കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ജല്‍പൈഗുരിയിലാണു സംഭവം. നാലുപേരാണു സംഭവത്തിനു പിന്നിലെന്നും ഇവരെ അറസ്റ്റു ചെയ്തതായും ജല്‍പൈഗുരി ജില്ലാ പോലീസ് സൂപ്രണ്ട് രബീന്ദ്രനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജല്‍പൈഗുരിയില്‍ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നിരുന്നു.
















