കൊല്‍ക്കത്ത: എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിന് വിജയം. ഇന്നലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിംഗപ്പൂര്‍ ക്ലബ് ബെലസ്റ്റിയര്‍ ഖല്‍സയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തത്.
നാല് മത്സരങ്ങള്‍ കളിച്ച ഈസ്റ്റ് ബംഗാളിന്റെ ആദ്യ വിജയമാണിത്. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഒരെണ്ണത്തില്‍ സമനില നേടി. ഇന്നലെ നടന്ന കളിയില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ബല്‍ദീപ് സിംഗ്, റാന്റി മാര്‍ട്ടിനസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഒരെണ്ണം സിംഗപ്പൂര്‍ ക്ലബ് താരം നൂറുള്ള ഹുസൈന്റെ സംഭാവനയായിരുന്നു. നാല് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.
















