ന്യൂദല്‍ഹി: വനിതാ ടെന്നീസിലെ ഒന്നാം നമ്പര്‍ ഡബിള്‍സ് താരമായെന്ന സത്യം ലോകത്തിന്റെ നെറുകയിലെത്തിച്ചെന്ന് സാനിയ മിര്‍സ. ഫാമിലി സര്‍ക്കിള്‍ കപ്പില്‍ സ്വിറ്റ്സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസുമൊത്ത് കിരീടം ചൂടിയതോടെയാണ് സാനിയ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യന്‍ താരത്തിന്റെ റാങ്കിങ്ങിന് ഇന്നലെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.
അതിനിടെ, ചരിത്ര നേട്ടം കൊയ്ത സാനിയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അഭിനന്ദിച്ചു. ‘ഉജ്ജ്വല നേട്ടം സാനിയ. ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായതിന് അഭിനന്ദനങ്ങള്‍’, മോദി ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍, ബാഡ്മിന്റണ്‍ താരം സൈന നെവാള്‍, ഇന്ത്യയുടെ പുത്തന്‍ ബാറ്റിംഗ് സ്റ്റാര്‍ വിരാട് കോഹ്ലി തുടങ്ങിയവരും സാനിയയെ പ്രശംസകൊണ്ടുമൂടി.
















