Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മയാങ്ക് അഗര്‍വാളിനെ പ്രശംസിച്ച് യുവരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:32 pm IST
inSports

പൂനെ: ഒടുവില്‍ ഐപിഎല്‍ എട്ടാം പതിപ്പിലെ ഏറ്റവും മൂല്യമേറിയ താരത്തിന്റെ ചിറകിലേറി ദല്‍ഹി ഡയര്‍ ഡെവിള്‍സ് വിജയത്തിലേക്ക് പറന്നു. തുടര്‍ച്ചയായ പതിനൊന്ന് പരാജയങ്ങള്‍ക്കുശേഷമായിരുന്നു ഡെയര്‍ ഡെവിള്‍സിന്റെ വിജയം. യുവരാജ് സിംഗിന്റെയും മയാങ്ക് അഗര്‍വാളിന്റെയും അര്‍ദ്ധസെഞ്ചുറികളുടെ കരുത്തിലായിരുന്നു ദല്‍ഹിയുടെ വിജയം.

66 പന്തുകളില്‍ നിന്ന് 106 റണ്‍സ് അടിച്ചുകൂട്ടിയാണ് ദല്‍ഹി തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് വിരാമമിട്ടത്. ഈ സീസണിലെ ആദ്യ വിജയവുമാണിത്. വിഷുദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 7 വിക്കറ്റിന് 165 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഒരു പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 169 റണ്‍സെടുത്താണ് വിജയം നേടിയത്.

അതേസമയം മയാങ്ക് അഗര്‍വാള്‍ ഏറെ വൈകാതെ ഇന്ത്യന്‍ ടീമില്‍ അംഗമാകുമെന്ന് യുവരാജ് മത്സരശേഷം പറഞ്ഞു. മികച്ച ടാലന്റുള്ള ബുദ്ധിമാനായ ക്രിക്കറ്ററാണ് അഗര്‍വാള്‍. പഞ്ചാബിനെതിരെ മികച്ച പ്രകടനമായിരുന്നു അഗര്‍വാള്‍ നടത്തിയത്. അധികം താമസിയാതെ അഗര്‍വാള്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നും യുവരാജ് പ്രത്യാശിച്ചു.

39 പന്തില്‍ 55 റണ്‍സെടുത്ത യുവരാജ് സിംഗും 48 പന്തില്‍ 68 റണ്‍സെടുത്ത മായങ്ക് അഗര്‍വാളുമാണ് ഡല്‍ഹിയുടെ ജയം എളുപ്പമാക്കിയത്. 5 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു യുവിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. അഗര്‍വാള്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. അഗര്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴിന് 165 റണ്‍സെടുക്കുകയായിരുന്നു. 41 പന്തില്‍ 47 റണ്‍സെടുത്ത വിരേന്ദര്‍ സെവാഗായിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ 39 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ക്യാപ്റ്റന്‍ ജെ.പി. ഡുമ്‌നി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡെയര്‍ ഡെവിള്‍സിന് സ്‌കോര്‍ 23-ല്‍ എത്തിയപ്പോള്‍ 8 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 53-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുമ്‌നി റണ്ണൗട്ടാവുകയും ചെയ്തതോടെ അവര്‍ വീണ്ടും പരാജയത്തിലേക്ക് നീങ്ങുകയാണോ എന്ന് തോന്നിച്ചു. ഈ അവസരത്തിലാണ് അഗര്‍വാളിനൊപ്പം യുവി ഒത്തുചേര്‍ന്നത്

. ഇതോടെ കിംഗ്‌സ് ഇലവന്‍ ബൗളര്‍മാര്‍ നിസ്സഹായരായി. സീസണില്‍ ആദ്യമായി മികച്ച ഫോമിലേക്ക് ഉയര്‍ന്ന യുവിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികളും സിക്‌സറുകളും പിറന്നതോടെ അവര്‍ അനായാസ ജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 159 റണ്‍സായപ്പോള്‍ യുവിയെയും അഗര്‍വാളിനെയും നഷ്ടമായി. അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ദല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സ്‌കോര്‍ തുല്യതയില്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത കേദാര്‍ ജാദവും മടങ്ങി. ഈ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ആഞ്ചലോ മാത്യൂസ് വിജയ റണ്‍ നേടുകയും ചെയ്തു.

ഈ വിജയത്തോടെ ദല്‍ഹിക്ക് മൂന്നു കളികളില്‍നിന്ന് രണ്ടു പോയിന്റായി. മികച്ച റണ്‍നിരക്കുള്ള ദല്‍ഹി ഇപ്പോള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ മൂന്നു കളികളില്‍ രണ്ടു പോയിന്റ് മാത്രമുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.