അയഃസ്പര്‍ശേലഗ്നം സപദി ലഭതേഹേമപദവീം
യഥാരഥ്യാപാഥഃശുചി ഭവതിഗംഗൗഘമിളിതം
തഥാതത്തത്പാപൈരതിമലിനമന്തര്‍മമയദി
ത്വയിപ്രേമ്ണാസക്തം കഥമിവ ന ജായേതവിമലം
സ്പര്‍ശമണിയോട് ചേരുമ്പോള്‍ എപ്രകാരമാണോ ഇരുമ്പു തകിടിന് സ്വര്‍ണ്ണകാന്തിലഭിക്കുന്നത്(അയഃസ്പര്‍ശേലഗ്നം സപദി ലഭതേഹേമപദവീം), ഗംഗാപ്രവാഹത്തോടു ചേരുമ്പോള്‍ എപ്രകാരമാണോവഴിയിലെവെള്ളത്തിന് ശുദ്ധിയുണ്ടാവുന്നത്(യഥാരഥ്യാപാഥഃശുചി ഭവതിഗംഗൗഘമിളിതം),
അതേ പ്രകാരം ഉടനുടന്‍ ചെയ്തുപോകുന്ന പാപകര്‍മ്മങ്ങളാല്‍ പങ്കിലമായിരിക്കുന്ന എന്റെ മനസ്സ്(തഥാതത്തത്പാപൈരതിമലിനമന്തര്‍മമയദി) നിന്തിരുവടിയില്‍ ഭക്തിയോടെഒഴുകിച്ചേരുന്ന മാത്രയില്‍ത്തന്നെ പരിശുദ്ധമായി തീരാതെവരികയില്ലല്ലോ?(ത്വയി പ്രേമ്ണാസക്തം കഥമിവന ജായേതവിമലം).
ഇരുമ്പിനെ സ്പര്‍ശം കൊണ്ടുസ്വര്‍ണ്ണമാക്കുന്ന കഴിവുള്ളദിവ്യരത്‌നമാണുസ്പര്‍ശമണി. ആ രത്‌നം കൊണ്ടുതൊട്ടാല്‍ ഇരുമ്പിനു സ്വര്‍ണ്ണത്തിന്റെകാന്തിലഭിക്കും.വഴിയിലൂടെഒഴുകുന്ന അശുദ്ധിയുള്ള വെള്ളംഗംഗാപ്രവാഹത്തോടു ചേരുമ്പോള്‍ പരമപവിത്രയായഗംഗയുടെവൈഭവത്താല്‍ പരിശുദ്ധമായിത്തീരുന്നു. പരിശുദ്ധമായഅന്തഃകരണത്തോടുകൂടിയവരിലേദേവി പ്രസാദിക്കൂഎന്ന് പറയുന്നവരുടെവാക്കുകള്‍കേട്ട്‌വിഷണ്ണരാകുന്ന അനേകായിരങ്ങള്‍ക്കുള്ളആശ്വാസവചനമാണു ഈ ശ്ലോകം.
ഒരു മാത്ര ദേവിയെസ്മരിച്ചാല്‍ത്തന്നെ അന്തഃകരണം ശുദ്ധമാകുമെന്ന സത്യംഉറക്കെ പ്രഖ്യാപിക്കുകയാണ്‌സ്വാമികള്‍ ഈ ശ്ലോകത്തിലൂടെ.സമ്പൂര്‍ണ്ണമായ മനഃശുദ്ധി നേടിയശേഷമേദേവിയെ പ്രീതിപ്പെടുത്താനാവൂഎന്നില്ല. മനഃശുദ്ധിയില്ലെങ്കിലുംദേവിയെസ്മരിക്കാന്‍ ആഗ്രഹമുദിക്കുന്ന മാത്രയില്‍തന്നെ മനസ്സിലെസമസ്ത മാലിന്യങ്ങളും നീങ്ങിദേവിക്കു നിവസിക്കുവാനാവശ്യമായഇടംതാനേ ഉണ്ടാവുന്നതാണ്. ഒരിക്കല്‍ ദേവിവാസമുറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും മനസ്സ്ദുഷിക്കുകയില്ല.
ത്വദന്യസ്മാദിച്ഛാവിഷയഫലലാഭേ ന നിയമഃ
ത്വമര്‍ത്ഥാനാമിച്ഛാധികമപിസമര്‍ത്ഥാവിതരണേ
ഇതി പ്രാഹുഃ പ്രാഞ്ചഃകമലഭവനാദ്യാസ്ത്വയി മന-
സ്സദാസക്തം നക്തംദിവമുചിതമീശാനി കുരുതത്
നിന്തിരുവടിയൊഴികെയുള്ളമറ്റ്‌ദേവീദേവന്മാരില്‍ നിന്നുംഇച്ഛിക്കുന്നവയെല്ലാംലഭിക്കുമെന്ന് നിയമമൊന്നുമില്ല(ത്വദന്യസ്മാദിച്ഛാവിഷയഫലലാഭേ ന നിയമഃ). അര്‍ത്ഥികള്‍ക്ക് (ആവശ്യക്കാര്‍ക്ക്) അവര്‍ക്കാവശ്യമുള്ളതിലുമധികം
നല്‍കുന്നതില്‍അവിടുന്ന്‌സമര്‍ത്ഥയാണെന്ന(ത്വമര്‍ത്ഥാനാമിച്ഛാധികമപി സമര്‍ത്ഥാവിതരണേ)സത്യംബ്രഹ്മാദികളായദേവന്മാര്‍ പറയുന്നുണ്ട്(ഇതി പ്രാഹുഃ പ്രാഞ്ചഃകമലഭവനാദ്യാ). അല്ലയേഈശാന പത്‌നീ, അടിയന്റെചിത്തം രാപ്പകല്‍ ഭേദമില്ലാതെസദാ നിന്തിരുവടിയില്‍ഉറച്ചു നില്‍ക്കുന്നതിന് ഉചിതമായതുചെയ്താലും(ത്വയി മനസ്സദാസക്തം നക്തംദിവമുചിതമീശാനി കുരുതത്).
തന്റെ ഭക്തി അചഞ്ചലമായി നിലകൊള്ളുന്നതിനും ഉള്ളില്‍ദേവീ ഭക്തിഉദിക്കുന്നതിനും ദേവിതന്നെ ശ്രദ്ധ ചെലുത്തണമെന്ന് ശങ്കരാചാര്യര്‍അഭ്യര്‍ത്ഥിക്കുന്നു.
സ്ഫുരന്നാനാരത്‌നസ്ഫടികമയഭിത്തിപ്രതിഫല
ത്ത്വദാകാരം ചഞ്ചച്ഛശധരശിലാസൗധശിഖരം!
മുകുന്ദബ്രഹ്മേന്ദ്രപ്രഭൃതിപരിവാരംവിജയതേ
തവാഗാരംരമ്യം ത്രിഭുവനമഹാരാജഗൃഹിണി!
ത്രിഭുവനങ്ങളുടേയുംമഹാരാജാവായ ശ്രീ പരമേശ്വരന്റെഗൃഹിണി(പത്‌നി)യായ ഹേ ദേവീ, ഉജ്ജ്വലമായിമിന്നുന്ന നാനാതരംരത്‌നങ്ങളാല്‍അലംകൃതമായസ്ഫടികഭിത്തികളില്‍ പ്രതിഫലിക്കുന്ന നിന്തിരുവടിയുടെരൂപത്തോടുകൂടിയതും, പ്രശോഭിക്കുന്ന ചന്ദ്രകാന്തക്കല്ലുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട സൗധശിഖരത്തോടുകൂടിയതും,മുകുന്ദന്‍ (മുക്തി നല്‍കുന്നവനായവിഷ്ണു;മുക്തിംദദാതിഇതിമുകുന്ദ എന്ന്‌വിഷ്ണു സഹസ്രനാമഭാഷ്യത്തില്‍ ശങ്കരാചാര്യര്‍), ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയദേവന്മാരുടെസേവനങ്ങളാല്‍ശോഭിക്കുന്നതുമായ നിന്തിരുവടിയുടെദിവ്യഗേഹംഅതീവ മനോഹരമാണ്.
ദേവിയുടെവാസസ്ഥാനത്തേക്കുറിച്ചുള്ളവിശദമായവര്‍ണ്ണന ആചാര്യസ്വാമികളുടെ ത്രിപുരസുന്ദരീ മാനസപൂജസ്‌തോത്രത്തിലുംകാണാം.
















