സിംഗപ്പൂര്‍: വമ്പന്മാരെ അട്ടിമറിച്ച് വന്‍ കുതിപ്പ് നടത്തിയ പി. കശ്യപിന് സെമിയില്‍ തോല്‍വി. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മന്റണിലാണ് പി. കശ്യപ് സെമിയില്‍ തോറ്റ് പുറത്തായത്.
58 മിനിറ്റ് നീണ്ട കളിക്കൊടുവില്‍ ഹോങ്കോംഗിന്റെ ഹു യുണ് ആണ് കശ്യപിന്റെ കുതിപ്പിന് വിരാമമിട്ടത്. സ്കോര്‍: 20-22, 21-11, 21-14. ആദ്യ ഗെയിം നേടിയശേഷമാണ് കശ്യപ് തോല്‍വി സമ്മതിച്ചത്. തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കശ്യപിന് കഴിഞ്ഞതുമില്ല.
















