Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടയ്‌ക്കല്‍-അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ദേവിസമാഗമം ഇന്ന്; അഞ്ചല്‍ ഉത്സവതിമിര്‍പ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 10:33 pm IST
in Kollam

അഞ്ചല്‍: ചരിത്രപ്രസിദ്ധമായ അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ഇന്ന് നടക്കും. ഐതിഹ്യങ്ങളിലെ പൊന്‍വെളിച്ചമായ ദേവിസമാഗമത്തിന് ഇന്ന് അഞ്ചല്‍ സാക്ഷിയാകും. കടയ്‌ക്കല്‍-അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ഹൈന്ദവദാര്‍ശനിക ചരിത്രത്തില്‍ വേറിട്ട അനുഭവമാകുകയാണ്. ഇന്ന് രാവിലെ 6.30ന് കടയ്‌ക്കല്‍ ഭദ്രകാളി തൃച്ചിലമ്പണിഞ്ഞ് തിരുഉടവാളേന്തി പരിവാരസമേതം അഞ്ചലിലേക്ക് യാത്രതിരിക്കുന്നു.

കഴിഞ്ഞദിവസം സഹോദരി ദര്‍ശനത്തിന് കടയ്‌ക്കല്‍ തമ്പുരാട്ടി പുറപ്പെടുന്ന വിവരം കൊട്ടിപ്പാടി മാലോകരെ അറിയിക്കുന്ന ചടങ്ങ് നടന്നുകഴിഞ്ഞു. രാവിലെ മുടിപ്പുരശാന്തിമാര്‍ അമ്മയുടെ തിരുരൂപം തലയിലേന്തുമ്പോള്‍ അഞ്ചലില്‍ നിന്ന് സ്വീകരിക്കാന്‍ ആയിരത്തിലധികം പ്രതിനിധികള്‍ കടയ്‌ക്കലില്‍ എത്തുന്നുണ്ട്.

കടയ്‌ക്കല്‍ ശിവക്ഷേത്രത്തിലുള്ള ദേവിയുടെ തിരുഉടവാളും തൃച്ചിലമ്പും എഴുന്നള്ളിച്ച് പീഠിക ഭഗവതി ക്ഷേത്രത്തിലെത്തിക്കും. പീഠികാദേവിയുടെ ഉടവാളും തൃച്ചിലമ്പും യജമാനന്‍ ക്ഷേത്രത്തിലെ വാളും ശ്രീഭദ്ര, ശ്രീദുര്‍ഗ, ശ്രീഭൈരവി ഭാവത്തിലുള്ള മൂന്ന് തിരുമുടികളും ആചാരപ്രകാരം എഴുന്നള്ളിക്കുകയാണ്. വ്രതംനോറ്റ പതിനായിരക്കണക്കിന് ഭക്തജനങ്ങളും കേരളാസര്‍ക്കാരിന്റെ അശ്വാരൂഡ സേന, പഞ്ചവാദ്യം, മുത്തുക്കുടകള്‍, വിവിധ കലാരൂപങ്ങള്‍, കുത്തിയോട്ടം എന്നിവ അകമ്പടി സേവിക്കും.

കടയ്‌ക്കല്‍ ദേവി യാത്രാമധ്യേ വിശ്രമിച്ചെന്ന് കരുതുന്ന വാള്‍വച്ചാം പാറയില്‍ ഇറക്കി പൂജയുണ്ട്. കോട്ടുക്കല്‍ നിവാസികള്‍ ഇവിടെനിന്നും സ്വീകരിച്ച് മഞ്ഞിപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തിക്കുന്നു. ഇവിടെയാണ് അറുപതിനായിരം പേര്‍ക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഇവിടെ തിരുമുടികള്‍ മുഖാവരണം മാറ്റി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടെ ചെമ്പകരാമനല്ലൂര്‍ വഴി മുളമൂട്ടില്‍ എത്തിച്ചേരും. ഇവിടെ വച്ച് അഞ്ചല്‍ കടയാറ്റ് കളരീദേവസ്വം ഭാരവാഹികളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ തിരുമുടി സ്വീകരിക്കും. കടയാറ്റ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ വെള്ളിക്കത്തികൊണ്ട് മുഖാവരണം മാറ്റും.

മൂന്ന് ലക്ഷത്തോളം ഭക്തജനങ്ങളാണ് തിരുമുടി സ്വീകരിക്കുക. അഞ്ചല്‍ കടയാറ്റ് കളരീ ക്ഷേത്രത്തിലെത്തുന്ന തിരുമുടി വടക്കോട്ട് ദര്‍ശനമായി നിര്‍മ്മിച്ചിരിക്കുന്ന മുടിപ്പുരയില്‍ പ്രത്യേക പീഠത്തില്‍ പ്രതിഷ്ഠിക്കും. ഇവിടെയാണ് ഭക്തര്‍ക്ക് ദര്‍ശനസൗകര്യമുള്ളത്.

കടയാറ്റ് കളരീക്ഷേത്രവും അഞ്ചല്‍ പ്രദേശം മുഴുവനും ഉത്സവതിമിര്‍പ്പിലാണ്. അഞ്ചലും അഞ്ചുകിലോമീറ്റര്‍ പ്രദേശവും വൈദ്യുത ദീപാലങ്കാരങ്ങളാലും കൂറ്റന്‍ ഗോപുരങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. അഞ്ചല്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഒരുക്കിയ ഇരുനൂറടി ഉയരമുള്ള വടക്കന്‍ ഗോപുരം ശ്രദ്ധേയമാണ്. തിരുമുടി കടന്നുവരാനുള്ള പാത നാട്ടുകാര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. മന്നം എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ ദേശീയ വ്യാപാരവിപണനമേളയും പുഷ്‌പോത്സവവും ആരംഭിച്ചുകഴിഞ്ഞു. തിരുമുടി എഴുന്നള്ളിപ്പിനോടനുബന്ധിച്ച് അഞ്ചല്‍ പട്ടണത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ കരക്കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്ന ടീമുകള്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് സഹായം ഒരുക്കുന്നതിനായി പോലീസിനൊപ്പം 1500 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍വീനര്‍ ഉമേഷ് ബാബു പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകള്‍, കരയോഗങ്ങള്‍, സേവാഭാരതി എന്നിവര്‍ കുടിവെള്ളവിതരണം നടത്തും.

തിരുമുടിയെ സ്വീകരിക്കുന്ന സമയം ആകാശത്ത് വിമാനം ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തും. രാത്രി അതിശയിപ്പിക്കുന്ന ആകാശ ദീപക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്. തിരുമുടിയെ അനുഗമിക്കുന്ന കടയ്‌ക്കല്‍ കരക്കാര്‍ക്ക് മന്നം എന്‍എസ്എസ് കോളേജിലാണ് താമസമൊരുക്കിയിരിക്കുന്നത്. തിരുമുടിയെ അനുഗമിച്ചെത്തുന്ന ഫ്‌ളോട്ടുകള്‍ ആറാട്ട് കണ്ടത്തിലാണ് അണിനിരക്കുക.

ഏകദേശം അഞ്ച് ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ദര്‍ശന സൗകര്യമൊരുക്കുന്നതിനും കനത്ത സുരക്ഷയൊരുക്കുന്നതിലും സംഘാടകസമിതിയും പോലീസും കഠിനപ്രയത്‌നത്തിലാണ്. രാവിനെ പകലാക്കി മാറ്റി മനസിനെ ഉത്സാഹത്തിന്റെ കൊടുമുടി കയറ്റുന്ന തിരുമുടി എഴുന്നള്ളിപ്പില്‍ ഉത്സാഹത്തിമിര്‍പ്പില്‍ ലയിക്കുകയാണ് അഞ്ചല്‍ എന്ന മലയോരഗ്രാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.