ജൊഹാന്നസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കോച്ച് സ്ഥാനത്തു നിന്ന് ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഹരൂണ്‍ ലൊഗാര്‍ട്ട് പത്രക്കുറിപ്പിലൂടെ ഇക്കാര്യം പുറത്തുവിട്ടു.
കളത്തിനകത്തും പുറത്തും ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഡൊണാള്‍ഡെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നെന്നും ലൊഗാര്‍ട്ട് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കളംവിട്ടശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റുമായി സഹകരിക്കുക തന്റെ സ്വപ്‌നമായിരുന്നെന്നും അവസരം നല്‍കിയതിലൂടെ ആദരിക്കപ്പെട്ടെന്നും ഡൊണാള്‍ഡ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയുമായി പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മികച്ച അനുഭവമെന്നും മുന്‍ പേസ് ബാറ്ററി കൂട്ടിച്ചേര്‍ത്തു.
2011ല്‍ ഗ്യാരി കേസ്റ്റണ്‍ പരിശീലകനായിരുന്ന കാലത്താണ് ഡൊണാള്‍ഡിനെ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി നിയോഗിച്ചത്. പിന്നീട് റസല്‍ ഡൊമിംഗോയ്‌ക്കൊപ്പവും ഡൊണാള്‍ഡ് തന്റെ ദൗത്യം നിര്‍വ്വഹിച്ചു.
















