന്നെ ഉള്ളിലേക്കുള്ള യാത്രയാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളിലേക്ക് അടുക്കാനാവില്ല. നിങ്ങള്‍ക്ക് നിങ്ങളിലേക്കാകര്‍ഷിക്കാനാവില്ല.

സ്വന്തം ഉണ്‍മയിലേക്കുള്ള യാത്രക്ക് നിങ്ങൡല്ലെങ്കില്‍ പ്രപഞ്ചവസ്തുക്കളിലേക്കുള്ള നിങ്ങളുടെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രപഞ്ചവസ്തുക്കളിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ തളര്‍ന്നുപോകും. എന്നാല്‍, ഉണ്‍മയില്‍നിന്നു ലഭിക്കുന്ന സന്തോഷത്തില്‍ നിങ്ങള്‍ ഉയര്‍ത്തപ്പെടുകയുംചെയ്യും.

നിങ്ങളിലെ നിഷേധഗുണങ്ങളെ കണ്ടുപിടിക്കുക. എന്നാല്‍ സ്വയം കുറ്റപ്പെടുത്തേണ്ട ആവശ്യവുമില്ല. എപ്പോള്‍ സ്വയം കുറ്റപ്പെടുത്തുന്നുന്നുവോ അപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങുന്നു. കാരണം, സ്വയം കുറ്റപ്പെടുത്തല്‍ കൂടുതല്‍ നേരത്തേക്ക് നീണ്ടുനില്‍ക്കില്ല. നിങ്ങള്‍ക്ക് അതില്‍നിന്ന് പുറത്തുചാടാനായി മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തും. ഇത് വെറുപ്പ് വളരാന്‍ കാരണമാകുന്നു. എന്നാല്‍ മറ്റുള്ളവരെ എപ്പോള്‍ കുറ്റപ്പെടുത്താന്‍ തുനിയുന്നുവോ നിങ്ങള്‍ വീണ്ടും സ്വയം കുറ്റപ്പെടുത്താനായി തയ്യാറാവുകയുമാണ്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ബോധത്തെയും തണുപ്പിക്കാനായി ധാരാളം കുറ്റപ്പെടുത്തലുകള്‍ ഇന്ന് ലോകത്ത് നടന്നുകൊണ്ടേയിരിക്കുന്നു.

മൂന്നാമത്തെ നിയമം മറ്റുള്ളവരേയും നിങ്ങളേയും അഭിനന്ദിക്കുക എന്നതാണ്. മറ്റുള്ളവരെ അഭിനന്ദിക്കുക എന്നത്, മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക എന്ന മാനത്തിനപ്പുറത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു. മറ്റുള്ളവരിലെ ആത്മാവിനെ പ്രശംസിക്കുന്നതിലൂടെ നിങ്ങളിലെ ആത്മാവ് ഉയര്‍ത്തപ്പെടുകയാണ്. മറ്റൊരാളിലെ ഉണ്‍മയെ ഉണര്‍ത്തുമ്പോള്‍ മുഴുവന്‍ അന്തരീക്ഷത്തിലെ ഉണ്‍മയും അതുവഴി ഉയര്‍ത്തപ്പെടുന്നു. മറ്റുള്ളവരെയോ നിങ്ങളെയോ നിങ്ങള്‍ പ്രശംസിക്കുമ്പോള്‍ ഒരു വികാസം നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുകയും അവിടം സന്തോഷംകൊണ്ട് നിറയുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് സ്വയം പ്രശംസിക്കാന്‍ കഴിയുന്നുവെങ്കില്‍ മറ്റുള്ളവരുടെ പ്രശംസ നിങ്ങള്‍ക്ക് ആവശ്യമായിവരുന്നില്ല. ആത്മപ്രശംസ എന്നത് അഹംഭാവമാണെന്ന് മിക്കപ്പോഴും നമ്മള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍, സത്യത്തില്‍ അഹത്തിന് ആത്മപ്രശംസ ചെയ്യാനാവില്ല. പകരം മറ്റുള്ളവരുടെ പ്രശംസയാണ് അഹം പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ അറിയുക: ഏത് വഴിയാണെങ്കിലും എല്ലാ പ്രശംസകളും ഈശ്വരനിലേക്കുള്ളതാണ്. നിങ്ങള്‍ക്ക് സുന്ദരമായ കണ്ണുകളുണ്ടെന്ന് നിങ്ങള്‍ പറയുന്നുവെന്നിരിക്കട്ടെ. ആരാണ് ഈ കണ്ണുകളെ സൃഷ്ടിച്ചത്? ഓരോ പ്രശംസയും ഈശ്വരനിലേക്കാണ് പോകുന്നത്. സൃഷ്ടികര്‍ത്താവിന്റെ അടുക്കലേക്കാണ് ഓരോ അഭിനന്ദനവും ചെന്നെത്തുന്നത്.

പ്രശംസ എന്ന പ്രവൃത്തിയിലൂടെ നിങ്ങളുടെ ബോധം വികസിക്കുകയാണ്. നിങ്ങളുടെ ഉള്ളിലുള്ള എന്തോ ഒന്ന് തുറക്കപ്പെടുന്നു. എന്നാല്‍, കുറ്റപ്പെടുത്തലുകള്‍ ബോധത്തെ ചുരുക്കിക്കളയുന്നു. ആത്മീയതയുടെ അളവ് എന്നത് ബോധത്തിന്റെ വികാസമായതിനാല്‍, നാം കുറ്റപ്പെടുത്തലുകള്‍കൊണ്ട് ബോധവികാസത്തെ ചെറുക്കാതിരിക്കുക. ആത്മാര്‍ത്ഥതയോടെ മറ്റുള്ളവെര പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക, അപ്പോള്‍ എങ്ങനെ ഉള്ളില്‍ അനുഭവപ്പെടുന്നുവെന്ന്.

എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥത ഉണ്ടായിരിക്കുക. നിങ്ങളെ സ്വയം വിഡ്ഢിയാക്കാതിരിക്കുക. മറ്റുള്ളവതെ വിഡ്ഢിയാക്കാന്‍ ശ്രമിക്കാതെയുമിരിക്കുക. മറ്റാരുടെയും കാരണംകൊണ്ടല്ല നിങ്ങള്‍ ആത്മീയപാതയിലെത്താത്തത്. ആത്മാര്‍ത്ഥതയില്ലാത്ത ആത്മീയാന്വേഷണം വെറും ശൂന്യമാണ്. അത് ഒരു പ്രയോജനവും ചെയ്യില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് നിങ്ങളില്‍ ശാന്തത കൊണ്ടുവരും. സന്തോഷവും ആനന്ദവും കൊണ്ടുവരും. ഈ ഭൂമിയില്‍ അതല്ലാതെ മറ്റൊരു വഴിയില്ല.

ആത്മീയപാതയിലെ ഒരു നിയമമാണ് ഉത്തരവാദിത്വം. ആത്മീയപാത എന്നത് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെടാനുള്ള ഒരു വഴിയല്ല. പകരം, ഉത്തരവാദിത്വം ഏറ്റെടുക്കലാണ് ആധ്യാത്മികതയുടെ ധര്‍മ്മം. എത്രത്തോളം ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ ഏറ്റെടുക്കുന്നുവോ, അത്രയും നിങ്ങള്‍ ആത്മീയപാതയിലുണ്ടാവും. എനിക്ക് വന്നുചേര്‍ന്നിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതും അത് ഞാന്‍ കൈകാര്യം ചെയ്യുന്നതും പ്രയാസമാണല്ലോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാനായി മുന്നില്‍ വന്നുചേരും.

ആദ്ധ്യാത്മിക എന്നത് കഠിനപ്രയത്‌നങ്ങളില്‍നിന്നുള്ള ഒഴിഞ്ഞുമാറലായി ജനങ്ങള്‍ തെറ്റായി ധരിച്ചുവെച്ചിരിക്കുന്നു. ‘ആത്മീയപാത’ എന്ന് ശരിക്കും അടയാളപ്പെടുത്തിയിരിക്കുന്നത് ചുറുചുറുക്കുള്ള, കാര്യക്ഷമമായ പ്രവൃത്തിപഥത്തെയാണ്.

ആത്മീയപാതയിലെ നിയമമാണ് കഴിഞ്ഞകാലത്തെ വിട്ടുകളയാനുള്ള കഴിവും. കഴിഞ്ഞുപോയ കാലമെല്ലാം ഒരു സ്വപ്‌നമായി കാണുക. അപ്പോള്‍ നിങ്ങള്‍ വര്‍ത്തമാന നിമിഷത്തിലേക്ക് വരികയായി. അങ്ങനെ ഒരു സ്വപ്‌നമായി കഴിഞ്ഞകാലത്തെ കാണാന്‍ കഴിയുമ്പോള്‍ വര്‍ത്തമാനനിമിഷത്തിലേക്ക് മനസ്സ് വരിക എന്നത് അനായാസമായി നിങ്ങളില്‍ സംഭവിക്കുന്നു. കഴിഞ്ഞകാലത്തെ വിട്ടുകളയുമ്പോള്‍ നിങ്ങളുടെ മനസ്സ് പ്രയത്‌നമൊന്നുമില്ലാതെ അതിന് സ്വന്തമായ ഇക്ഷണത്തിലേക്ക് വരുന്നു.

ഈ നിമിഷത്തില്‍ ആത്മാവ് ജ്വലിക്കാനായി നില്‍ക്കുകയാണ്. ചെറിയൊരു അഗ്‌നികണം മതിയാകും അത് തിളങ്ങി ശോഭിക്കാന്‍. നിങ്ങള്‍ പഴയകാലത്തില്‍ പിടിച്ചിരുന്നാല്‍ അഗ്‌നികണം ചാരത്താല്‍ മൂടിപ്പോകും. ഇക്ഷണത്തിലേക്ക് നിങ്ങള്‍ വരികയും കഴിഞ്ഞകാലത്തിന്റെ ചാരത്തെ പായിച്ചുകളയുകയും ചെയ്യുക.

ചുറ്റുമുള്ള പരിസ്ഥിതിയുമായി രമ്യതയിലാകേണ്ടത് എങ്ങനെയാണെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്. നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങള്‍ക്കു ചുറ്റുമുള്ള പരിസ്ഥിതിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം അതല്ല. നിങ്ങളാണ് നിങ്ങള്‍ക്കു ചുറ്റുമുള്ള അന്തരീക്ഷത്തെ സൃഷ്ടിച്ചിരിക്കുന്നത്. സ്വീകാര്യത രണ്ട് കാര്യങ്ങളിലാണ്, ആദ്യത്തേത്, ഈ നിമിഷം അനിവാര്യമായതാണെന്ന് അറിഞ്ഞ് സ്വീകരിക്കലാണ്. അത് സംഭവിക്കാനുള്ളതായതുകൊണ്ട് സംഭവിച്ചതാണ്. നിങ്ങള്‍ക്ക് അത് വ്യത്യാസപ്പെടുന്നുണ്ടെങ്കില്‍ അടുത്ത നിമിഷത്തിലേക്കു മാത്രമേ സാധ്യമാകുകയുള്ളൂ.

ഈ നിമിഷത്തില്‍ ഒരിക്കലും സാധ്യമല്ല. ഈ നിമിഷത്തില്‍ അതേപോലെ സ്വീകരിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ശാന്തമാകാന്‍ കഴിയൂ. ഈ നിമിഷത്തില്‍ സംഭവിച്ചതിന് എന്തെങ്കിലും മാറ്റംവരുത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഒരിക്കലുമില്ല.

രണ്ടാമത്തെ കാര്യം, മറ്റുള്ള വ്യക്തികള്‍ എങ്ങനെയാണോ അവരെ അതുപോലെ സ്വീകരിക്കുക എന്നതാണ്. എങ്ങനെയൊക്കെ അവര്‍ പെരുമാറുന്നുവോ അതെല്ലാം അവരുടെ പ്രകടനം മാത്രമാണെന്ന് അറിയുക. എന്തുതന്നെയായാലും ഈ നിമിഷത്തില്‍ നമുക്കുവേണ്ടി അവര്‍ തരുന്ന ഏറ്റവും മികച്ചതാണ് അതെന്ന് നാം കാണുക. അവിടെ അപഗ്രഥനത്തിന്റെ ആവശ്യമില്ല. അവരുടെ പ്രവൃത്തികളിലെ സാധ്യമായ സമാധാനത്തെ കാണുക. അതോടൊപ്പം നിങ്ങളും സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക. ഈ വഴിയിലൂടെ മറ്റ് വ്യക്തികളോടും സാഹചര്യങ്ങളോടുമുള്ള സ്വീകാര്യത നിങ്ങളില്‍ ചുറുചുറുക്കോടെ വന്നെത്തുകയായി. അങ്ങനെ ചുറ്റുമുള്ള അന്തരീക്ഷവുമായി നിങ്ങള്‍ രമ്യതയിലാകുന്നു.

ആദ്ധ്യാത്മികപാതയിലെ നിയമമാണ് സ്വന്തം മൃത്യുവിനെക്കുറിച്ച് നിങ്ങള്‍ ഉറപ്പാക്കുക എന്നത്. നിങ്ങള്‍ ഒരു ദിവസം മരിക്കുമെന്ന് മനസിലാക്കുക. എന്തെന്നാല്‍ ഏതോ ചിലത് നമ്മുടെ ഉള്ളില്‍ മരിക്കാതെയുണ്ടാകും. സ്വന്തം മൃത്യു എന്ന സത്യത്തെക്കുറിച്ച് അംഗീകരിക്കുക വഴി നിങ്ങള്‍ വര്‍ത്തമാന നിമിഷത്തിലേക്ക് വരുന്നു. വര്‍ത്തമാന നിമിഷത്തില്‍നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തുന്ന ചെറിയ ചെറിയ പ്രവണതകളില്‍നിന്ന് നിങ്ങളെ സുരക്ഷിതമാക്ക ാന്‍ ഈ അംഗീകാരത്തിന് കഴിയും. മരിക്കാന്‍ പോവുകയാണെന്ന് ഒരിക്കല്‍ നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ ഭാവികാലം നിങ്ങളെ വേട്ടയാടില്ല.

ഇപ്പോഴുള്ളതൊന്നുംതന്നെ എന്നും നിലനില്‍ക്കാന്‍ പോകുന്നില്ല എന്ന അറിവാണ് ഒമ്പതാമത്തെ നിയമം. സാഹചര്യങ്ങളുെട അനിവാര്യത, പരിസ്ഥിതിയുടെയും സന്ദര്‍ഭങ്ങളുടെയും അനിത്യത, വികാരങ്ങളുടെ അനിത്യത, നിങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളുടെ അനിത്യത. ഇതെല്ലാം അനിത്യമാണെന്ന് അറിയുമ്പോള്‍ നിങ്ങളുടെ ആത്മചൈതന്യത്തിന്റെ നില ഉയരുന്നു. നിങ്ങള്‍ കൂടുതല്‍ ഉൗര്‍ജത്താല്‍ കര്‍മ്മനിതരനാകുന്നു. അത്യുത്‌സാഹം നിങ്ങളില്‍ വര്‍ധിക്കുന്നു.

വീര്യവും ഒാജസും നിങ്ങളില്‍ പുഷ്ടിപ്പെടുന്നു. ഓരോന്നും ഇവിടെ അനിത്യമാണെന്ന് നാം അംഗീകരിക്കുന്നുവെങ്കില്‍ ആ ചിന്ത നമ്മിലെ അത്യുത്‌സാഹത്തെ കെടുത്തിക്കളയുമെന്നും നാം ഉദാസീനതയിലേക്ക് പോകുമെന്നും ചിന്തിച്ചേക്കാം. എന്നാല്‍ അത് ശരിയല്ല. ഈ കാണുന്നതെല്ലാം അനിത്യമാണെന്നുള്ള ശരിയായ അറിവ് നമ്മിലെ ആത്മചൈതന്യത്തെ ജ്വലിപ്പിക്കുന്നു. എപ്പോഴൊക്കെ ആത്മചൈതന്യം ജ്വലിക്കുന്നുവോ, അപ്പോള്‍ നിങ്ങള്‍ ഉയര്‍ത്തപ്പെടുകയാണ്. അത്യുത്‌സാഹവും ചുചുചുറുക്കും അവിെടയുണ്ടാകും.

ആദ്ധ്യാത്മിക ജീവിതത്തിലെ പ്രധാനപ്പെട്ട നിയമങ്ങളിലൊന്ന് ജീവിതം അനശ്വരമാണ് എന്നറിയുകയാണ്. ഈ അറിവാണ് ആദ്ധ്യാത്മിക പാതയിലെ അവസാനത്തെ നിയമം. ജീവിതം അനിത്യമാണെന്നറിയുന്ന നിയമത്തിന് തികച്ചും പരസ്പരവിരുദ്ധമാണ് ജീവിതം അനശ്വരമാണെന്ന ഈ നിയമം. നമുക്ക് ഇപ്പോള്‍ പറയാം, ജീവിതം അനശ്വരമാണെന്ന്; ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.സത്യം എപ്പോഴും പരസ്പരവിരുദ്ധമാണ്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.