ഇടുക്കി: കേരള ക്രിക്കറ്റ് അസോസിയേഷന് നിര്‍മിക്കുന്ന ജില്ലയിലെആദ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെയും അനുബന്ധ സ്പോര്ട്സ്സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച്ച നടക്കും.
ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി പി.ജെ. ജോസഫും പവലിയന്, അനുബന്ധ സ്പോര്‍ട്സ് സമുച്ചയം എന്നിവയുടെ നിര്‍മാണോദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിക്കും. വൈകട്ട് നാലരയ്ക്കാണ് ചടങ്ങ്.
നഗരത്തില്‍ നിന്നും 5 കിലോമീറ്റര്അകലെതെക്കുംഭാഗത്ത് 14.5 ഏക്കര്‍ സ്ഥലത്താണ്സ്റ്റേഡിയം.
അന്താരാഷ്ട്ര നിലവാരത്തിലാണ്തൊടുപുഴയിലെകേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമൊരുങ്ങുത്. ഒരേസമയംരണ്ട്കളികള് നടക്കു രീതിയില്രൂപകല്പ്പന ചെയ്തിരിക്കുന്ന
രാജ്യത്തെ ആദ്യസ്റ്റേഡിയമാണിത്. അത്യാധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്ഒരുക്കുന്നത്. വിക്കറ്റില്‍ നിന്നും ബൗണ്ടറിയിലേക്ക് 75 യാര്ഡ്സ്ദൂരമുള്ള ഫസ്റ്റ് ക്ലാസ്സ്റ്റേഡിയത്തിന്റെ ഔട് ഫീല്‍ഡിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിക്കുത്.
ഒന്നേകാല്‍ ലക്ഷം സ്ക്വയര്‍ ഫീറ്റുള്ള സ്റ്റേഡിയം കോംപ്ലെക്സ് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിക്കുന്നത്. ഇന്‍ഡോര്‍ പ്രാക്റ്റീസ് സൗകര്യം, മിനിതിയറ്റര്, സ്വിമ്മിങ്ങ് പൂള്, ആംഫി തിയറ്റര്‍, ബില്ല്യാര്‍ഡ്സ് – സ്നൂക്കര്‍ ഹാള്‍, ഹോസ്റ്റല്‍ എിവയുംസ്പോര്ട്സ് കോംപ്ലക്സിന്റ ഭാഗമായുണ്ട്.
അഡ്വ.ജോയ്സ്ജോര്ജ്എം.പി, റോഷി അഗസ്റ്റിന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് എ.എം ഹാരിദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ജസീലലത്തീഫ്, മുന്‍ എം.പി പി.ടിതോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു, കെ.സി.എസെക്രട്ടറി ടി. എന്‍. അനന്തനാരായണന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ്. ബി തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുക്കും. നിര്‍മാണോദ്ഘാടനത്തിന് ശേഷംതൈക്കൂടം ബ്രിഡ്ജിന്റെലൈവ് പെര്‍ഫോമന്‍സും അരങ്ങേറും.
















