Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോടിയേരിവൈദ്യരേ സ്വയം ചികിത്സിയ്‌ക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 08:44 pm IST
inVicharam

കേരള ധനകാര്യമന്ത്രി കെ.എം. മാണിയെ കേന്ദ്ര ചരക്കു-സേവന നികുതി പിരിവു സംബന്ധിച്ച എംപവേഡ് കമ്മറ്റി ചെയര്‍മാനാക്കിയത് ഉയര്‍ത്തിക്കാട്ടി വന്‍ വിവാദം സൃഷ്ടിക്കാന്‍ സിപിഎം സംഘടിത ശ്രമം നടത്തുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവരുടെ മുഖപത്രവും ദിവസങ്ങളായി ഇത്‌വച്ച് പ്രചാരണങ്ങളും പ്രതികരണങ്ങളും നടത്തുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുമായുള്ള രഹസ്യധാരണ പ്രകാരം മാണിയെ സഹായിക്കാനാണ് ഈ തീരുമാനമെന്നൊക്കെയാണ് തട്ടിവിടുന്നത്.

സംവിധാനങ്ങളെ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാനാവില്ല. സ്വന്തം തെറ്റുകുറ്റങ്ങള്‍ മറച്ചുവയ്‌ക്കാന്‍ മറ്റുള്ളവരുടെ മേല്‍ നുണക്കഥകളുണ്ടാക്കി സമര്‍ത്ഥമായി പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ്. അതാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.എം. മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പാട്ടിലാക്കേണ്ട ഒരുഗതികേടും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കില്ല.

പട്ടിണി കിടക്കുന്നവരാണ് പട്ടിയിറച്ചി തിന്നെങ്കിലും വിശപ്പടക്കണമെന്നാഗ്രഹിക്കുക. കേരളത്തില്‍ ഭരണം നഷ്ടപ്പെടുകയും അണികള്‍ കൊഴിഞ്ഞുപോവുകയും നേതാക്കള്‍ പല തട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന സിപിഎം ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണ്. ആരെ കിട്ടിയാലും കൂട്ടിക്കെട്ടാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. കെ.എം. മാണിയുടെ പിന്നാലേ ഏറെ നടന്ന് കാലുകുഴഞ്ഞവര്‍ മുട്ടനാടിന്റെ  പിറകെ നടന്ന കുറുക്കന്റെ നിരാശാവസ്ഥയില്‍ മാത്രമാണ് ഇപ്പോള്‍ കെ.എം. മാണിയെ തള്ളിപ്പറയുന്നത്.

മുഖ്യമന്ത്രി പദവി മോഹിപ്പിച്ച് കെ.എം. മാണിയെ സമീപിച്ചതിന്റെ ചരിത്രമൊന്നും സിപിഎം മറക്കരുത്. ഭരണമുന്നണിയെ പിളര്‍ത്താന്‍ മാണിയെ കരുവാക്കുന്നതിന് ലക്ഷ്യമിട്ടാണല്ലോ പാലക്കാട് പ്ലീനത്തില്‍ കെ.എം. മാണിയെ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണിച്ചത്. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്കുപോലും നല്‍കാത്ത അംഗീകാരവും സ്വീകരണവും മാണിക്ക് നല്‍കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് അറിയാത്തവരാരുമില്ല.

ബാര്‍ കോഴകേസില്‍ മാണിക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതികരിക്കാന്‍ ആദ്യം തയ്യാറാകാത്ത സിപിഎം ഗത്യന്തരമില്ലാതായപ്പോഴാണ് ബാര്‍കോഴ കേസില്‍ ഏറ്റുപിടിച്ചത്. അതില്‍ നിന്നും മാണിയെ രക്ഷപ്പെടുത്തിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് അനങ്ങാതിരുന്ന പാര്‍ട്ടിയാണിത്. മാണിയെ കിട്ടിയില്ലെങ്കില്‍ മാണിയുടെ എല്ലാ കൊള്ളരുതായ്‌മകള്‍ക്കും ഇതുവരെ കൂട്ടുനിന്ന ഏതെങ്കിലും വിഭാഗത്തെ വശത്താക്കാനും ഇപ്പോള്‍ തയ്യാറായിരിക്കുന്നു. പി.സി.ജോര്‍ജ്ജിനെ കാറല്‍മാര്‍ക്‌സിനെക്കാളും ആരാധ്യനായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കൊണ്ടു നടക്കുന്നതും ചര്‍ച്ചാവേദികളില്‍ അവതരിപ്പിക്കുന്നതും സിപിഎം നേതൃത്വം അറിയാത്തതുകൊണ്ടാണെന്ന് പറയാനാവില്ല.

ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ലേബലൊട്ടിച്ച് ആരു വന്നാലും വാരിപ്പുണരാന്‍ സിപിഎം തയ്യാറാകും. ആര്‍. ബാലകൃഷ്ണപിള്ളയുടെ ഗ്രൂപ്പുമായി ഏറ്റവും ഒടുവിലുണ്ടാക്കിയ ബന്ധവും അതിന്റെ തെളിവാണല്ലോ. മാണിയുടെ സ്ഥാനലബ്ധി കേരളത്തില്‍ ധനമന്ത്രിയായിരിക്കുന്നതുകൊണ്ടാണ്. പശ്ചിമബംഗാളില്‍ സിപിഎമ്മിന് ഭരണമുണ്ടായിരുന്നെങ്കില്‍ അവിടത്തെ ധനകാര്യമന്ത്രിക്ക് ഈ സഥാനം ലഭിക്കുമായിരുന്നു. അതൊന്നും സിപിഎമ്മിന് അറിയാത്ത കാര്യമല്ല.

കെ. എം. മാണിയെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചുമതലയില്‍ നിയോഗിച്ചുവെന്നും അത് രഹസ്യധാരണ പ്രകാരമാണെന്നുമൊക്കെ വിളിച്ചുകൂവിയാല്‍ നിരക്ഷര കുക്ഷികളായ സിപിഎം അണികള്‍ പോലും ഇപ്പോള്‍ വിശ്വസിക്കില്ല. അത്രത്തോളം കാര്യവിവരം സമൂഹത്തിനുണ്ടെന്ന് സിപിഎം മനസ്സിലാക്കാത്തതാണ് അവരുടെ അധഃപതനത്തിന് കാരണം. സംസ്ഥാന ധനകാര്യമന്ത്രിമാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഈ കമ്മറ്റിയുടെ ഘടനയെക്കുറിച്ച് അസംബന്ധം വിളിച്ചുപറയുന്നത് കഷ്ടമാണ്.

ഈ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം സാധാരണയായി കേന്ദ്രഭരണത്തിലില്ലാത്ത പാര്‍ട്ടിക്കാണ് നല്‍കാറ്. കഴിഞ്ഞ യുപിഎ ഭരണകാലത്ത് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യ വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന ബിജെപിക്കാരനായ സുശീല്‍ കുമാര്‍ മോദിയാണ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചത്. 2011 വരെ അത് തുടര്‍ന്നു. അതിന് മുന്‍പ് പശ്ചിമബംഗാളിലെ ധനകാര്യ മന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയ്‌ക്കായിരുന്നു ചെയര്‍മാന്‍ സ്ഥാനം.

ജമ്മു കശ്മീര്‍ ധനമന്ത്രിയായിരുന്ന അബ്ദുള്‍ റഹീം റാത്തര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രതിപക്ഷ ധനകാര്യ മന്ത്രിമാരിലെ സീനിയര്‍ മന്ത്രി എന്ന നിലക്കാണ് സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കെ.എം. മാണിയെ തിരഞ്ഞെടുത്തത്. എന്നാല്‍ കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഇദ്ദേഹത്തെ നിയോഗിച്ചുവെന്നാണ് കോടിയേരി തട്ടിവിട്ടത്.

യുഡിഎഫുമായി നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുന്ന സിപിഎം തങ്ങളുടെ രഹസ്യബന്ധം മറച്ചുവെക്കുന്നതിനുള്ള വില കുറഞ്ഞ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന കോടിയേരിവൈദ്യരോട് സ്വയം ചികിത്സയ്‌ക്ക് വിധേയനാകുന്നതാണ് നല്ലതെന്ന് വിനയപൂര്‍വ്വം പറയട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.