Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേഴുംകോട് ഏലായില്‍ പരിസ്ഥിതി പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:56 am IST
in Kollam

പുത്തൂര്‍: ഒരു കാലത്ത് പൂത്തൂരിന്റ നെല്ലറയായിരുന്ന ഏലായില്‍ കോണ്‍ക്രീറ്റ് സൗധം കെട്ടിയുയര്‍ത്താനുള്ള വ്യവസായിയുടെ  നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ സമരം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നിര്‍മ്മാണം തടഞ്ഞ് ജെസിബി തിരിച്ചു വിട്ടതിന് പിന്നാലെ ഏലായെ മറച്ച് ഉയര്‍ത്തിയിരുന്ന വന്‍ മറയും കുറെ കോണ്‍ക്രീറ്റ് പാളികളും സമരക്കാര്‍ എടുത്തുമാറ്റി.

പൂത്തൂര്‍ പേഴുംകോട് ഏലായ്‌ക്കും വല്ലവന്‍കര തോടിനും മരണമണി മുഴക്കി പുത്തൂരിലെ ഒരു പ്രമുഖ വ്യവസായി നടത്തുന്ന കോണ്‍ക്രീറ്റ് സൗധ നിര്‍മ്മാണ നീക്കം ഇതോടെ അനശ്ചിതത്വത്തിലായി. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുക നല്‍കി നേതാക്കളെ വശത്താക്കിയശേഷമായിരുന്നു നിര്‍മ്മാണങ്ങള്‍. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും സ്ഥലം സന്ദര്‍ശിക്കാത്തത് വിവാദമായിരിക്കുകയാണ്.എന്ത് വില കൊടുത്തും നിര്‍മ്മാണം തടയാന്‍ തന്നെയാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം.

ഒരുകാലത്ത് പൂത്തൂര്‍ നിവാസികളുടെ ജീവിതത്തിന്റ തന്നെ ഭാഗമായിരുന്ന കല്ലടയാറിന്റെ കൈവഴിയായ വല്ലവന്‍കരതോടും വിശാലമായ പേഴുംകോട് ഏലായുമാണ് വ്യവസായിയുടെ കയ്യേറ്റത്തില്‍ പെട്ട്  നാശത്തിലേക്ക് നീങ്ങുന്നത്. സമര സമതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഏക്കറുകണക്കിന് വരുന്ന ഏലായെ നാശത്തിലേക്ക് തള്ളി വിടുമ്പോള്‍ അധികാരികളും രാഷ്‌ട്രീയ പാര്‍ട്ടികളും തുടരുന്ന മൗനം നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ജില്ലയിലെ മറ്റ് പരിസ്ഥിതി സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തിയതോടെ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

നെല്‍കൃഷി വ്യാപകമായിരുന്ന കാലത്ത് ഏലായോട് ചേര്‍ന്ന് കുരുമുളക് ഫാക്ടറി സ്ഥാപിച്ചുകൊണ്ടാണ് ഏലായുടെ  നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാക്ടറിയില്‍ നിന്ന് ഒഴുക്കിവിട്ട മാലിന്യങ്ങള്‍ നിരവധിപേരുടെ കൃഷി നശിപ്പിക്കുകയും വയലുകള്‍ ഉപയോഗരഹിതമാക്കുകയും ചെയ്തു. പ്രതിഷേധിച്ച കര്‍ഷകരില്‍ നിന്ന് വ്യവസായി വയലുകള്‍ വാങ്ങിക്കൂട്ടി. പിന്നീട് വയലിലേക്ക് നിര്‍മ്മാണപ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

ഏലായുടെ മധ്യഭാഗം വരെ എത്തുന്ന രീതിയില്‍ വലിയ കെട്ടിടങ്ങള്‍ വന്നു. അതിനോടു ചേര്‍ന്ന ഭാഗങ്ങള്‍ നാട്ടുകാരില്‍ നിന്ന് മറച്ച് കൂറ്റന്‍ മറകെട്ടി അതിനുള്ളിലാണ്  നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. ഏലായുടെ തലച്ചിറയടക്കം വളഞ്ഞെടുത്ത് നടത്തുന്ന കയ്യേറ്റത്തിനെതിരെ ഒരു കൂട്ടം കര്‍ഷകര്‍ പരാതികളുമായി രംഗത്തെത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇടപെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചെങ്കിലും കൃഷിക്കായി പണകോരുകയാണന്ന് രീതിയില്‍ അനുമതി സംഘടിപ്പിച്ച് പില്ലറിനായി കുഴികള്‍ കുഴിക്കുകയായിരുന്നു.

വല്ലവന്‍കര മുതല്‍ തേവലപ്പുറം വരെ നീണ്ടുകിടക്കുന്ന അതിവിശാലമായ ഒരു പാടശേഖരമാണ് പരസ്യമായി നശിപ്പിക്കപ്പെടുന്നത്.  ഈ പാടശേഖരം കണ്ണങ്കര കളരിദേവീ ക്ഷേത്രവുമായി ആചാരപരമായി ബന്ധം പുലര്‍ത്തുന്നതാണ്. വല്ലവന്‍കര എളവൂര്‍കാവ്, മാടന്‍കാവ് എന്നീ പാരിസ്ഥിതിക പൈതൃക കേന്ദ്രങ്ങളിലേക്ക് വര്‍ഷംതോറും വരാറുള്ള ദേവിയുടെ എഴുന്നള്ളത്ത് അടക്കമുള്ളവ മുടക്കുന്ന രീതിയിലാണ് കയ്യേറ്റം. ഏലായുടെ നടുവില്‍ നിലനില്‍ക്കുന്ന മാടന്‍കാവിന്റെ വിസ്തൃതി തന്നെ ഇപ്പോള്‍ ചുരുങ്ങിയിട്ടുണ്ട്.

കയ്യേറ്റത്തെ തുടര്‍ന്ന് നെല്‍കൃഷി അന്യായമായതോടെ വല്ലവന്‍കരതോടും കയ്യേറ്റക്കാരുടെ പിടിയിലാണ്. തോടിന്റെ ഇരുകരകളിലും വയലുകള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ വരെ ഉയര്‍ന്നുകഴിഞ്ഞു. പച്ചയായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ഇത്തരം നിര്‍മ്മാണങ്ങള്‍ക്കെല്ലാം അനുമതി നല്‍കുകയും വീട്ടുനമ്പറും വൈദ്യുതിബന്ധവും അടക്കം അനുവദിക്കുകയും ചെയ്യുകയാണ് അധികാരിക്ക് എന്നും പരാതിയുണ്ട്. പേഴുംകോട് ഏലായുടെയും വല്ലവന്‍കര തോടിന്റെയും സംരക്ഷണത്തിനായി ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.