തിരുവനന്തപുരം : ഭാരതത്തിന്റെ 2018 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നേക്കും. ഈ വര്‍ഷം നവംബര്‍ 12ന് ഗുവാമുമായും 2016 മാര്‍ച്ച് 29ന് തുര്ക്മെനിസ്ഥാനുമായുള്ള മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക.
2018 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാന്, ഒമാന്‍, തുര്ക്മെനിസ്താന്, ഗുവാം എന്നീ രാജ്യങ്ങളോടാണ് ഭാരതം ഏറ്റുമുട്ടുക. ദേശീയ ഗെയിംസിന് പ്രധാന വേദിയായി പണികഴിപ്പിച്ച കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഭാരതത്തിന്റെ ഹോം മത്സരങ്ങളാണ് നടക്കുക. ഒമാന്‍, ഇറാന് ടീമുകളുമായുള്ള ഹോം മത്സരങ്ങള്‍ ബംഗളൂരുവിലോ മുംബൈയിലോ നടക്കും.
















