Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണലിന് മുന്നില്‍ ലിവര്‍പൂള്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 08:49 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ലിവര്‍പൂള്‍ വീണു. കരുത്തരായ ആഴ്‌സണലിന് മുന്നിലാണ് ലിവര്‍പൂള്‍ കീഴടങ്ങിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിനെതിരെ ഗണ്ണേഴ്‌സിന്റെ പടയോട്ടം. ആഴ്‌സണലിന് വേണ്ടി ബല്ലേറിന്‍, ഓസില്‍, സാഞ്ചസ്, ഒളിവര്‍ ഗിറൗഡ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലിവര്‍പൂളിന്റെ ഗോള്‍ പെനാല്‍റ്റിയിലൂടെ ഹെന്‍ഡേഴ്‌സന്റെ വകയായിരുന്നു.

84-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ എംറെ കാന്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മാര്‍ച്ച് 22ന് നടന്ന കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 2-1ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയല്‍ ടോട്ടനത്തോട് 2-1ന് പരാജയപ്പെട്ടശേഷം ഗണ്ണേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല. വിജയത്തോടെ ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 31 കളികളില്‍ നിന്ന് 63 പോയിന്റാണ് ആഴ്‌സണലിനുള്ളത്. 30 കളികളില്‍ നിന്ന് 60 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്നലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറി പോരാട്ടത്തില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ലിവര്‍പൂള്‍ താരങ്ങളായിരുന്നു. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ഗണ്ണേഴ്‌സായിരുന്നു. കളിയിലുടനീളം അവര്‍ പായിച്ച 16 ഷോട്ടുകളില്‍ 10 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോള്‍ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് രണ്ട് തവണ മാത്രമാണ് ഗണ്ണേഴ്‌സ് ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.

കളിതുടങ്ങി അഞ്ച് മിനിറ്റ് പിന്നിടുന്നതിന് മുന്നേ മൂന്ന് തവണ ആഴ്‌സണല്‍ ഗോളിനടുത്തെത്തി. 20-ാം സെക്കന്റില്‍ ബോക്‌സിന് പുറത്തുനിന്ന് അലക്‌സി സാഞ്ചസ് പറത്തിയ വലംകാലന്‍ ഷോട്ട് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പറന്നപ്പോള്‍ സാന്റിയാഗോ കസറോളയുടെയും ആരോണ്‍ റംസിയുടെയും ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. 19-ാം മിനിറ്റിലാണ് ലിവര്‍പൂള്‍ താരങ്ങളുടെ ആദ്യ ആസൂത്രിത ആക്രമണം ഉണ്ടായത്. എന്നാല്‍ റഹിം സ്റ്റര്‍ലിങിന്റെ ഷോട്ട് പുറത്തേക്ക്പറന്നു. തൊട്ടുപിന്നാലെ രണ്ട് അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും കൗടീഞ്ഞോയും സ്റ്റര്‍ലിങും പാഴാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് ലീഡ് നേടി.

ആരോണ്‍ റംസിയുടെ പാസില്‍ നിന്ന് ഹെക്ടര്‍ ബെല്ലെറിന്‍ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ ഗോൡമിഗ്‌നോലെറ്റിനെ മറികടന്ന് വലയില്‍ പതിച്ചത്. രണ്ട് മിനിറ്റിനുശേഷം സുന്ദരമായ ഇടംകാലന്‍ ഫ്രീകിക്കിലൂടെ മെസ്യൂട്ട് ഓസില്‍ ഗണ്ണേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. പിന്നീട് 45-ാം മിനിറ്റില്‍ ആരോണ്‍ റംസിയുടെ പാസ് സ്വീകരിച്ച് അലക്‌സി സാഞ്ചസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ വലംകാലന്‍ ഷോട്ടും വലയില്‍ കയറിയതോടെ ഗണ്ണേഴ്‌സ് 3-0ന് മുന്നിലെത്തി. എട്ട് മിനിറ്റിനിടെയായിരുന്നു ഈ മൂന്നു ഗോളുകളും പിറന്നത്.

രണ്ടാം പകുതിയിലും ആഴ്‌സണല്‍ താരങ്ങളുടെ മുന്നേറ്റമാണ് മൈതാനത്ത് കണ്ടത്. 51, 55 മിനിറ്റുകളില്‍ ഒളിവര്‍ ഗിറൗഡിന്റെ രണ്ട് ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. ഇതിനിടെ ലിവര്‍പൂള്‍ താരം സ്റ്റര്‍ലിങിന്റെ ഷോട്ട് പുറത്തേക്കും പറന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഉണ്ടായി. എന്നാല്‍ 76-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. റഹിം സ്റ്റര്‍ലിങിനെ ഹെക്ടര്‍ ബെല്ലെറിന്‍ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹെന്‍ഡേഴ്‌സണ്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ആഴ്‌സണലിന്റെ ഡാനി വെല്‍ബാക്കിന്റെ ഒരു ശ്രമവും ലിവര്‍പൂള്‍ ഗോളി വിഫലമാക്കി. 90-ാം മിനിറ്റില്‍ കസറോളയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതിന് തൊട്ടുപിന്നാലെ ഒളിവര്‍ ഗിറൗഡ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.