ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ ടെന്നീസിന്റെ സൂപ്പര്‍താരം സാനിയാ മിര്‍സ ലോക ഡബിള്‍സ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ഇന്ത്യന്‍ െവല്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ഡബിള്‍സില്‍ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം കിരീടം ചൂടിയതോടെയാണ് സാനിയ റാങ്കില്‍ മുന്നേറിയത്. 6885 പോയിന്റ് നേടിയാണ് സാനിയ ഈ നേട്ടം കുറിച്ചത്.
സാനിയയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഇറ്റാലിയന്‍ താരങ്ങളായ റോബര്‍ട്ട വിന്‍സിയും സാറ ഇറാനിയും 7640 പോയിന്റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി.
കഴിഞ്ഞ ഇന്ത്യന്‍ വെല്‍സില്‍ സിംബാബ്വെയുടെ കാര ബ്ലാക്കിനൊപ്പം സാനിയ റണ്ണറപ്പായിരുന്നു.
















