ന്യൂദല്‍ഹി: ലോകം നിങ്ങളെ സഹായിച്ചില്ലെങ്കിലും നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കൂ എന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഡബിള്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശേഷം തന്റെ ആരാധകരോടായിട്ടാണ് സാനിയയുടെ ഉപദേശം.
തനില്‍ വിശ്വാസം അര്‍പ്പിച്ചവരോടും പിന്തുണച്ചവരോടും താന്‍ നന്ദി അര്‍പ്പിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും, ഗുരുക്കന്‍മാരോടും കടപ്പെട്ടിരിക്കുന്നെന്നും സാനിയ പറഞ്ഞു.
നിങ്ങള്‍ ആരാധകര്‍ കാരണമാണ് എനിക്ക് എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യു ടി എ ഫാമിലി സര്‍ക്കില്‍ കപ്പില്‍ ഓസ്‌ട്രേലിയയുടെ കാസെ ഡല്ലക്വ ക്രൊയേഷ്യയുടെ ഡാരിജ ജുറാക് ജോടിയെ തുരത്തിയതോടെയാണ് സാനിയ ഹിംഗ്‌സ് കൂട്ടുകെട്ട് ഒന്നാം റാങ്ക് കരസ്ഥാമാക്കിയത്.
















